മലയാളിവാര്‍ത്ത സത്യമായി; സ്വന്തം കത്തിനു പിന്നാലെ ഷാനിമോള്‍ വഴി വീണ്ടും കത്ത്; സുധീരനിട്ട്!

എ.ഐ.സി.സി. മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍ വി.എം. സുധീരനെതിരെ നല്‍കിയ കത്ത് തയ്യാറാക്കി നല്‍കിയത് വെളളാപ്പളളി നടേശന്‍. ഇക്കാര്യം സുധീരന്‍ അറിയുകയും ഷാനിമോളെ ഫോണില്‍ വിളിച്ച് വെളളാപ്പളളി നടേശന്റെ കളിപ്പാവയാകരുതെന്ന് പറയുകയും ചെയ്‌തു. ഷാനിമോള്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റ് നല്‍കാന്‍ വെളളാപ്പളളി കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാല്‍ സുധീരന് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. കെ.സി. വേണുഗോപാലിന് സീറ്റ് നല്‍കാനായിരുന്നു സുധീരന്റെ താത്‌പര്യം. വോണുഗോപാല്‍ ജയിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പു നല്‍കിയതും സുധീരനാണ്.
ഷാനിമോള്‍ ഉസ്‌മാന്‍ വിവാദം തുടങ്ങുകയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയല്ല കോണ്‍ഗ്രസിലുളളതെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചെന്നാണ് ഷാനിമോളുടെ ആരോപണം. ഇത് സുധീരന് അപ്രതീക്ഷിത പ്രഹരമായി. ഇത്രയും വലിയൊരു ആരോപണം തനിക്കെതിരെ ഉന്നയിക്കാന്‍ ഷാനിമോള്‍ക്ക് മാത്രം കഴിയില്ലെന്നും സുധീരന്‍ വിശ്വസിക്കുന്നു.
തനിക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ഷാനിമോളുടെ പ്രതിഷേധം. മദ്യലോബി ഷാനിമോള്‍ക്ക് പിന്നിലുണ്ടെന്ന് സുധിരന്‍ തിരിച്ചും ആരോപണം ഉന്നയിച്ചു. ഇത് തെളിയിക്കാന്‍ ഷാനിമോള്‍ സുധീരനെ വെല്ലുവിളിച്ചു.
വേണുഗോപാലിന് സോളാര്‍ നായിക സരിതയുമായി ബന്ധമുണ്ടെന്ന് പരസ്യമായി ആരോപണം ഉന്നയിച്ചത് വെളളാപ്പളളിയാണ്. എന്നാല്‍ ഇതാരും ഏറ്റുപിടിച്ചില്ല. തുടര്‍ന്ന് ഷാനിമോളും ഇതേ ആരോപണവുമായി രംഗത്തുവന്നു. സരിതയുടെ അഭിഭാഷകന്‍ ഫെനിയാണ് വേണുഗോപാലിനെതിരെ അദ്യമായി വെളളാപ്പളളിക്ക് വിവരം നല്‍കിയത്.
വേണുഗോപാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുടെ നോമിനിയാണ്. വേണുവിനെ താല്‍പ്പിക്കാന്‍ വെളളാപ്പളളി ശ്രമിച്ചിരുന്നു. ഇക്കുറിയും ശ്രമം തുടര്‍ന്നു. ലൈംഗിക ആരോപണം ഉന്നയിച്ച് തളര്‍ത്താനായിരുന്നു വെളളാപ്പളളിയുടെ ശ്രമം. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും പിടിയുണ്ടായിരുന്നതിനാല്‍ വേണുഗോപാല്‍ രക്ഷപ്പെട്ടു.
സുധിരനെതിരെ വെളളാപ്പളളി സോണിയാഗാന്ധിക്ക് കത്തയച്ചു. എന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് മലയാളിവാര്‍ത്തയാണ്. ഇത് ശരിവയ്‌ക്കുന്നതാണ് ഷാനിമോള്‍ വഴി കേരള നേതൃത്വത്തിന് നടേശന്‍ അയച്ച കത്ത്. വേണുഗോപാല്‍ ആലപ്പുഴയില്‍ തോല്‍ക്കുമെന്ന് പ്രചരിപ്പിക്കുന്നതും വെളളാപ്പളളിയാണ്.
സുധിരനെതിരെ സോണിയക്ക് വെളളാപ്പളളിയുടെ കത്ത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha