കമ്മീഷന്‍ ഒരു മാസത്തെ വാടക… തലസ്ഥാന ജില്ലയില്‍ ബ്രോക്കര്‍ മാഫിയാ വിളയാട്ടം

തിരുവനന്തപുരം ജില്ലയില്‍ വീടുവാടകയ്ക്ക് എടുക്കേണ്ടി വരുന്നവര്‍ക്ക് പോക്കറ്റ് കീറും. ഇടനിലക്കാരുടെ ഫീസാണ് കാരണം. വീട് ആവശ്യമുള്ളവരെ പിഴിഞ്ഞാണ് ഇത്തരക്കാര്‍ പണം കൊയ്യുന്നത്. ഒരു മാസത്തെ വാടകയാണ് ഇവിടെ ബ്രോക്കര്‍മാര്‍ക്ക് നല്‍കേണ്ടി വരുന്നത്. സംസ്ഥാനത്തെ ആഡംബര ജില്ലയായ കൊച്ചിയില്‍ പോലും ഇല്ലാത്ത വാടകയാണ് തിരുവനന്തപുരത്ത് വീടുകള്‍ക്ക് നല്‍കേണ്ടി വരുന്നത്.
വാടക കൂടും തോറും കമ്മിഷന്‍ വര്‍ധിക്കുന്നതിനാല്‍ ബ്രോക്കര്‍മാര്‍ തന്നെ മനപൂര്‍വം വാടക ഉയര്‍ത്തുന്നതാണ്. കൂടുതല്‍ വാടക വാങ്ങി നല്‍കാം എന്നു പറഞ്ഞ് വീട്ടുടമസ്ഥരെ പ്രലോഭിപ്പിച്ചാണ് ഇവര്‍ വാടക ഉയര്‍ത്തുന്നത്. മിനിമം സൗകര്യങ്ങള്‍ ഉള്ള വീടുകള്‍ക്കു പോലും 8,000 രൂപയാണ് മാസവാടക. 6,000 രൂപയ്ക്ക് ലഭിക്കുന്ന വീടുകള്‍ ഓടുമേഞ്ഞതോ ഷീറ്റിട്ടതോ ആകും. ഇതില്‍ താഴെ വാടകയുള്ള വീടുകള്‍ സിറ്റിയില്‍ കിട്ടാനുമില്ല. കമ്മിഷന്‍ കൂടുതല്‍ ലഭിക്കാന്‍ ബ്രോക്കര്‍മാര്‍ തന്നെ വീടുകള്‍ക്ക് ക്ഷാമം എന്ന വാര്‍ത്ത പറഞ്ഞു പരത്തുകയാണ്.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ഉള്ളതിനാല്‍ മറ്റു ജില്ലകളില്‍ നിന്നെത്തി തലസ്ഥാനത്ത് താമസിക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരാണ് ബ്രോക്കര്‍മാരുടെ വലയില്‍ വീഴുന്നത്. ഒരു മാസത്തെ വാടക നല്‍കാന്‍ വിസമ്മതിക്കുന്നവരെ ബ്രോക്കര്‍മാര്‍ ഭീഷണിപ്പെടുത്തുകയും പതിവാണ്. കൂട്ടമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നവരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പലരും പണം നല്‍കുകയാണ് പതിവ്.
വീടെടുത്ത് താമസം തുടങ്ങിയാലും തീരില്ല ഇവരുടെ ശല്യം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ആരെയും ഒരുവീട്ടില്‍ താമസിക്കാന്‍ ഇവര്‍ അനുവദിക്കില്ല. ഉടമസ്ഥരെ ചാക്കിലാക്കി തങ്ങളുടെ നിയന്ത്രണത്തിലുള്ള വീടുകളിലേക്ക് ഇന്റര്‍ചെയ്ഞ്ച് ചെയ്യും. വാടക വീടുകളുടെ മുഴുവന്‍ നിയന്ത്രണവും ബ്രോക്കര്‍മാര്‍ക്കാണെന്നതും തിരുവനന്തപുരത്തെ മാത്രം പ്രത്യേകതയാണ്.
ഇത്രയും വന്‍ ഇടപാടുകള്‍ നടക്കുമ്പോഴും അധികൃതര്‍ ഇതു കണ്ട ഭാവം നടിക്കുന്നില്ല എന്നതും വാസ്തവമാണ്. കുബേര ഇടപാടും മണിചെയ്‌നും ഒക്കെ പോലെ ഇതിനും പ്രാധാന്യം നല്‍കിയാല്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാകാതെ നോക്കാം. ഇല്ലെങ്കില്‍ മറ്റു ജില്ലകളില്‍ നിന്ന് തലസ്ഥാനത്തെത്തി താമസിക്കേണ്ടി വരുന്നവര്‍ക്ക് വീട്ടുചെലവുകള്‍ നോക്കാന്‍പോലും പണം ലഭിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha