ലോക്‌സഭയില്‍ ജയിച്ചുകയറിയാല്‍ സിപിഐയും യുഡിഎഫിലെത്തും

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ സി.പി.ഐ യു.ഡി.എഫില്‍ ചേക്കേറും. യു.ഡി.എഫിന് 15 സീറ്റ് കിട്ടുകയാണെങ്കില്‍ ഇത്തരത്തില്‍ ചിന്തിക്കാമെന്നാണ് സി.പി.ഐയുടെ നേതൃത്വത്തിനുളളത്. യു.ഡി.എഫ് ലേക്‌സഭ കൈയ്യടക്കിയാല്‍ ഇടതു മുന്നണിയുടെ സമരങ്ങള്‍ക്കും നയങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലാതാകുമെന്ന് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍
സരിത, ജോപ്പന്‍ , സലിംരാജ് എന്നിങ്ങനെയുളള സകലമാന വിദ്വാന്‍മാരെല്ലാം മന്‍മോഹന്‍സിംഗ്, രാഹുല്‍ഗാന്ധി തുടങ്ങിയ കോര്‍പ്പറേറ്റുകളെയെല്ലാം കടത്തിവെട്ടി യു.ഡി.എഫ് കേരളത്തില്‍ ജയിക്കുകയാണെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെയും വി.എം.സുധീരന്റെയും കഴിവായിരിക്കുമെന്ന് സി.പി.ഐ നേതാക്കള്‍ അടക്കം പറയുന്നത്. സരിതയുടെ പേരില്‍ മുന്നണി നടത്തിയ കൂട്ടപ്പൊരിച്ചില്‍ ഏശിയില്ലെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടല്‍. സലിംരാജിനെയും ഉമ്മന്‍ചാണ്ടിയെയും ചേര്‍ത്തുണ്ടാക്കിയ കഥകളോടും സി.പി.ഐക്ക് താത്‌പര്യമില്ല.
സി.പി.ഐ നേതാക്കള്‍ക്ക് യു.ഡി.എഫ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കെ.എം.മാണിയുമായി സി.ദിവാകരന്‍ നല്ല ബന്ധത്തിലാണ്. ഉമ്മന്‍ചാണ്ടിയുമായും ഇവരൊക്കെ അടുപ്പം പുലര്‍ത്തുന്നു. ക്ലിഫ് ഹൗസിനു മുമ്പില്‍ നടത്തിയ സമരം വേണ്ടെന്നായിരുന്നു സി.പി.ഐയുടെ നിലപാട്.
പ്രതികൂല കാലാവസ്ഥയായിട്ടും യു.ഡി.എഫ് ലോക്‌സഭ ജയിച്ചാല്‍ അത് ഉമ്മന്‍ചാണ്ടിക്കുളള അംഗീകാരമാണെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. ഇത്തരത്തിലാണ് പോക്കെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അധികാരത്തില്‍ വന്നേക്കാമെന്ന് സി.പി.ഐ കരുതുന്നു.
വി.എസ് അച്യുതാനന്ദനെ പിണറായി ഒതുക്കിയത് വിനയാണെന്നും സി.പി.ഐ വിശ്വസിക്കുന്നു. പിണറായിയെക്കാള്‍ സി.പി.ഐ നേതാക്കള്‍ക്ക് അടുപ്പം അച്യുതാനന്ദനുമായിട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് അച്യുതാനന്ദന്റെയും ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ പിണറായിയുടെയും കൂട്ടാളികളുടെയും ഭളള് തീരുമെന്നും അച്യുതാനന്ദന്‍ വിശ്വസിക്കുന്നു. ഇത് തന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്നും അച്യുതാനന്ദന്‍ വിശ്വസിക്കുന്നു.
എന്‍കെ പ്രേമചന്ദ്രന്‍ യു.ഡി.എഫിലെത്തിയതില്‍ വി.എസ് പരസ്യമായി അനുകൂലിക്കുന്നില്ലെങ്കിലും മനസുകൊണ്ട് അദ്ദേഹം പ്രേമചന്ദ്രനൊപ്പമാണ്. ബേബിയെ പ്രേമന്‍ തോല്‍പ്പിക്കുമെന്നും അച്യുതാനന്ദന്‍ വിശ്വസിക്കുന്നു.
ഉമ്മന്‍ചാണ്ടി ജയിച്ചാല്‍ ഒരു വിശാല ഇടതു സഖ്യമുണ്ടാക്കി യു.ഡി.എഫിലേക്ക് നീങ്ങനായിരിക്കും സി.പി.ഐ തീരുമാനിക്കുക. ജയിക്കാത്ത പാര്‍ട്ടിയുടെ ഭാഗമായി ജീവിതം ഹോമിക്കാന്‍ സി.പി.ഐ തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























