സാമ്പത്തിക പ്രതിസന്ധി പോലും? തോറ്റ കേസുകള്‍ക്കു മാത്രം ചെലവാക്കിയത് എട്ടു കോടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ തമിഴ്‌നാടുമായി കേരളം യുദ്ധം തുടരുന്നതിനിടയില്‍ കേസ് നടത്താന്‍ മാത്രം കേരളം ചെലവഴിച്ചത് എട്ടുകോടി. നിരവധി പ്രമുഖ അഭിഭാഷകരെ അണിനിരത്തി കേരളം നടത്തിയ നിയമയുദ്ധങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ് മേധാവിത്തം പുലര്‍ത്തുകയും ചെയ്യുന്നു.
സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതിന് ജലഅതോറിറ്റി ചീഫ് എന്‍ജിനിയര്‍ നടത്തിയ ഡല്‍ഹിയാത്രയ്ക്ക് മാത്രം ചിലവായത് 18,24,857 രൂപ. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയറും മോശക്കാരനല്ല. മുല്ലപ്പെരിയാറിന്റെ ചെലവില്‍ ഡല്‍ഹിയില്‍ പോയതിന് ചെലവാക്കിയത് 7,97,788 രൂപ.
വക്കീല്‍ ഫീസിനത്തിലാണ് കോടികള്‍ ചെലവിട്ടത്. അഡ്വക്കേറ്റുമാരായ ഹരീഷ് സാല്‍വ, ജി.പ്രകാശ്, മോഹന്‍ കറ്റര്‍ക്കി, രാജീവ് ധവാന്‍, അപ്രജിത സിംഗ്, എം.ആര്‍. രമേഷ്ബാബു, പി.പി.റോയി, ഗായത്രി ഗോസാമി എന്നിങ്ങനെ മുന്‍നിരയിലുള്ള ഒരുസംഘം വക്കീലന്‍മാരെ ഇറക്കിയാണ് കേരളം കളിച്ചത്. പക്ഷേ, കേസുകളെല്ലാം തോറ്റു. കാരണം കണ്ടെത്താന്‍ ഇതുവരെ ഒരു ശ്രമവും നടന്നിട്ടില്ല.
സെക്രട്ടേറിയിറ്റില്‍ നിന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഫയലുകള്‍ വരെ തമിഴ്‌നാട് ചോര്‍ത്തി എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ വക്കീലന്‍മാര്‍ വാദിച്ചത് കേരളത്തിനു വേണ്ടിയാണോ അതോ തമിഴ്‌നാടിനു വേണ്ടിയാണോ എന്ന് അന്വേഷിക്കേണ്ടിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് സ്വന്തമാക്കുന്നതിനു വേണ്ടി അവര്‍ കോടികളാണ് ചെലവിടുന്നത്. ജലവിഭവ മന്ത്രിമാര്‍ക്ക് പണം നല്‍കുന്നതില്‍ തമിഴ്‌നാടിന് ഒരു വേദനയുമില്ല. ഒരു ജലമന്ത്രി മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്നു നിലവിളിച്ചിട്ട് മിണ്ടിതിരുന്നത് എന്തിനു വേണ്ടിയാണ്. അണക്കെട്ട് സംരക്ഷിച്ചുകളയാം എന്ന പേരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സംസ്ഥാനസര്‍ക്കാര്‍ പഠനങ്ങളും നടത്തിയിട്ടുണ്ട്. 40,43,280 രൂപയാണ് പഠനങ്ങള്‍ക്കു വേണ്ടി മാത്രം ചെലവാക്കിയത്. പലകേസുകളിലും കേരളം പരാജയപ്പെടാറാണ് പതിവ്. കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഒരിക്കലും അഭിഭാഷകരെ കുറ്റം പറയാറില്ല.
കേരള സര്‍ക്കാരിന് സ്വന്തമായി സുപ്രീം കോടതിയില്‍ അഭിഭാഷകരുള്ളപ്പോള്‍ തോറ്റുകൊടുക്കുന്ന കേസുകള്‍ക്കു മാത്രം കോടികള്‍ ചെലവാക്കിയാണ് അഭിഭാഷകരെ വാങ്ങുന്നത്. ചുമതലയേല്‍പ്പിക്കും മുമ്പ് ഇവരുടെ മനസ് ആര്‍ക്ക് അനുകൂലമാണെന്ന കേവല പഠനം പോലും ആരും നടത്താറില്ല. അപ്പോള്‍ കേസ് നടത്തുന്ന കേരള സര്‍ക്കാരും കേസ് ജയിക്കുന്ന തമിഴിനാട് സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മുല്ലപ്പെരിയാറിനു വേണ്ടി തങ്ങള്‍ വിയര്‍പ്പൊഴുക്കുകയാണെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുവേണ്ടി പണം വകയിരുത്തിയിട്ട് എന്തായെന്ന് ആരും ചിന്തിക്കാത്തതെന്തേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha