ഗ്യാംഗ്‌സ്‌റ്ററിന് നാല് കോടി സാറ്റലൈറ്റ് ലഭിച്ചില്ല; ഒന്നരക്കോടി മാത്രം

മമ്മൂട്ടിയുടെ ഗ്യാംഗ്‌സ്റ്ററിന് നാല് കോടിയോളം രൂപ സാറ്റലൈറ്റ് അവകാശം കൈരളി നല്‍കിയില്ല. ഇത്രയും വലിയ തുക ലഭിച്ചെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഫാന്‍സുകാരും പ്രചരിപ്പിക്കുകയായിരുന്നു. മമ്മൂട്ടി ചെയര്‍മാനായതിനാല്‍ ചാനല്‍ അധികൃതര്‍ ഇതിനെ എതിര്‍ത്തില്ല. അടുത്തകാലത്ത് മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ വന്‍തുക നല്‍കി സാറ്റലൈറ്റ് വാങ്ങാന്‍ ചാനലുകള്‍ തയ്യാറല്ല. ഏഷ്യാനെറ്റ് ഒന്നേകാല്‍ക്കോടിയാണ് ഗ്യാംഗ്‌സ്‌റ്ററിന് പറഞ്ഞിരുന്നത്. മറ്റ് ചില ചാനലുകള്‍ അതിലും താഴ്‌ന റേറ്റാണ് നല്‍കാന്‍ തയ്യാറായത്.
എന്നാല്‍ ചാനല്‍ ചെയര്‍മാനെ രക്ഷിക്കാന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ ജോണ്‍ബ്രിട്ടാസ് മുന്നിട്ടിറങ്ങി. ഒന്നരക്കോടിക്ക് കൈരളി ഗ്യാംഗ്‌സ്‌റ്ററിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങി. അടുത്തകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്കാണിത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം അഞ്ച് കോടി 90 ലക്ഷം രൂപയ്‌ക്കാണ് ഏഷ്യാനെറ്റ് വാങ്ങിയത്. പടം തിയറ്ററില്‍ പൊട്ടിയതോടെ ചാനല്‍ പ്രദര്‍ശനത്തിന് പരസ്യവും കുറഞ്ഞു. ആദ്യം ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ടരക്കോടിയുടെ പരസ്യം ലഭിച്ചു. പിന്നീട് 25 ലക്ഷം രൂപമാത്രമാണ് പരസ്യ വരുമാനത്തില്‍ ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha