ഫാന്‍സ് അസോസിയേഷന്‍ പിരിച്ച് വിടില്ല

തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുമെന്ന വാര്‍ത്ത ശരിയല്ലെന്ന് മമ്മൂട്ടി മലയാളി വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണിത്. പൊതുസമൂഹത്തിന് സ്വീകാര്യമായ ചില നിലപാടുകള്‍ എടുത്തതിന്റെ പേരിലാണ് തനിക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സാംസ്‌ക്കാരിക ഇടപെടലുകളും ഫാന്‍സുകാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചായി ചിത്രങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുന്നെന്നാണ് വാര്‍ത്ത പ്രചരിച്ചത്. തിമിഴില്‍ അജിത് അടുത്തിടെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെതിരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇത് മമ്മൂട്ടിയുടെ അറിവോടെയായിരുന്നില്ല.
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖനായ ഫാന്‍സ് പ്രവര്‍ത്തകനെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരെ സംഘടനയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും. അവരെ പുറത്താക്കണമെന്നും താരം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1980 കളുടെ അവസാനം ഭാസ്‌ക്കര്‍ എന്നയാളാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha