സുധീരന്‍ വന്നതോടെ കറന്റ് ബില്ല് പോലും അടയ്ക്കാന്‍ കാശില്ല

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായി ചാര്‍ജെടുത്തിട്ട് അധികനാളാകും മുമ്പ് ഇന്ദിരാഭവന്റെ കറന്റ് ചാര്‍ജ് പോലും അടയ്ക്കാനാവാത്ത സ്ഥിതിയിലായി. രമേശ് ചെന്നിത്തലയും തെന്നല ബാലകൃഷ്ണപിള്ളയുമൊക്കെ പ്രസിഡന്റ്മാരായിരുന്നപ്പോള്‍ ഒന്നിനും ഒരു മുട്ടും ഉണ്ടായിരുന്നില്ല. ഏതെങ്കിലും ബിസിനസുകാരോ, മുതലാളിമാരോ മാസം കറന്റ് ചാര്‍ജും ടെലഫോണ്‍ ബില്ലും അടയ്ക്കുമായിരുന്നു. നേതാക്കന്‍മാരെ തീറ്റിപ്പോറ്റാനും പാടില്ലായിരുന്നു. എന്നാല്‍ സുധീരന്‍ എത്തിയതോടെ കളംമാറി. ബാറുടമകളെ ആദ്യം വെറുപ്പിച്ചു. ഇനി ആ വഴിക്ക് തിരിഞ്ഞ് നോക്കാനൊക്കില്ല. അധികാരം കയ്യിലുള്ളത് കൊണ്ട് മാത്രം കെ.എസ്.ഇ.ബി കണക്ഷന്‍ വിശ്ചേദിക്കുന്നില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് ബാര്‍ ഉടമകളില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശും ഒക്കെ പിരിവ് വാങ്ങിയാണ് പ്രചരണം നടത്തിയത്. എന്നിട്ട് അവരുടെ ലൈസന്‍സും റദ്ദാക്കി. റിയല്‍ എസ്റ്റേറ്റ്, ഭൂ, മണല്‍ തട്ടിപ്പുകാരെ അടുപ്പിക്കുന്നേയില്ല. പാര്‍ട്ടിയിലായാലും ഭരണത്തിലായാലും എല്ലാ കാര്യങ്ങളും കെ.പി.സി.സി പ്രസിഡന്റ് അറിയാതെ ഒന്നും നടക്കില്ല. അതോടെ പാര്‍ട്ടിയിലെ പിരിവുകാര്‍ ഗതികേടിലായി. ഇന്ദിരാഭവനില്‍ പഴയ ബഹളമൊന്നുമില്ല. എല്ലാം ശാന്തം. പാര്‍ട്ടിയോഗങ്ങളും മുന്നണി യോഗങ്ങളും കാര്യമായി നടക്കുന്നുണ്ട്. ഇങ്ങിനെ പോയാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയിലാണ് പല നേതാക്കളും.
ഇന്ദിരാഭവന്റെ പ്രവര്‍ത്തനം, നേതാക്കന്‍മാരുടെ യാത്രകളും മറ്റ് ചെലവുകളും, ജീവനക്കാരുടെ ശമ്പളം കറന്റ്, വാട്ടര്‍, വൈദ്യുതി ബില്ലുകള്‍, മീറ്റിംഗുകള്‍ക്കും യോഗങ്ങള്‍ക്കുമുള്ള ചെലവുകള്‍ എന്നിവയ്‌ക്കെല്ലാം കൂടി മാസം ഒരു കോടിയോളം രൂപ വേണ്ടിവരും. സുധീരന്‍ നിലപാടുകള്‍ കര്‍ക്കശമാക്കിയതോടെ ഫണ്ടുമില്ല, കാര്യങ്ങള്‍ കുഴഞ്ഞ മട്ടാണ്. പക്ഷെ, പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ നല്ല മൈലേജായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























