Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ; ഗർഭിണികൾക്ക് വേണ്ട പരിചരണങ്ങൾ ;ആയുർവേദം പറയുന്നത് അറിയൂ

20 AUGUST 2019 12:09 PM IST
മലയാളി വാര്‍ത്ത

ഗർഭ കാലം ഒരു സ്ത്രീയെ സംബന്ധിച്ച്‌ പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും ദിനങ്ങളാണ്. അമ്മയാകാനുള്ള കാത്തിരിപ്പ്. ഉദരത്തിൽ ഉരുവായ വാവ ഭൂമിയിലേക്ക് കടന്ന് വരാനുള്ള കാത്തിരിപ്പ്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭർത്താവ് ചുറ്റും കറങ്ങി അവൾക്ക് വേണ്ടുന്ന സകല ആവശ്യങ്ങളും നിറവേറ്റി കൊടുക്കും. കാരണം ഉദരത്തിൽ വളരുന്നത് തന്റെയും കൂടി സ്വന്തമാണല്ലോ. ഗർഭിണിയായ ഭാര്യമാരുള്ള ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക് ഭാര്യയുടെ പരിചരണത്തിന് ആയുർവേദം ഉപദേശിക്കുന്ന നിരവധി വഴികളുണ്ട്. പ്രസവ പരിചരണം, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ ഇവയ്ക്കെല്ലാം ജനങ്ങള്‍ ആയുര്‍വേദ ചികിത്സ തേടുന്ന കാലമാണിത്.ഗർഭ സമയത്ത് ഇവ കാരണമുണ്ടാകുന്ന ശാരീരികമായ മാറ്റം കൊണ്ട് പല വിഷമതകളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശങ്കയില്ലാത്ത ഗര്‍ഭകാലവും പ്രയാസരഹിതമായ പ്രസവവും എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ഗര്‍ഭകാലത്തും ശേഷവും അമ്മ അനുഷ്ഠിക്കേണ്ടതായ ദിനചര്യകളും അമൂല്യങ്ങളായ ഔഷധങ്ങളും ആയുര്‍വേദ ശാസ്ത്രത്തില്‍ പറയുന്നുണ്ട്.

ഗര്‍ഭസ്ഥ ശിശുവിൻറെ ആരോഗ്യം അമ്മയുടെ ആരോഗ്യത്തെ ആശ്രയിക്കുന്നതിനാല്‍ ഗര്‍ഭകാലത്തെ അമ്മയുടെ ആരോഗ്യ സംരക്ഷണത്തിലും പോഷക സമ്പുഷ്ടമായ ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ധാരാളം നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും ചെറുമത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൈതച്ചക്ക, പപ്പായ, മുതിര തുടങ്ങിയവ കഴിവതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭധാരണത്തിൻറെ ആദ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഛര്‍ദി. തീര്‍ത്തും രോഗാവസ്ഥയായി മാറുന്ന ഛര്‍ദിക്ക് വില്വാദി ലേഹ്യം, മാതളരസായനം തുടങ്ങി ആവശ്യാനുസരണം ഉപയോഗിക്കാവുന്ന പല ഔഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു.  ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി ഓരോ മാസവും കഴിക്കേണ്ട പാല്‍കഷായം, ഗര്‍ഭരക്ഷക്കും സുഖപ്രസവത്തിനും വിളര്‍ച്ച തടയുന്നതിലേക്കും പലവിധം മരുന്നുകളും ഘൃതങ്ങളും ഗുളികകളും ആയുര്‍വേദം അനുശാസിക്കുന്നു. എങ്കിലും, ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിവതും അരിഷ്ടാസവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഏഴു മാസത്തിനുശേഷം തൈലം തേച്ച് കുളിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയുടെ മാനസികമായ ആരോഗ്യസംരക്ഷണത്തിനും ആയുര്‍വേദം പ്രാധാന്യം കല്‍പിക്കുന്നു. അതിയായ ശോകം, ക്രോധം തുടങ്ങിയവ ഒഴിവാക്കാനും സദാ പ്രസന്നവതിയായിരിക്കാനും വെളുത്ത വസ്ത്രം ധാരിക്കാനും ആയുര്‍വേദം ഗര്‍ഭിണികളെ ഉപദേശിക്കുന്നു.


കഴിവതും ശുദ്ധവും പുതിയതും പ്രകൃതിദത്തവുമായ ആഹാരങ്ങള്‍ കഴിക്കുക. മത്സ്യമാംസാദികള്‍ മാത്രമുള്‍പ്പെട്ട ആഹാരമല്ല, എല്ലാമുള്ള സമ്പൂര്‍ണമായ ആഹാരമാണ് കഴിക്കേണ്ടത്. പയർ വര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, നെയ്യ്, എല്ലാം മിതമായി ഉപയോഗിക്കുക. വെള്ളം ധാരാളം കുടിക്കുക. കരിക്കിന്‍ വെള്ളം വളരെ നല്ലതാണ്. ആഹാരത്തില്‍ എരിയും പുളിയും കുറയ്ക്കുക. മൈദ അടങ്ങിയവ, ബേക്കറി സാധനങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക. വല്ലപ്പോഴും കൊതിക്ക് വേണമെങ്കില്‍ കഴിക്കാം എന്ന് മാത്രം. ഗര്‍ഭകാലം ഒരു രോഗാവസ്ഥയല്ല. പക്ഷേ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. ഗര്‍ഭിണി ഓരോ മാസവും കഴിക്കേണ്ട പ്രത്യേകം പാല്‍ക്കഷായ യോഗങ്ങള്‍ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തില്‍ പ്രസവശേഷം ഉപയോഗിക്കേണ്ട ഔഷധങ്ങളെക്കുറിച്ച്‌ നല്ല പ്രചാരമുണ്ട്. പക്ഷേ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ആളുകള്‍ അജ്ഞരാണ്. അറിഞ്ഞാലും ചെയ്യാന്‍ ഭയവുമാണ്. അത് കൊണ്ട് ആയുർവേദ ഡോക്ടറെ കണ്ട ശേഷം വേണ്ടുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ചെയ്യുക.

ശരീരത്തിന്റെ വേദനയും ക്ഷീണവും അകറ്റാനും പേശികള്‍ ശക്തിപ്പെടുത്തുന്നതിനും എണ്ണതേപ്പും കുളിയും നല്ലതാണ്. ധന്വന്തരം മുക്കൂട്ട് / ധന്വന്തരം കുഴമ്പ് പൊതുവെ ഉപയോഗിക്കുന്നു. നാല്പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടുള്ള കുളി ശരീരവേദനകള്‍ക്കും ശരീരത്തിനുന്മേഷം നല്‍കാനും സഹായിക്കുന്നു. സാധാരണ പ്രസവം നടന്ന സ്ത്രീകള്‍ക്ക് ആശുപത്രിയില്‍ നിന്ന് വന്ന ഉടനെയുള്ള ദിവസങ്ങളില്‍ തന്നെ എണ്ണ തേച്ചുള്ള കുളി ആരംഭിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഒന്ന് മാത്രം. മുറിവോ സ്റ്റിച്ചോ ഉണ്ടെങ്കില്‍ അവിടെ എണ്ണയാകാതെ പ്ളാസ്റ്റിക് പേപ്പറോ മറ്റോ വച്ച്‌ മറയ്ക്കുക എന്നതാണ്. അല്ലാത്തപക്ഷം എണ്ണയും അഴുക്കും അടിഞ്ഞ് സ്റ്റിച്ചിട്ട ഭാഗം പഴുക്കാന്‍ സാദ്ധ്യതയുണ്ട്. സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ക്കും ഇപ്രകാരം തന്നെ ചെയ്യണം. ഇപ്രകാരം എണ്ണതേച്ചു കുളി ഇപ്പോള്‍ കുറഞ്ഞു വരികയാണ്. കൂടുതലും സിസേറിയനായതിനാലും അതിനുശേഷം എണ്ണ തേച്ച്‌ കുളിക്കാമോ എന്നുള്ള ആശങ്കയും ഭയവുമാണ് അതിന് കാരണം. എണ്ണ തേയ്ക്കുന്നതിഷ്ടമില്ലാത്ത ഇളം തലമുറക്കാരുമുണ്ട്. പ്രസവശേഷം അയഞ്ഞ പേശികളെ ബലപ്പെടുത്തുന്നതിനും ശരീരവേദനകള്‍ അകറ്റുന്നതിനും ഉത്തമമാണ് എണ്ണതേച്ചുള്ള കുളി. വയറിന്റെ ഭാഗത്ത് പ്രത്യേകം തന്നെ തോര്‍ത്ത് കൊണ്ട് മൃദുവായി ആവി പിടിച്ചുകൊടുക്കുന്നത് നല്ലതായിരിക്കും. ഇതിന് ശേഷം വയറ് തുണി കൊണ്ട് ചുറ്റിക്കെട്ടുകയും വേണം. അധികം മുറുകാതെയോ അധികം അയഞ്ഞു പോകാതെയോ വേണം കെട്ടാന്‍. ഇടത് വയര്‍ ചാടാതിരിക്കാന്‍ മാത്രമല്ല ഗര്‍ഭപാത്രം ചുരുങ്ങുന്നതിനും വയറിലെ പേശികള്‍ ബലപ്പെടുത്തുന്നതിനും നടുവിന് ബലം കിട്ടുന്നതിനും സഹായകമായിരിക്കും. സിസേറിയന്‍ കഴിഞ്ഞവരും ഇപ്രകാരം കെട്ടുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ഒരു മാസം ഇപ്രകാരം ചെയ്തശേഷം പിന്നെ ചെറിയ വ്യായാമങ്ങള്‍ ഒക്കെ ചെയ്യാവുന്നതാണ്. പ്രസവശേഷം ചെയ്യാന്‍ പറ്റുന്ന വ്യായാമ മുറകള്‍ ശീലിക്കുന്നത് പേശികളെ ബലപ്പെടുത്തുന്നതിന് വളരെ നല്ലതാണ്.എന്ത് ചെയ്യുന്നതിന് മുമ്പും ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (8 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends