Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ബെല്‍ പെപ്പര്‍ എന്നുകൂടി പേരുള്ള കാപ്സിക്കത്തിന്റെ ഗുണങ്ങൾ

03 JULY 2018 02:42 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷില്‍ ബെല്‍ പെപ്പര്‍ എന്നുകൂടി പേരുള്ള കാപ്‌സിക്കം എന്ന വലിയ മുളക് അടിസ്ഥാനപരമായും മഞ്ഞ, ചുവപ്പ്, പച്ച, മാന്തളിര്‍വര്‍ണ്ണം, ഓറഞ്ച് എന്നിങ്ങനെ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്ന എരിവുകുറഞ്ഞ മുളകാണ്.

അമേരിക്കന്‍ സ്വദേശിയായ തടിച്ച ഈ മണിയാകൃതിയുള്ള പച്ചക്കറി ഇനത്തെ 900 വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ തെക്കേ അമേരിക്കയിലും മദ്ധ്യാമേരിക്കയിലും കൃഷിചെയ്തിരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യന്മാരാണ് മുളക് എന്ന അര്‍ത്ഥത്തില്‍ പെപ്പര്‍ എന്ന് ഇതിനെ നാമകരണം ചെയ്തത്. വ്യത്യസ്തമായ കാലാവസ്ഥകളില്‍ ഇവയ്ക്ക് വളരുവാന്‍ കഴിയും.


എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളില്‍ സ്വാദും ആകര്‍ഷകത്വവും നല്‍കുന്നതിനുപുറമെ ജീവകം എ, സി, കെ. എന്നിവയും, കരോട്ടിനോയ്ഡുകള്‍, മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിനായി ഇവയെ അത്യധികം പ്രയോജനപ്രദമാക്കുന്ന ഭക്ഷ്യനാരുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഹോമോസിസ്റ്റെയ്‌നിന്റെ (homocysteine) അളവിനെ നിയന്ത്രിച്ച്‌ ഹൃദ്രോഗങ്ങളുടെ ഭയാശങ്കയെ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം കാപ്‌സിക്കത്തില്‍ കാണുവാനാകും. ഈ മുളകിന്റെ ചില ആരോഗ്യനേട്ടങ്ങളെയാണ് ചുവടെ നല്‍കിയിരിക്കുന്നത്

 

ജീവകം എ. യാല്‍ സമ്ബുഷ്ടമായ കാപ്‌സിക്കം ആരോഗ്യകരമായ കാഴ്ചശക്തിയെ സഹായിക്കുന്നു. നേത്രക്ഷയം (macular degeneration) എന്ന ഭയാശങ്കയെ കുറയ്ക്കുവാന്‍ സഹായിക്കുന്ന ലൂട്ടിന്‍ (lutein) എന്ന് വിളിക്കപ്പെടുന്ന ഒരു കരോട്ടിനോയ്ഡിനാല്‍ ഇവ വളരെ സമ്ബുഷ്ടമാണ്. പ്രായവുമായി ബന്ധപ്പെട്ട കാഴ്ചനഷ്ടത്തിന്റെ ഏറ്റവും പൊതുവായ കാരണമാണ് നേത്രക്ഷയം. ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിനും ജീവകം സി.-യും അടങ്ങിയിരിക്കുന്നതുകൊണ്ട് തിമിരത്തില്‍നിന്നും കണ്ണുകള്‍ സംരക്ഷിക്കപ്പെടുന്നു.

ചുവന്ന കാപ്‌സിക്കം ശരീരത്തിലെ താപോല്പാദന (thermogenesis) പ്രക്രിയയെ സജീവമാക്കാന്‍ സഹായിക്കുന്നു, അങ്ങനെ ഉപാപചയ പ്രവര്‍ത്തനത്തിന്റെ നിരക്കിനെ വര്‍ദ്ധിപ്പിക്കുന്നു. മറ്റ് മുളകുകളില്‍ എരിവ് കൂടുവാന്‍ കാരണമാകുന്ന കാപ്‌സെയ്‌സിനെ ഇതില്‍ നേരിയ അളവില്‍ കാണുവാനാകും. എരിവുള്ള മുളകുകളെപ്പോലെയല്ലാതെ, രക്തസമ്മര്‍ദ്ദത്തെയും ഹൃദയനിരക്കിനെയും ഉയര്‍ത്താതെ ഉപാപചയ പ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്ന ചെറിയ തോതിലുള്ള താപജനക പ്രവര്‍ത്തനമാണ് ഇവയ്ക്കുള്ളത്. അതിനാല്‍ ശരീരഭാരത്തെ ലഘൂകരിക്കാന്‍ അവ സഹായിക്കും.

നിരോക്‌സീകാരികളും നീര്‍വീക്കപ്രതിരോധകങ്ങളുമായ പോഷകങ്ങളാല്‍ സമ്ബുഷ്ടമായതുകൊണ്ട് അര്‍ബുദ പ്രതിരോധത്തിന് കാപ്‌സിക്കം വളരെയധികം പ്രയോജനകരമാണ്. സ്ഥിരമായതും അമിതവുമായ നീര്‍വീക്കവും ഓക്‌സീകാരക സമ്മര്‍ദ്ദവും കാരണമായാണ് അര്‍ബുദ ഭയാശങ്ക ഉയരുന്നത്.

നിരോക്‌സീകരണ ഘടകങ്ങളും നീര്‍വീക്കപ്രതിരോധ ഘടകങ്ങളും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങള്‍ (phytonutrients) സ്ഥിരമായി ആഹരിക്കുന്നതിലൂടെ മേല്പറഞ്ഞ ഭയാശങ്കളെ അകറ്റിനിറുത്തുവാന്‍ കഴിയും. കൂടാതെ, ആരോഗ്യത്തെ സഹായിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളെയും കാപ്‌സിക്കം ഉള്‍ക്കൊള്ളുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ദീപനരസങ്ങള്‍ ആമാശയാര്‍ബുദത്തെയും അന്നനാളാര്‍ബുദത്തെയും തടയുവാന്‍ സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രസഞ്ചി, ഗര്‍ഭാശയമുഖം, ആഗ്നേയഗ്രന്ഥി തുടങ്ങിയവയിലെ അര്‍ബുദത്തെ തടയാന്‍ കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് ലൈകോപീന്‍ (carotenoid lycopene) വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചുവന്ന കാപ്‌സിക്കം ലൈകോപീന്‍ സമ്ബുഷ്ടമാണ്. ആരോഗ്യമുള്ള ഹൃദയത്തിന് അത് വളരെ മെച്ചമാണ്. അതേസമയം പച്ചനിറമുള്ള മുളക് കൊളസ്‌ട്രോളിനെ താഴ്ത്തുന്ന നാരുഘടകങ്ങളാല്‍ സമ്ബന്നമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഹോമോസിസ്റ്റെയ്‌നിന്റെ അളവ് ഹൃദ്രോഗത്തിന്റെ വര്‍ദ്ധിതമായ ഭയാശങ്കയിലേക്ക് നയിക്കാം.

ഹോമോസിസ്റ്റെയ്ന്‍ നിലയെ താഴ്ത്തുവാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6-ഉം ധാരാളമായി കാണപ്പടുന്നു. ഇവയ്ക്കുപുറമെ, ഈ പച്ചക്കറിയില്‍ കാണപ്പെടുന്ന ശക്തിയേറിയ നിരോക്‌സീകാരികളായ ജീവകം എ-യും, ജീവകം സി-യും സ്വതന്ത്രകണങ്ങളെ തുടച്ചുനീക്കാന്‍ സഹായിക്കുന്നു. കാപ്‌സിക്കത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഏകദേശം 162 മില്ലീഗ്രാമോളം രക്തസമ്മര്‍ദ്ദത്തെ താഴ്ത്തും. അത് ഹൃദയാരോഗ്യത്തിന് വളരെ ഉത്തമമാണ്.

രോഗപ്രതിരോധശേഷിയെ പരിപാലിക്കാന്‍ ജീവകം സി. വളരെ അത്യന്താപേക്ഷിതമാണ്. അതുപോലെ ചര്‍മ്മത്തെയും സന്ധികളെയും സഹായിക്കുന്ന വീര്യമുള്ള കൊളാജനെ ഉല്പാദിപ്പിക്കാന്‍ ഈ ജീവകം ആവശ്യമാണ്.

സന്ധിവാതത്തിന്റെ ഭയാശങ്കയെ കുറയ്ക്കുവാനും നീര്‍വീക്കത്തെ കുറയ്ക്കുവാനും ഇത് കാരണമാകുന്നു. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ജീവകം കെ. സഹായിക്കുന്നു. ബലമുള്ള അസ്ഥികളുടെ വികാസത്തിനും ഓക്‌സീകരണ നാശത്തില്‍നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണ്.

ജീവകം ബി.6-ന്റെയും മഗ്നീഷ്യം ധാതുവിന്റെയും സംയോഗം ഉത്കണ്ഠയുടെ അളവിനെ കുറയ്ക്കുവാന്‍ കാരണമാകുന്നു, പ്രത്യേകിച്ചും ആര്‍ത്തവ ലക്ഷണങ്ങള്‍ കാരണമായുണ്ടാകുന്ന ഉത്കണ്ഠ. സ്വാഭാവികമായ ഒരു മൂത്രവിസര്‍ജ്ജന പ്രചോദകം ആയതിനാല്‍ ജീവകം ബി.6 വയര്‍ വീര്‍ക്കുന്ന അനുഭവത്തെ കുറയ്ക്കുകയും രക്താതിസമ്മര്‍ദ്ദത്തെ തടയുകയും ചെയ്യുന്നു.

ചുവന്ന കാപ്‌സിക്കത്തിന് ദൈനംദിനം ആവശ്യമായ ജീവകം സി. യുടെ 300 ശതമാനം നല്‍കാന്‍ കഴിയുന്നു. ഇരുമ്ബിന്റെ ശരിയായ ആഗിരണത്തിന് ജീവകം സി. അത്യന്താപേക്ഷിതമാണ്. അതിനാല്‍ ഇരുമ്ബിന്റെ അഭാവത്താല്‍ കഷ്ടപ്പെടുന്നവര്‍ ചുവന്ന കാപ്‌സിക്കം ഉപയോഗിക്കണം.

മുളകുകളുടെ വെളുത്ത സ്തരങ്ങളില്‍ കാപ്‌സെയ്‌സിന്‍ കാണുവാനാകും. വിത്തുകളിലേക്ക് ചൂടിനെ നന്നായി പകര്‍ന്ന് നല്‍കുന്നതിന് അവ കാരണമാകുന്നു. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസെറെയ്ഡുകളുടെയും അളവിനെ താഴ്ത്തുന്നു. ആമാശയത്തില്‍ കുടല്‍പ്പുണ്ണുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് കാപ്‌സിക്കം. ദ്രാവകങ്ങളെയും ധാതുക്കളെയും ശരീരത്തില്‍ സന്തുലനപ്പെടുത്താന്‍ ഈ ധാതു സഹായിക്കുന്നു. പേശീപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുകയും ചെയ്യുന്നു.

എരിവ് കുറഞ്ഞ കാപ്‌സിക്കത്തിന്റെ ഗുണങ്ങള്‍
മറ്റ് പ്രയോജനങ്ങള്‍

കാപ്‌സിക്കത്തിന്റെ ചാറ് കുടല്‍പ്പുണ്ണ്, വയറിളക്കം, അജീര്‍ണ്ണം തുടങ്ങിയ ഉദരസംബന്ധമായ അവ്യവസ്ഥകളെ ഭേദമാക്കുവാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ എംഫിസിമ, ആസ്ത്മ, ശ്വാസകോശത്തിലെ രോഗാണുബാധകള്‍ എന്നിങ്ങനെ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങളെയും കുറയ്ക്കുവാന്‍ സഹായകമാണ്. കാപ്‌സിക്കത്തിന്റെ ചാറ് കുടിക്കുന്നത് തൊണ്ടവേദനയ്ക്കും മൂക്കില്‍നിന്ന് രക്തം വരുന്നതിനും ഫലപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends