ദിലീപിനെതിരെ പടയൊരുക്കം

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയമായതോടെ ദിലീപിനെതിരെ പടയൊരുക്കം. ചില സിനിമാക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍. വ്യക്തിപരമായി താരത്തെ തളര്‍ത്താനാണ് ഇവരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് റിംഗ് മാസ്റ്റര്‍ മഞ്ജുവാര്യര്‍ക്കെതിരെയുള്ള സിനിമയാണെന്ന് പ്രചരണം നടത്തുന്നത്.
മഞ്ജുവാര്യരുടെ ജീവിതവുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല. 10 കോടി മുടക്കിയ റിംഗ് മാസ്റ്ററിന് അഞ്ച് കോടിയോളം സാറ്റലൈറ്റ് അവകാശം ലഭിച്ചു. തിയറ്ററുകളിലും മോശമില്ലാത്ത കളക്ഷനുണ്ട്. ഇത് കണ്ട് സഹിക്കാന്‍ പറ്റാത്ത ചിലരാണ് ദിലീപിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമയെ ഉപയോഗിക്കുന്നത്.
ദിലീപും മഞ്ജുവുമായി പൊരുത്തക്കേട് തുടങ്ങിയപ്പോള്‍ സത്യന്‍ അന്തിക്കാടിനെ പോലുള്ള ചിലര്‍ സഹായത്തിനെത്തിയപ്പോള്‍ കൂടെ നിന്ന ചിലര്‍ പണി തരാന്‍ നോക്കിയെന്ന് ദിലീപ് പറഞ്ഞിരുന്നു. അവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലും. പടം ഇറങ്ങിയ ദിവസം ചിത്രത്തെ നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ ബൗദ്ധികമായി അവലോകനം ചെയ്ത് ഫെയ്‌സ് ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ദിലീപിനെതിരെ വാര്‍ത്തകള്‍ ചമച്ചത്. ദിലീപ് യൂറേപ്പിലായതിനാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ മഞ്ജുവിനെ അധിഷേപിക്കുന്ന യാതൊന്നും ചിത്രത്തിലില്ലെന്ന് സംവിധായകന്‍ റാഫി വ്യക്തമാക്കി.
മായാമോഹിനി, മൈ ബോസ്, മിസ്റ്റര്‍ മരുമകന്‍ , കമ്മത്ത് ആന്റ് കമ്മത്ത്, ശൃംഗാരവേലന്‍ , റിംസ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയിച്ചതോടെ ഇന്‍ഡസ്ട്രിയിലുള്ള ചിലര്‍ ദിലീപിനെതിരെ ശ്രമം തുടങ്ങി. എന്നാല്‍ അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് മാനസികമായി തളര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























