പോളിറ്റ് ബ്യൂറോയില്‍ ബേബി-പിണറായി സുമോഗുസ്‌തി! ആരുജയിക്കുമെന്ന് കണ്ടറിയാം

പിണറായിക്കെതിരെ എം.എ. ബേബി ആഞ്ഞടിച്ചു. കൊല്ലത്ത് താന്‍ തോല്‍ക്കാന്‍ കാരണം സംസ്ഥാനത്തെ ചില കേന്ദ്രങ്ങളാണെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബേബി പറഞ്ഞു. പിണറായിയെ ഉദ്ദേശിച്ചുള്ള കൂരമ്പ് പിണറായിക്ക് തന്നെ തറച്ചു. ഇതിനിടെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയും പിണറായി വിജയന് നാക്കു പിഴച്ചതായി ആരോപിച്ച് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി, എന്നാല്‍ പാര്‍ട്ടിയെ വലിപ്പിച്ച പരനാറികള്‍ ജയിച്ചാല്‍ യോഗ്യനാവില്ലെന്ന് പിണറായിയും തുറന്നടിച്ചു.
കൊല്ലം സീറ്റില്‍ പ്രമചന്ദ്രന്‍ പിടിമുറുക്കിയപ്പോള്‍ അത് വിട്ടുനല്‍കിയിരുന്നെങ്കില്‍ കൊല്ലം പിടിച്ചെടുക്കാമെന്ന് പ്രകാശ് കാരാട്ടും വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറും പാര്‍ട്ടി വിട്ടത് പിണറായിലൂടെ ഉരുക്കുമുഷ്‌ടി കാരണമാണെന്ന വിലയിരുത്തലാണ് പോളിറ്റ ബ്യൂറോക്കുള്ളത്. അതേസമയം പിണറായി വിജയന്‍ ഘടകകക്ഷികളുമായി രമ്യതയിലെത്തണമെന്ന് കാരാട്ട് ഉദ്ദേശിച്ചതായും അറിയുന്നു. ഇതിനിടെ കേരളത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ച പിഴവിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് പിണറായി പ്രകാശ്‌കാരാട്ടിനെ അറിയിച്ചു.
എം.എല്‍.എ. സ്ഥാനം രാജിവയ്‌ക്കാന്‍ ബേബി തയ്യാറായി എന്ന വാര്‍ത്ത സി.പി.എം. നിഷേധിക്കുന്നുണ്ടെങ്കിലും രാജികത്ത് പ്രകാശ്‌കാരാട്ടിന് കൈമാറിയെന്നാണ് വിവരം. എന്നാല്‍ കുണ്ടറയില്‍ നിന്നും ബേബി രാജിവയ്‌ക്കുന്നത് യു.ഡി.എഫിന് ഒരു സീറ്റ് കൂടി സമ്മാനിക്കുന്നതിന് തുല്യമാവുമെന്ന് കാരാട്ട് ഉദ്ദേശിച്ചത്രേ. അങ്ങനെയാണ് രാജിയില്‍ നിന്നും പിന്‍മാറിയത്.
കേരളത്തെ കുറ്റംപറയാന്‍ കാരാട്ട് തയ്യാറായില്ല. കേരളം ഉള്ളതുകൊണ്ട് മാത്രമാണ് സി.പി.എം. പിടിച്ചു നിന്നത്. കേരളത്തില്‍ നിന്നും എട്ട് സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്നാണ് കാരാട്ട് രഹസ്യമായി പ്രതികരിച്ചത്. അതേസമയം പുറമേ പാര്‍ട്ടിക്ക് അനുകൂലമായി നിലകൊണ്ടെങ്കിലും വി.എസി.ന്റെ മനസിലിരുപ്പില്‍ പിണറായിക്ക് സംശയമുണ്ട്. കൊല്ലത്ത് ബേബിക്കെതിരെ വി.എസ്. വോട്ടുമറിച്ചെന്ന സംശയവും പിണറായിയില്‍ ബാക്കിയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
ചുരുക്കത്തില്‍ പിണറായിലൂടെ അതിരുകടന്ന പ്രതികരണമാണ് തന്റെ തോല്‍വിക്ക് കാരണമായതെന്ന് ബേബി ഉറച്ചു വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























