വി.എസിന്റെ ടൈം

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വീണ്ടും വി.എസിന്റെ ടൈം തെളിയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നില്‍ ഔദ്യോഗിക പക്ഷത്തിന്റെ വീഴ്ചയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങി. സംസ്ഥാനത്തെ അനുകൂല സാഹചര്യം മുതലാക്കാനായില്ലെന്ന് അദ്ദേഹം വെടി പൊട്ടിച്ചത് അതിന്റെ ഭാഗമാണ്. എറണാകുളത്തെ സ്ഥാനാര്‍ത്ഥിക്കെതിരെ ഇതിനകം പൊട്ടിത്തെറി ഉണ്ടായി. പിണറായിയുടെ പരനാറി പ്രയോഗം കാരണം കൊല്ലം സീറ്റും ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാത്തതിനാല്‍ മാവേലിക്കര മണ്ഡലവും നഷ്ടമായെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ് നടത്തിയ പരാമര്‍ശങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കാമെന്ന നിലപാടിലായിരുന്നു കേന്ദ്രകമ്മിറ്റി. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തോടെ ആ നീക്കങ്ങളെല്ലാം പാളി. സംസ്ഥാനത്തെ നേതാക്കന്‍മാരുടെ ദാര്‍ഷ്ട്യവും കണ്ണൂരില്‍ എം.വി ജയരാജനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും ഉയര്‍ത്തിക്കാട്ടി വി.എസ് കേന്ദ്രകമ്മിറ്റിയില്‍ ആഞ്ഞടിക്കും. അതേസമയം നരേന്ദ്രമോഡി അധികാരത്തില്‍ വരുമെന്ന് ഭയന്ന് ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്ന വാദമാണ് ഔദ്യോഗികപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. ഏറക്കുറെ അത് ശരിയുമാണ്.
പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഫണ്ട് നല്‍കുന്നത് കേരളത്തില്‍ നിന്നാണിപ്പോള്‍. അധികാരം പോയതോടെ ബംഗാളില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ല. ഇത്തവണ അവിടെ ഒരു സീറ്റാണ് ലഭിച്ചത്. തൃപുരയില്‍ സീറ്റ് ലഭിച്ചെങ്കിലും അവിടെ നിന്ന് വലിയ ഫണ്ട് ലഭിക്കില്ല. അതിനാല്‍ പിണറായി വിജയനെയോ മറ്റ് നേതാക്കളെയോ മാറ്റാന്‍ കേന്ദ്രനേതൃത്വം തയ്യാറാകില്ല. ഒപ്പം വി.എസിനെതിരെയുള്ള നടപടികളും അവസാനിപ്പിക്കും. എന്നാല്‍ വി.എസിന്റെ പി.ബി പ്രവേശനം ഉടന്‍ ഉണ്ടാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























