ദയനീയ തോല്‍വി : പിണറായി മാറും

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നാളുകള്‍ എണ്ണപ്പെട്ടു. ചരിത്രത്തിലെ ദയനീയ തോല്‍വി കോണ്‍ഗ്രസിനൊപ്പം ഏറ്റുവാങ്ങിയ സി പി ഐ (എം) കേരളത്തിലും തോറ്റ് കൂപ്പുകുത്തി. എട്ട് സീറ്റില്‍ ഒതുങ്ങേണ്ടി വന്ന സി പി എം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോറ്റ് മണ്ണടിയാനാണ് സാധ്യത.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ ദയനീയ തോല്‍വി പിണറായിയെ പിടിച്ചുലച്ചു. വടകരയില്‍ ഷംസീറിന്റെ തോല്‍വിയും പാര്‍ട്ടി നേതൃത്വത്തെ ഉലച്ചു. വടകരയിലെ തോല്‍വി ആര്‍ എം പിക്കുള്ള വിജയ സന്ദേശമാണ്. മുല്ലപ്പള്ളിയുടെ വിജയത്തിലൂടെ ജനങ്ങള്‍ കൊലപാതക രാഷ്‌ട്രീയത്തിന് എതിരാണെന്ന സന്ദേശം നല്‍കുന്നു.
പിണറായിയുടെ നേതൃത്വത്തിന്റെ പാളിച്ചയാണ് എല്‍ ഡി എഫിന്റെ ദയനീയ തോല്‍വിക്കുള്ള കാരണമെന്ന് സി പി ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വിലയിരുത്തുന്നു. അച്യുതാനന്ദനെതിരെ നടത്തിയ നീക്കങ്ങളും അച്യുതാനന്ദന്റെ മുട്ടുകുത്തലും ഫലം ചെയ്‌തില്ലെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍ . പിണറായി ഉള്‍പ്പെടുന്ന നേതാക്കളുടെ ധിക്കാരം പാര്‍ട്ടിയുടെ ആണിക്കല്ല് ഇളക്കിയെന്നും ഉന്നത നേതാക്കള്‍ വിശ്വസിക്കുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഇതൊന്നും ശരിയല്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സരിത പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധയൂന്നുകയും കാതലായ പ്രശ്‌നങ്ങള്‍ മറക്കുകയും ചെയ്‌തത് സി പി എമ്മിന് വിനയായി. സരിതാസമരത്തില്‍ ഉള്‍പ്പെടെ സി പി എം നടത്തിയ ഇരട്ടത്താപ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാം ഏറ്റുവാങ്ങിയ ദയനീയ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ കുഴപ്പിക്കുന്നു. ഇടതുമുന്നണി തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്കെത്തുകയാണ് ചെയ്‌തത്. ഇത് കനത്ത തിരിച്ചടിയായി. ബെന്നറ്റ് തോറ്റത് സി പി എമ്മിന്റെ കുഴപ്പം കൊണ്ടാണെന്ന മട്ടില്‍ സി പി ഐ നേതാക്കള്‍ പരാതിപ്പെടുന്നുണ്ട്. ഒ രാജഗോപാല്‍ പിടിച്ച വോട്ടുകള്‍ ഇടതു പാളയത്തിലേതാണെന്നും ആരോപണം ഉയരുന്നു.
സി പി എമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകും. ജനകീയനായ ഒരു നേതാവിനെ രംഗത്തിറക്കണമെന്ന ആവശ്യത്തിവും ബലം വര്‍ദ്ധിക്കും. വി എം സുധീരനെ പ്രതിരോധിക്കാന്‍ വി എസ്സാണ് നല്ലതെന്ന പ്രതികരണം ഇതിനകം വന്നു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha