Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പഴങ്കഞ്ഞി സൂപ്പറാണ്...! ശതകോടീശ്വരന്റെ ഇഷ്ട ഭക്ഷണത്തിന് പിന്നിലെ രഹസ്യം ഇത്

20 FEBRUARY 2023 05:14 PM IST
മലയാളി വാര്‍ത്ത

വേനൽക്കാലമാകാറായി, ഈ സമയത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിക്ക് സ്വതവേയുള്ള തണുപ്പ് ശരീരത്തിനും കുളിർമ നൽകും. അയ്യേ പഴങ്കഞ്ഞി ഒക്കെ പഴഞ്ചൻ അല്ലെ..ഞങ്ങളൊക്കെ മോഡേൺ ആണെന്ന് പറയുന്നവർ കേൾക്കൂ. ആഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധർ വെമ്പുവിന്റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയാണ് .അദ്ദേഹം കഞ്ഞി കുടിക്കാനുള്ള കാരണം എന്താണെന്നറിയാമോ ?

ഒരു രാത്രി ഇരിക്കുന്ന ചോറിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാകുന്നതാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിയിൽ ധാരാളമായി ബി-6, ബി-12 വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്, വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ഈ വൈറ്റമിനുകളുടെ അപര്യാപdതത ഒഴിവാക്കാൻ പഴങ്കഞ്ഞി കുടിച്ചാൽ മതി... . ധാരാളം ആന്റി ഓക്‌സിഡന്റുകളും ഊർജവും പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്.

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകും ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി...ഇനി പച്ചമുളകിനു പകരം കാന്താരി ആണെങ്കിലോ ....ആ സ്വാദ് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയാകുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതൊക്കെ അറിഞ്ഞിട്ടാണ് നമ്മുടെ ശതകോടീശ്വരൻ പഴങ്കഞ്ഞി കുടിക്കാൻ തുടങ്ങിയത്.

ഇതോടെ ‘ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന തന്റെ രോഗം തോടെ പൂർണമായും ഭേദപ്പെട്ടു. അലർജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പഴങ്കഞ്ഞിയാണ് എന്റെ പ്രഭാതഭക്ഷണം. രോഗം ഇപ്പോൾ പൂർണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്’- ശ്രീധർ വെമ്പു ട്വീറ്റിൽ പറയുന്നു. ഇപ്പോൾ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും ശ്രീധർ വെമ്പു ട്വീറ്റിൽ കുറിച്ചു.

നമ്മുടെ ദഹന സംവിധാനത്തിൽ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവൽ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയർ വേദന, വയറിനുള്ളിൽ ഗ്യാസ് നിറയൽ, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. മലബന്ധത്തോട് കൂടിയത്, വയറിളക്കത്തോട് കൂടിയത്, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ ഇറിറ്റബിൽ ബവൽ സിൻഡ്രോം പല തരത്തിലുണ്ട്.

തലച്ചോറും കുടലുകളും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന നാഡീവ്യൂഹങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം ശരീരം ചിലപ്പോൾ ദഹനപ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കും. ഇത് അതിസാരത്തിലേക്കും മലബന്ധത്തിലേക്കും ഗ്യാസ് കെട്ടലിലേക്കും നയിക്കാം. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം. കുടലിൽ ബാക്ടീരിയയുടെ അമിതവളർച്ചയാകാം മറ്റൊരു കാരണം. വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിലുണ്ടാകുന്ന അമിതമായ സമ്മർദം ഐബിഎസിലേക്ക് നയിക്കാറുണ്ട്.

വയറിൽ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകൾ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം. ഗോതമ്പ്, പാൽ, സിട്രസ് പഴങ്ങൾ, ബീൻസ്, കാബേജ്, ഗ്യാസ് നിറഞ്ഞ പാനീയങ്ങൾ എന്നിവയോടുള്ള ശരീരത്തിന്റെ പ്രതികരണവും ചിലപ്പോൾ ഐബിഎസിന് കാരണമാകാം. പഞ്ചസാരയോ എണ്ണയോ എരിവോ കൂടുതൽ അടങ്ങിയ ഭക്ഷണവും ചിലപ്പോൾ പ്രശ്‌നങ്ങൾ വഷളാക്കാം.

ഐബിഎസിനുള്ള ചികിത്സ എല്ലാവർക്കും ഒരേ രീതിയിൽ ആകണമെന്നില്ല. പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും നട്‌സും അടങ്ങിയ വിഭവങ്ങൾ വഴി ഭക്ഷണത്തിലെ ഫൈബർ തോത് പടിപടിയായി ഉയർത്തിക്കൊണ്ട് വരുന്നത് ഗുണം ചെയ്യും. ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. വലിയ അളവിൽ ഭക്ഷണം ഒരു നേരം കഴിക്കാതെ ലഘു ഭക്ഷണങ്ങളായി ചെറിയ ഇടവേളകളിൽ കഴിക്കുന്നതും പ്രയോജനം ചെയ്യും. പ്രോബയോട്ടിക്കുകൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കും. ഐബിഎസ് ബാധിതരിൽ ലാക്ടോസ് ഇൻടോളറൻസ് പതിവായതിനാൽ പാലുത്പന്നങ്ങളും മിതമായ തോതിൽ മാത്രം കഴിക്കേണ്ടതാണ്. സോയബീൻ, ആൽമണ്ട്, ചീര, എള്ള് എവാ ഈ രോഗത്തെ ഉള്ളവർ കഴിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (34 minutes ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (38 minutes ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (2 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (2 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (2 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (2 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (3 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (5 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (5 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (13 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (13 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (15 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (16 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (16 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (16 hours ago)

Malayali Vartha Recommends