ഓഫിസില്‍ കയറുന്നതിനു മുമ്പ് രണ്ടെണ്ണം , ഉച്ചയ്ക്ക് രണ്ടെണ്ണം, ഓഫിസില്‍ ഉറക്കം...ദൈവമേ പെന്‍ഷന്‍ പ്രായം കൂട്ടുമോ?

മലയാളിവാര്‍ത്ത പുറത്തുവിട്ട വാര്‍ത്തയാണ് സര്‍ക്കാര്‍ ഓഫിസുകളിലൊക്കെ ചര്‍ച്ചാ വിഷയം- സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നു. മലയാളിവാര്‍ത്തയുടെ ചുവടുപിടിച്ച് മാതൃഭൂമി ദിനപത്രവും വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഭഗവാനെ എങ്ങനെ സഹിക്കും എന്ന ചോദ്യം ഒരു വശത്ത്, രക്ഷപെട്ടല്ലോ എന്ന് മറുവശത്ത്.
ഭരണസിരാകേന്ദ്രത്തില്‍ ഇന്നത്തെ ചര്‍ച്ചാവിഷയം പെന്‍ഷന്‍ പ്രായ വര്‍ധനവ് തന്നെയാണ്.
ഇക്കൊല്ലം 22,000 പേരാണ് വിരമിക്കേണ്ടത്. അടുത്ത വര്‍ഷം 24,000 പേരും പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ സര്‍ക്കാരിന് 5,000 കോടി ലാഭിക്കാം. മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കുന്നുണ്ടെങ്കിലും പെന്‍ഷന്‍ പ്രായ വര്‍ധനവ് ധനമന്ത്രിയുടെ തലയില്‍വച്ച് തലയൂരാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. സര്‍ക്കാരില്‍ ആയിരക്കണക്കിന് അഡീഷണല്‍ സെക്രട്ടറിമാരും മറ്റ് സെക്രട്ടറിമാരുമുണ്ട്. നൂറുകണക്കിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരുന്ന മാര്‍ച്ചില്‍ വിരമിക്കും. തൊട്ടടുത്ത വര്‍ഷവും ഇത്രയും തന്നെ വിരമിക്കുന്നവരുണ്ട്. ഇവരില്‍ ഏറെപ്പേരും ഒരു ജോലിയും ചെയ്യുന്നവരല്ല.
സെക്രട്ടേറിയറ്റിലെ നോണ്‍ ഐഎഎസ് കേഡറില്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കഥ കേള്‍ക്കാം. മദ്യപാനമാണ് ഇഷ്ടപ്പെട്ട ഹോബി, രാവിലെ സര്‍ക്കാര്‍ വാഹനത്തില്‍ സെക്രട്ടേറിയറ്റിലെത്തും. ഓഫിസിനു തൊട്ടടുത്തുള്ള ബാറിന്റെ മുറ്റത്തിറങ്ങും, രണ്ടെണ്ണം അടിക്കും വീണ്ടും ഓഫിസിലേക്ക്. എസി ഓണ്‍ ചെയ്യും സുഖമായി ഉറങ്ങും. എടുത്തു പറയത്തക്ക ജോലിയൊന്നും ഇല്ലാത്തതിനാല്‍ ഒന്നോ രണ്ടോ ഫയലുകള്‍ വരും. അതവിടെക്കിടക്കും. ഉറക്കമുണരുമ്പോള്‍ ഉച്ചയാകും. രാവിലെ കയറിയ ബാറില്‍ എത്തി വീണ്ടും രണ്ടെണ്ണം വീശി ഓഫിസില്‍ തിരിച്ചെത്തും. പിന്നെ ഊണ്, അതിനു ശേഷം ഉറക്കം. മണി അഞ്ചാകുമ്പോള്‍ വീണ്ടും ബാറിലേക്ക്.
അടുത്ത വര്‍ഷം ആദ്യം വിരമിക്കാനിരിക്കുകയാണ് പ്രസ്തുത ഉദ്യോഗസ്ഥന്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുകയാണെങ്കില്‍ അദ്ദേഹം സര്‍വീസില്‍ തന്നെ തുടരും. ഇത്തരത്തില്‍ ഒരു ജോലിയും ചെയ്യാത്ത നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിലുണ്ട്. ഇവരൊന്നും വിരമിക്കാതിരുന്നാല്‍ എന്തു ചെയ്യുമെന്നാണ് യുവാക്കള്‍ ചോദിക്കുന്നത്.
അതെസമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവിലിറക്കാതെ സമരം കത്തിക്കാന്‍ പ്രതിപക്ഷ യുവസംഘടനകള്‍ആലോചിക്കുന്നുണ്ട്. സമരത്തെ ഭരണപക്ഷം ഭയപ്പെടുന്നുമുണ്ട്. പെന്‍ഷന്‍ കൊടുക്കാന്‍ വകയില്ലാത്തപ്പോഴും സര്‍ക്കാര്‍ ഭയപ്പെടുന്നത് ഇതു തന്നെയാണ്.
16-09-2014 ല്‍ മലയാളി വാര്‍ത്തയില്‍ വന്ന ഈ റിപ്പോര്‍ട്ട് കൂടി വായിക്കുക
പെന്‍ഷന്‍ പ്രായവര്‍ധന : ആലോചന മുറുകുന്നു അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha