ജയറാമും സംഘവും സുരാജുമായി പൊരുതി;പക്ഷെ, എല്ലാം പൊളിഞ്ഞു

ദേശീയ അവാര്‍ഡ് സുരാജിന് ലഭിച്ചതോടെ മികച്ച നടനുളള സംസ്ഥാന അവാര്‍ഡും സുരാജിന് ലഭിക്കുമെന്ന് വിശ്വസിച്ച് മലയാളത്തിലെ ഒരു സംഘം നടത്തിയ കരുനീക്കങ്ങള്‍ പാഴായി. ആരും പ്രതീക്ഷിക്കാത്ത ലാലിലും ഫഹദിനും പുരസ്‌ക്കാരം ലഭിച്ചു. സ്വപാനത്തിലെയും നടനിലെയും അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ജയറാം പ്രതീക്ഷിച്ചിരുന്നു. സംവിധായകന്‍ ഷാജി.എന്‍ കരുണ്‍ അതിനായി ചരട് വലിയും നടത്തി.
എന്നാല്‍ മൂന്നാല് ദിവസം മുമ്പ് സുരാജിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജയറാമിന്റെ നെഞ്ചിടിപ്പ് കൂടി. എന്നാല്‍ സുരാജിനും ജയറാമിനും അവാര്‍ഡ് പങ്കിട്ട് നല്‍കി വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അക്കാദമി ശ്രമിക്കുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു.പക്ഷെ, ജൂറി ചെയര്‍മാന്‍ ഭാരതിരാജ ഒരു നിബന്ധനയ്ക്കും വഴങ്ങിയില്ല. എല്ലാ സിനിമകളും അദ്ദേഹം കണ്ട് വിലയിരുത്തിയ ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ചില ജൂറി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു എന്നറിയുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം ആരും വിവാദവുമായി രംഗത്തെത്തിയിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ത്ഥാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയറാമിനെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. പക്ഷെ, വൃത്തിയായി മേക്കപ്പ് പോലും ചെയ്തില്ലെന്ന് പറഞ്ഞ് അന്നത്തെ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അവാര്‍ഡ് നല്‍കിയില്ല. അതിനു ശേഷം ഇത്തവണയാണ് ജയറാമിനെ പരിഗണിച്ചത്. അദ്ദേഹത്തിന് ഇതുവരെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടില്ല. പക്ഷെ, പത്മശ്രീ ലഭിച്ചിട്ടുണ്ട്. അതും തമിഴ്‌നാട് സര്‍ക്കാര്‍ നോമിനേഷനിലൂടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha