സുധിരനെതിരെ സോണിയക്ക് വെളളാപ്പളളിയുടെ കത്ത്

കെ.പി.സി.സി. അദ്ധ്യക്ഷനെതിരെ വെളളാപ്പളളി സോണിയാഗാന്ധിക്ക് കത്തെഴുതി. സുധീരനെ താക്കീതു ചെയ്‌തില്ലെങ്കില്‍ കേരളത്തില്‍ ഈഴവ സമുദായംഗങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസിനെതിരെ തിരിയുമെന്നാണ് ഭീഷണി. കത്ത് സോണിയക്ക് കിട്ടിയെന്നാണ് വിവരം. എന്നാല്‍ സുധീരന്റെ പ്രവര്‍ത്തനങ്ങളില്‍ തത്‌കാലം ഇടപെടേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. സോണിയ ഇതുസംബന്ധിച്ച് എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തി.
അതേസമയം മദ്യ മുതലാളി മാരെ പ്രീണിപ്പിക്കാനുളള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സോണിയയെ സുധീരന്‍ വിശദമായി അറിയിച്ചു. എക്‌സൈസ് മന്ത്രിക്ക് മദ്യ മുതലാളിമാരുമായുളള ബന്ധം തെറ്റായ പ്രവണതകള്‍ക്ക് വഴിതെളിക്കുമെന്നും സുധീരന്‍ അറിയിച്ചു. ഇത് ബാബുവിന് വിനയാകും. സുധീരനെതിരെ ബാബു പരസ്യമായി രംഗത്തു വന്നിരുന്നു.
സോണിയയുടെ നിര്‍ദ്ദേശപ്രകാരമാണ് മദ്യ മുതലാളിമാര്‍ക്കെതിരെയുളള നിലപാട് സുധീരന്‍ കര്‍ശനമാക്കിയത്. ഒരിക്കലും കോണ്‍ഗ്രസിന് വോട്ടുചെയ്യാത്ത ഒരു സമുദായ നേതാവിനു വേണ്ടിയാണ് ബാബു നിലകൊളളുന്നതെന്നും സുധിരന്റെ കത്തിലുണ്ട്. വെളളാപ്പളളിയുടെ പേരു പറയാതെയാണ് പരാമര്‍ശം.
അതേസമയം സുധീരനും പ്രതാപനും സതീശനുമെതിരെ രംഗത്തുവരാന്‍ വെളളാപ്പളളിയും തീരമാനിച്ചു. ഇവരുടെ ഇമേജ് തകര്‍ക്കുകയാണ് ലക്ഷ്യം. പത്രത്തില്‍ വ്യാജവാര്‍ത്ത നല്‍കി ഇവര്‍ സമുദായത്തിനെതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് നടേശന്‍ ശ്രമിക്കുന്നത്. സുധീരന്‍ ഈഴവസമുദായാംഗമാണെങ്കിലും സമുദായത്തിലെ ബിസിനസുകാരെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നതെന്ന് വെളളാപ്പളളി ആരോപിക്കുന്നു. മദ്യ വ്യവസായിമാരില്‍ ഭൂരിപക്ഷവും ഈഴവസമുദായക്കാരാണ്.
എല്ലാകാലത്തും സി.പി.എമ്മിനൊപ്പമാണ് വെളളാപ്പളളി നിലകൊണ്ടിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയും വെളളാപ്പളളിക്കൊപ്പമാണ്. സുധീരനെതിരെ നടേശനെ രംഗത്തിറക്കിയതിനു പിന്നിലും കോണ്‍ഗ്രസ് നേതാക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha