Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്കും കോവാക്സിൻ..അറിയേണ്ടതെല്ലാം

12 OCTOBER 2021 03:53 PM IST
മലയാളി വാര്‍ത്ത

ഇനി ഇന്ത്യയിൽ കുട്ടികൾക്കും കോവിഡ് പ്രതിരോധവാക്‌സിൻ നൽകും . തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി കിട്ടിയിട്ടുള്ളത് . ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്

'വിശദമായ ആലോചനയ്ക്ക് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു,' വിഷയ വിദഗ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

 


കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു

 


കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ഭാരത് യോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുന്‍പില്‍ സമർപ്പിച്ചത്

 

കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. കുട്ടികളിൽ കോവാക്​സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.

 

എന്നുമുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്‌കൂളുകൾ തുറക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള വാക്‌സിൻ അനുമതി നൽകാൻ നടപടികൾ വേഗത്തിലാക്കിയത്.

 


ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ രണ്ട് ഡോസുകളായി ആണ് നല്‍കുക , ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയാണുള്ളത്. അടിയന്തിര ഉപയോഗ അംഗീകാരവും ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്. ഡാറ്റ ഉള്‍പ്പെടെയുള്ള സുരക്ഷാ വസ്തുകള്‍ ആദ്യ രണ്ട് മാസങ്ങളില്‍ 15 ദിവസത്തിലൊരിക്കലും അതിനു ശേഷം ഓരോ മാസവും പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമങ്ങള്‍ 2019 -ന്റെ ആവശ്യകത അനുസരിച്ച് കമ്പനി സമര്‍പ്പിക്കണം.

 

അതേസമയം, ലോകാരോഗ്യ സംഘടന കോവാക്‌സിന്‍ അടിയന്തിര ഉപയോഗ അംഗീകാരം നല്‍കിയിട്ടില്ല. ജൂലൈ 9 നകം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് ലിസ്റ്റിംഗിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്, കൂടാതെ ആറ് ആഴ്ചയോളം എടുക്കുന്ന ലോകാരോഗ്യ സംഘടനയുടെ അവലോകന പ്രക്രിയ ജൂലൈ അവസാനത്തോടെ ആരംഭിച്ചതുമാണ്

 

ഓഗസ്റ്റില്‍, 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ZyCov-D- യുടെ കോവിഡ് -19 വാക്‌സിന്‍ ഇന്ത്യ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും നല്‍കിയിരുന്നു. ഈ വാക്‌സിന്‍ വികസിപ്പിച്ചത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിലയാണ്, ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിനാണിത് .

 


ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്സിനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദേശം.

 

മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങാവൂ എന്നും നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (5 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (16 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (26 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (36 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (44 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends