ലിജോജോസിന്റെ പൃഥ്വിരാജ് ചിത്രത്തിന് 10 കോടി; ഒറ്റ ദിവസം കൊണ്ട് ഷൂട്ട് നിര്‍ത്തി

ആമേന്റെ സംവിധായകന്‍ ലിജോജോസ് പല്ലിശേരി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റ ദിവസം കൊണ്ട് നിന്നു. ചിത്രത്തിന് 10 കോടി മുതല്‍മുടക്ക് ആകുമെന്ന് ലിജോ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാവ് പിന്‍വാങ്ങിയത്.
അടുത്തകാലത്ത് പല പുതിയ സംവിധായകരും മലയാളത്തിന്റെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് സിനിമ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഷൂട്ടിംഗ് തുടര്‍ന്നാല്‍ ഭീമമായ നഷ്ടം സംഭവിക്കുമെന്ന് കരുതിയാണ് നിര്‍മാതാവ് പിന്‍വാങ്ങിയത്.
പൃഥ്വിരാജ് ആയതുകൊണ്ടാണ് നിര്‍മാതാവ് ചിത്രവുമായി മുന്നോട്ട് പോകാന്‍ തയ്യാറായത്. എന്നാല്‍ പ്രൊഡക്ഷന്‍ കോസ്റ്റ് ഭീമമായതും പഴയപോലെ സാറ്റലൈററ് തുക ലഭിക്കാത്തതും നിര്‍മാതാവിനെ വെട്ടിലാക്കി.
പല ന്യൂജനറേഷന്‍ സംവിധായകരും പറഞ്ഞ സമയത്ത് ഷൂട്ടിംഗ് തീര്‍ക്കാറില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ ഫഹദ് ഫാസില്‍ 35 ദിവസത്തെ ഡേറ്റ് നല്‍കിയ ചിത്രം 85 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. ഇവരുടെ ചിത്രങ്ങള്‍ക്ക് വലിയ സാറ്റലൈറ്റ് അവകാശവും ലഭിക്കാറില്ല. മോഹന്‍ലാലിന്റെ ദൃശ്യം നാല് കോടിക്കാണ് തീര്‍ത്തത്. റിലീസിന് മുമ്പ് സാറ്റലൈറ്റ് അവകാശം വിറ്റ് പോയിരുന്നില്ല. എന്നാല്‍ ചിത്രം ഹിറ്റായതോടെ ആറ് കോടിയാണ് ഈ ഇനത്തില്‍ ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha