Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

ഉപ്പൂറ്റി വേദന എന്ന 'കുതികാല്‍ വേദന'

09 JANUARY 2019 11:14 AM IST
മലയാളി വാര്‍ത്ത

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലിന്റെ ഉപ്പൂറ്റിയില്‍ വേദനയുണ്ടാകും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ, അല്‍പനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരും. ഇതിനെ മലബാറുകാര്‍ 'കുതികാല്‍ വേദന'യെന്നു പറയും. 30 വയസ്സിനു മുകളിലുള്ള ആര്‍ക്കും എപ്പോഴും വരാവുന്ന വേദനയാണിത്.

കാലിന്റെ അടിയിലെ മാംസപേശികളിലേക്കും തൊലിയിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തില്‍ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാര്‍ബിള്‍ ടൈലുകളില്‍ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തില്‍ കൂടുതല്‍ നേരം നില്‍ക്കുകയോ ചെയ്താലും ഈ പ്രശ്‌നം വരാം. എസിയുടെയും ഫാനിന്റെയും തണുപ്പു കാറ്റടിച്ചാലും വേദന വരാം.

മാറി മാറി ചൂടും തണുപ്പുമുണ്ടാകുന്നതും പ്രശ്‌നം തന്നെ. ഹോട്ടലില്‍ നിന്നു നല്ലൊരു ചൂടു ചായ കഴിച്ചശേഷം എസി കാറില്‍ കയറി തണുപ്പിച്ച വെള്ളം കുടിച്ചാലും, ദീര്‍ഘ നേരം സൈക്കിള്‍ ചവിട്ടിയാലും (പണ്ടു കാലത്തെ നനവുള്ള ചക്രം പാടത്തു ചവിട്ടിയാലും) ഉപ്പൂറ്റി പിണങ്ങും. ഉപ്പൂറ്റിയുടെ എല്ലിന്റെ വളര്‍ച്ച(തഴമ്പ്)ആണ് ഈ വേദനയ്ക്കു മറ്റൊരു കാരണം. ചരല്‍ പോലുള്ള പ്രതലത്തിലൂടെ നടന്നാല്‍ ജീവന്‍ പോകുന്ന പോലുള്ള വേദനയുണ്ടാകും.

കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേര്‍ത്ത് അല്‍പമൊന്നു ചൂടാക്കി ഉപ്പൂറ്റിയിലും പരിസരത്തും പുരട്ടിയാല്‍ വേദനയ്ക്കു കുറവുണ്ടാകും ഈ തൈലമിശ്രിതം ചെറു ചൂടോടെ 20 മിനിറ്റ് ധാരകോരിയാലും മതി. എരിക്കിന്റെ ഇല അരിഞ്ഞു വാട്ടി കിഴികെട്ടി ചൂടാക്കിയും മുറിച്ച ചെറു നാരങ്ങയും പൊടിച്ച ഇന്തുപ്പും കൂടി വാട്ടിയും ഉപ്പൂറ്റി ഭാഗത്തു കിഴിവയ്ക്കുന്നതും നല്ലതാണ്.

ഒരു ട്രേയിലോ മറ്റോ പത്തിരുപതു ഗോലികള്‍ (കുട്ടികള്‍ കളിക്കുന്ന ഗോലി തന്നെ) ഇട്ട് അതില്‍ നേരത്തേ പറഞ്ഞ തൈലം ചൂടാക്കിയത് (25 മി.ലി) ഒഴിച്ചു വേദനയുള്ള കാല്‍ കൊണ്ടു ചവിട്ടി ചലിപ്പിച്ചു മസാജ് ചെയ്യുന്നതും നല്ല ചികിത്സയാണ്. രാത്രിയില്‍ സോക്‌സ് ഇട്ട് കമ്പിളിപ്പുതപ്പു പുതയ്ക്കണം. വീട്ടിനകത്തു റബര്‍ ചെരിപ്പ് ഇടാനും ശ്രമിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (1 minute ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (15 minutes ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (26 minutes ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (31 minutes ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (43 minutes ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (4 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (5 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (5 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (6 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (6 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (6 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (7 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (7 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (7 hours ago)

Malayali Vartha Recommends