ദേവസ്വം മന്ത്രിയുടെ അനുജന്‍ ശബരിമല മേധാവിയാവും കളം ഒരുങ്ങി; ഇനി നിയമനം!

നമ്മുടെ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെ സമ്മതിക്കണം. ആരോഗ്യ വകുപ്പിനെ അന്തര്‍ദേശീയ തലത്തിലെത്തിച്ച മന്ത്രി സ്വന്തം സഹോദരനെ ശബരിമലയില്‍ എക്‌സിക്യൂട്ടിവ് ഓഫീസറാക്കുന്നതിനുവേണ്ടി കളിച്ച കളി കണ്ടാല്‍ സാക്ഷാല്‍ ശ്രീ അയ്യപ്പന്‍ പോലും കണ്ണീര്‍വാര്‍ക്കും.
മലയാളിവാര്‍ത്ത കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നതുപോലെ ശബരിമല മേല്‍ശാന്തിയുടെ മകള്‍ മലചവിട്ടിയ സംഭവത്തില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റി. ദിവസവും ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എങ്ങനെയാണ് ഭക്തജനങ്ങളുടെ പ്രായം അറിയുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. മകളെയും കൊണ്ട് മലയിലെത്തിയ മേല്‍ശാന്തിക്കെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിക്കപ്പെട്ടുമില്ല.
മേല്‍ശാന്തിയെ തൊടാതെ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയതിനു പിന്നില്‍ മന്ത്രി ശിവകുമാറിന്റെ അനുജനും ദേവസ്വം ബോര്‍ഡിലെ ഉന്നതനുമായ വി.എസ് ജയകുമാറിനെ ശബരിമലയിലെത്തിക്കാനുളള പദ്ധതിയാണുളളത്. ജയകുമാറിന്റെ പേരില്‍ വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടന്ന ലേലത്തില്‍ ബോര്‍ഡിന് കോടികള്‍ നഷ്‌ടമാക്കിയ സംഭവത്തില്‍ ജയകുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ രണ്ടു തവണ ജയകുമാര്‍ ശബരിമലയില്‍ എക്‌സ്‌ക്യൂട്ടീവ് ഓഫീസറായിരുന്നു. മന്ത്രി ശിവകുമാര്‍ ചുമതലയേല്‍ക്കുന്ന വേളയിലും ജയകുമാറായിരുന്നു ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍. എന്നാല്‍ അധികം വൈകാതെ അദ്ദേഹത്തെ ബോര്‍ഡ് ആസ്ഥാനത്ത് അക്കൗണ്ട്‌സ് ഓഫീസറാക്കി.
ജയകുമാറിനെ എക്‌സിക്യൂട്ടീവ് ഓഫീസറാക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലും അഭിപ്രായ ഐക്യമുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോഗ്യപരമായി നല്ല നിലയിലല്ല. അദ്ദേഹത്തെ നോക്കകുത്തിയാക്കി അംഗങ്ങളാണ് ബോര്‍ഡിന്റെ ഭരണം നടത്തുന്നത്. ജയകുമാര്‍ ശബരിമല മേധാവിയായാല്‍ മികച്ച വരുമാനം ലഭിക്കുമെന്ന് ബോര്‍ഡ് അംഗങ്ങളും കരുതുന്നു. നേരത്തെയും ജയകുമാര്‍ ബോര്‍ഡിനോട് കൂറുപുലര്‍ത്തിയിരുന്നു.
അയ്യപ്പന്റെ ആസ്ഥാനത്ത് നിന്നും കോടികളുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കേരളത്തില്‍ ഒരു ദേവസ്വവും സത്യസന്ധരായി ഭരിക്കപ്പെടുന്നുല്ല. അഴിമതിയുടെ കൂത്തരങ്ങവുകയാണ് ദേവസ്വങ്ങള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























