സി ബി ഐ പിടിച്ച വെടിയുണ്ടകള്‍ സലിംരാജിന്റതാണോ?

കടകംപള്ളി ഭൂമി ഇടപാടു കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സി ബി ഐ പിടിച്ചെടുത്തത് നിര്‍ണായക രേഖകള്‍. കളമശ്ശേരി, കടകംപള്ളി ഭൂമി കേസുകളിലെ പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. കളമശ്ശേരി കേസില്‍ നിന്നും സലിംരാജിനെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. സിബി ഐ കോടതിയുടെ വരാനിരിക്കുന്ന ഉത്തരവ് സലിംരാജിന്റെ ഭാവി നിര്‍ണായകമാക്കും. സലിമിന് കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ അടഞ്ഞു. കേന്ദ്രത്തില്‍ യു പി എ ഭരിച്ചിരുന്ന കാലത്ത് സലിംരാജിന് ലഭിച്ചു കൊണ്ടിരുന്ന സംരക്ഷണവും ഭരണ മാറ്റത്തോടെ അസ്‌തമിച്ചു.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലുള്ള ഒറിജിനല്‍ പ്രമാണത്തിന്റെ പകര്‍പ്പ് സലിംരാജിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതോടെ സലിംരാജിന്റെ പങ്ക് സി ബി ഐയ്‌ക്ക് വ്യക്തമായി.ഇതിനിടെ പ്രമാണത്തിന്റെ ഒറിജിനല്‍ സലിമിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നും സി ബി ഐ കരസ്ഥമാക്കി. സലിംരാജിന്റെ ഭാര്യയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലും നിര്‍ണായക വിവരങ്ങളുണ്ട്. സലിംരാജിന്റെ കമ്പ്യൂട്ടറും പിടിച്ചെടുത്തു. ഇതിലെ വിവരങ്ങളും നിര്‍ണായകമാകാനാണ് സാധ്യത.
സലിംരാജിനെ ഉപയോഗിച്ച് പണമുണ്ടാക്കിയ റവന്യു ഉദ്യോഗസ്ഥരുടെ വിവരങ്ങളും സി ബി ഐയ്‌ക്ക ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു കമ്മീഷ്‌ണറേറ്റുമുപയോഗിച്ച് സലിംരാജും ഭാര്യയും തട്ടിപ്പ് നടത്തിയതിന്റെ വിശദാംശങ്ങള്‍ സി ബി ഐ കണ്ടെത്തിക്കഴിഞ്ഞു. കടകംപള്ളിയില്‍ 44.5 ഏക്കര്‍ സ്ഥലമാണ് വ്യജ രേഖയുണ്ടാക്കി സലിം കരസ്ഥമാക്കിയത്. മൊത്തം 160 രേഖകളാണ് പിടിച്ചെടുത്തത്.
സര്‍ക്കാര്‍ തലത്തില്‍ കടകംപള്ളി, കളമശ്ശേരി ഭൂമി ഇടപാടു കേസില്‍ നടക്കുന്ന ഓരോ ചലനങ്ങളും സലിംരാജിന് കൈമാറാന്‍ ചാരന്‍മാരുണ്ട്. കളമശ്ശേരി ഇടപാടില്‍ നിന്നും സലിംരാജ് രക്ഷപ്പെട്ടതും ഇവരുടെ സഹായം കൊണ്ടാണ്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം സി ബി ഐ ഏറ്റെടുത്ത ശേഷമാണ് കേസില്‍ ക്രയാത്മകമായ പുരോഗതിയുണ്ടായത്. രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ രണ്ടു കേസുകളിലും സലിംരാജ് പിടിക്കപ്പെടുമെന്ന് ഉറപ്പായി. ഇതിനിടെ ഒരു റവന്യു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും പിടിച്ച വെടിയുണ്ടകള്‍ക്ക് സലിംരാജുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha