എല്ലാം ആണുങ്ങള്‍ കൊണ്ടുപോയി; ബി നിലവറയില്‍ ഒന്നുമുണ്ടാകാനിടയില്ലെന്ന് പഴയ മുല്യനിര്‍ണയ സമിതി ചെയര്‍മാന്‍

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇനി തുറക്കാനായി അവശേഷിക്കുന്ന ബി നിലവറയില്‍ അമൂല്യമായി യാതൊന്നും അവശേഷിക്കുന്നില്ലെന്ന സംശയം ശക്തമാകുന്നു. മൂല്യനിര്‍ണയ സമിതി മുന്‍ ചെയര്‍മാനാണ് മലയാളിവാര്‍ത്തയോട് സ്വകാര്യമായി തന്റെ സംശയം പങ്കുവച്ചത്. ബി നിലവറ തുറക്കാന്‍ കൊട്ടാരം എതിര്‍ക്കുന്നത് നിലവറയില്‍ ഒന്നും അവശേഷിക്കാത്തതു കാരണമാണെന്നാണ് സംശയം.
നിധിയെകുറിച്ചുളള സചിത്ര വിവരണം ലഭ്യമായാല്‍ മാത്രമേ നിലവറകളില്‍ എന്തൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ കഴിയുകയുളളൂ. എന്തൊക്കെ ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ മാത്രമേ എന്തൊക്കെ നഷ്‌ടമായി എന്നും കണ്ടെത്താന്‍ കഴിയൂ. ഇത്തരമൊരു രേഖ ഉണ്ടായിരുന്നത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയുടെ കൈയ്യില്‍ മാത്രമാണ്. നിലവറയുടെ മൂന്ന് താക്കോലുകളും അദ്ദേഹത്തിന്റെ കൈവശമാണുണ്ടായിരുന്നത്. എന്നാല്‍ മാര്‍ത്താണ്‌ഡവര്‍മ്മ മരിച്ചതോടെ രേഖകള്‍ കിട്ടാനുളള വഴിയടഞ്ഞു.
നേരത്തെ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ചെയര്‍മാനായിരുന്ന മാന്യ വ്യക്തി ഇക്കാര്യങ്ങള്‍ ഉത്രാടം തിരുനാളിനോട് സംസാരിച്ചെങ്കിലും തന്റെ കൈയ്യില്‍ ഒരു രേഖയുമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നിലവറയില്‍ നിന്നും വിലപിടിപ്പുളള പലതും നഷ്‌ടമായെന്ന് കണ്ടെത്തിയ അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് ഒരു ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉത്രാടം തിരുനാള്‍ രോഷാകുലനായി. അങ്ങനെയാണ് മൂല്യനിര്‍ണയ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുന്നത്. സാധനങ്ങള്‍ നഷ്‌ടമായതിനെ കുറിച്ച് സി.ബിഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടാണ് പഴയ സാരഥിക്കുളളത്.
എ, ബി നിലവറകള്‍ സാധാരണ തുറക്കാറില്ല. എന്നാല്‍ ഇവ രണ്ടും ഉത്രാടം തിരുനാള്‍ പലവട്ടം തുറന്നുട്ടുണ്ട്. ചിത്രങ്ങളും എടുത്തിട്ടുണ്ട്. എ നിലവറയിലെ കണക്കെടുപ്പ് നടത്തിയപ്പോള്‍ കോടികണക്കിന് രൂപ വിലപിടിപ്പുളള സാധനങ്ങളാണ് കണ്ടെത്തിയത്. ലക്ഷം കോടി വിലമതിക്കുന്ന അപൂര്‍വ്വ വസ്‌തുക്കള്‍ നിലവറയിലുണ്ടെന്നാണ് പഴയ ചെയര്‍മാന്റെ വിലയിരുത്തല്‍.
ബി നിലവറ തുറക്കണമെന്ന് അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബി നിലവറയില്‍ സര്‍പ്പം താമസിക്കുന്നുണ്ടെന്നും തുറന്നാല്‍ സര്‍പ്പനാശം വരുമെന്നും ഉത്രാടം തിരുനാള്‍ പറയുന്നു. ദേവപ്രശ്‌നം നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
പത്മനാഭസ്വാമിയുടെ വിഗ്രഹത്തിന്റെ ശിരസിന്റെ ഭാഗത്താണ് എ, ബി നിലവറകള്‍ സ്ഥിതിചെയ്യുന്നത്. ബാക്കിയുളള നാല് നിലവറകളും സാധാരണ തുറക്കാറുണ്ട്.
ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഒരു ഉന്നതതല അന്വേഷണം ഉത്രാടം തിരുനാള്‍ ഭയപ്പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൊട്ടാരത്തിലുളളവര്‍ക്കുമറിയാം. രാജകുടുംബാംഗങ്ങളില്‍ പലരും രാജാവിന്റെ ഇത്തരം നീക്കങ്ങളോട് എതിര്‍പ്പുളളവരുമായിരുന്നു. എന്നാല്‍ ഉത്രാടം തിരുനാള്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ക്ഷേത്രത്തിലുളള അമൂല്യ നിധിയുടെ വിശദാംശങ്ങള്‍ ഇതിനകം നശിപ്പക്കപ്പെട്ടു കഴിഞ്ഞോ എന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha

























