എം.വി ജയരാജന് പണികൊടുത്ത ജയരാജനാര് ?

കണ്ണൂരില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്ന് എം.വി ജയരാജനെ പിടികൂടിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ സ്വന്തം പാര്‍ട്ടിയിലെ മറ്റൊരു ജയരാജനാണെന്ന് ആരോപണം. അതേസമയം സംഭവം സ്ത്രീയുമായി എം.വി ജയരാജന് നേരത്തെ ബന്ധം ഉണ്ടായിരുന്നെന്നും ഇപ്പോഴത്തെ രാഷ്ട്രിയ കാലാവസ്ഥയില്‍ അദ്ദേഹത്തിന് പണി കൊടുക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെ ഇറക്കി നാറ്റിച്ചതാണെന്നും ആക്ഷേപമുണ്ട്. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തനായതോടെ സുപ്രധാന സ്ഥാനങ്ങളിലേക്ക് താമസിക്കാതെ അദ്ദേഹം ചുവട് മാറും. പിണറായിയുടെ വിശ്വസ്തനായ എം.വി ജയരാജന് ഇത് ഏറെ ഗുണം ചെയ്യും. അതിന് തടയിടാനാണ് മറ്റൊരു ജയരാജന്‍ സംഭവം കുത്തിപ്പൊക്കിയതും കണ്ണൂരിലുടനീളവും സോഷ്യല്‍ മീഡിയകളിലും പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതെന്നും അറിയുന്നു.
ഈ സംഭവത്തോടെ കണ്ണൂരിലെ സി.പി.എമ്മിനിടയില്‍ വലിയ വിള്ളലുണ്ടായിരിക്കുകയാണ്. തന്നെ അപമാനിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സഖാക്കള്‍ക്കെതിരെ എം.വി ജയരാന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് ജയരാജനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയെയാണ് തകര്‍ക്കുന്നതെന്ന് ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയും മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലും മുന്‍ എം.പി ചന്ദ്രന്‍ പിള്ളയും അടക്കം ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയമായിരുന്നു. എന്തായാലും ജയരാജന്റെ വിവാദത്തില്‍ ആര്‍ക്കൊക്കെ നടപടി വരുമെന്ന് കാത്തിരുന്ന് കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha