വിവാഹം ഉടന്‍ നടക്കില്ല

മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെ ദിലീപിന് മറ്റൊരു വിവാഹം കഴിക്കാനാകില്ല. അതിനാല്‍ ദിലീപിന്റെ രണ്ടാം വിവാഹത്തിന് ഒരു വര്‍ഷത്തോളം സമയം വേണ്ടിവരും. ദിലീപ്-കാവ്യാമാധവന്‍ വിവാഹം ജൂണ്‍ 25നാണെന്ന് ചില സൈറ്റുകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന് മഞ്ജുവിന് ആഗ്രഹമുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. മീരാജാസ്മിന്റെ കല്യാണത്തിന് ഇരുവരും തിരുവനന്തപുരത്ത് വന്നിരുന്നു.
മഞ്ജുവാര്യയുടെ പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു അടുത്തയാഴ്ച റിലീസാവുകയാണ്. അതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ സിനിമയിലെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും അറിയുന്നു. മഞ്ജുവിന് അനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിലൂടെ സിനിമയ്ക്കും വ്യക്തി ജീവിതത്തിലും ഗുണമുണ്ട്. സിനിമയിലെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് പരസ്പര ധാരണയോടെ ഒരു വര്‍ഷം മുമ്പ് ഇരുവരും അകന്ന് കഴിയാന്‍ തുടങ്ങിയത്. മകള്‍ ദിലീപിനൊപ്പമാണ് കഴിയുന്നത്. മകളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസിലാക്കിയാണ് താരം ജീവിക്കുന്നത്. അടുത്തിടെ ഇരുവരും യൂറോപ്പില്‍ പോയിരിക്കുകയായിരുന്നു.
25 ന് വിവാഹമോ? വാര്‍ത്ത നിഷേധിച്ച് ദിലീപും കാവ്യയുടെ കുടുംബവും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha