ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത് കാര്‍മേഘം; ആന്റണിയും രവിയും തിരുവനന്തപുരത്തേക്ക് മടങ്ങുന്നു

ഉമ്മന്‍ ചാണ്ടിയുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായി രണ്ട് കേന്ദ്ര മന്ത്രിമാര്‍ തലസ്ഥാനത്ത് താമസത്തിനെത്തുന്നു. എ.കെ. ആന്റണിയും വയലാര്‍ രവിയും. ആന്റണിക്കും രവിക്കും ഇനി കേരള രാഷ്‌ട്രീയത്തിലാണ് രക്ഷ. കേന്ദ്രത്തില്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് തിരിച്ചു വരാന്‍ സാധ്യതയില്ല. രാജ്യസഭാ പദവിയുടെ കാലാവധി തീരുന്നതോടെ ആന്റണിയും രവിയും കേരള രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആന്റണിയുടേയും രവിയുടേയും പിന്തുണയുള്ള വി.എം. സുധീരന്‍ ഒരു ഭാഗത്തും ഉമ്മന്‍ ചാണ്ടി മറുഭാഗത്തും നിന്ന് പോരടിക്കുന്ന കാഴ്‌ച നമ്മള്‍ കാണേണ്ടി വരും.
വയലാര്‍ രവി ഇതിനകം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞു. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണെന്ന് രവി പറഞ്ഞു. പരോക്ഷമായി രാഹുല്‍ ഗാന്ധിയെ തള്ളി പറയുകയായിരുന്നു രവി. എ.കെ. ആന്റണിയാകട്ടെ പ്രതികരിച്ചിട്ടുമില്ല.
ഉമ്മന്‍ ചാണ്ടിയെ ആന്റണിക്ക് മാനസികമായി താത്‌പര്യമില്ല. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആന്റണിയെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഘടകകക്ഷി നേതാക്കളെ കൈയ്യിലെടുത്ത് എംഎല്‍എമാരെ എതിരാക്കി ഉമ്മന്‍ചാണ്ടി നടത്തിയ കരു നീക്കങ്ങളാണ് ആന്റണിയെ നാടു കടത്തിയത്. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ആന്റണിക്ക് ഇതുവരേയും അവസരം ലഭിച്ചില്ല. തിരുവനന്തപുരത്ത് താമസമാക്കിയാല്‍ ഉമ്മന്‍ചാണ്ടിക്ക് പണി കൊടുക്കുവാനുള്ള സന്ദര്‍ഭങ്ങളൊന്നും അദ്ദേഹം പാഴാക്കില്ല. വി.എം. സുധീരനാണ് ആന്റണിയുടെ കരുവായി മാറുക.
നെല്‍വയല്‍ നികത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലാണ് ഇപ്പോള്‍ . ഇത്തരം വിഷയങ്ങളില്‍ സുധീരന്‍ സര്‍ക്കാരിനൊപ്പമല്ല. സര്‍ക്കാരാവട്ടെ ഉപയോഗ ശൂന്യമായ വയലുകള്‍ നികത്തണമെന്ന അഭിപ്രായമാണ് പുലര്‍ത്തുന്നത്. നെല്‍വയല്‍ നികത്തി വ്യവസായം കൊണ്ടുവരാന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാസങ്ങള്‍ക്ക് മുമ്പേ ശ്രമം തുടങ്ങിയതാണ്. ആറന്മുള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ പരിസ്ഥിതി നിലപാടുകള്‍ക്കാണ് സുധീരന്‍ പ്രാമുഖ്യം നല്‍കുന്നത്. ഇത്തരം നയപരമായ കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ അഭിപ്രായം തേടേണ്ടി വരും. ആന്റണി സുധീരനൊപ്പം നില്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ താന്‍പോരിമ അവസാനിക്കാനാണ് സാധ്യത. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വരാനിരിക്കുന്നത് കാര്‍മേഘം നിറഞ്ഞ ദിവസങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha