Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

പോസിറ്റീവ് എനര്‍ജിക്ക് മസാജ് വീട്ടില്‍ തന്നെ...

11 JULY 2018 10:08 PM IST
മലയാളി വാര്‍ത്ത

ശരീരത്തിനും മനസ്സിനും ആശ്വാസവും പോസറ്റീവ് എനര്‍ജിയ്ക്കും നല്ലത് മസാജ് തന്നെയാണ്. എന്നാല്‍ മസാജ് ചെയ്യാന്‍ പാര്‍ലറുകളിലോ മസാജ് സെന്ററുകളിലോ പോകേണ്ട ആവശ്യമില്ല. വീട്ടില്‍ തന്നെ മസാജുകള്‍ ചെയ്യാം. ചെയ്യാന്‍ കഴിയുന്ന മസാജുകള്‍ അറിയാം.

കാല്‍പാദങ്ങളിലും കൈയിലും മുഖത്തും, തോളിനും ഒക്കെ മസാജുകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും. ഫൂട്ട് ക്രീമുകള്‍ ഉപയോഗിച്ചും മറ്റ് ഫൂട്ട് പാക്കുകള്‍ ഉപയോഗിച്ചും കാല്‍പാദം മസാജ് ചെയ്യാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ഉണര്‍വ് ഉണ്ടാക്കാന്‍ കാല്‍വെള്ളയിലെ മസാജിന് കഴിയും. പഴുത്ത പപ്പായ ഗ്ലിസറിന്‍ നാരങ്ങാ നീര് എന്നിവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാലിനെ എപ്പോഴും മൃദുവായി സംരക്ഷിക്കും. കാലില്‍ നീരോ സ്ഥിരമായി വേദനയോ ഉള്ളവര്‍ ചെറു ചൂടുവെള്ളത്തില്‍ ഇന്തുപ്പും നാരങ്ങാ നീരും ചേര്‍ത്ത് അര മണിക്കൂര്‍ മുക്കി വെയ്ക്കുക, അതിനു ശേഷം സാവധാനം മസാജ് ചെയ്യുക, വേദനയ്ക്ക് ആശ്വാസം ലഭിക്കും. കാലുകളിലെ മസാജ് താഴെ നിന്നു മുകളിലേക്ക് വേണം ചെയ്യാന്‍.

കൈകളിലെ വരണ്ട ചര്‍മം, സ്ഥിരമായ കൈവേദന, കൈകളുടെ അമിത വണ്ണം... ഇതൊക്കെയാണ് പ്രശ്‌നമെങ്കില്‍ കൈകള്‍ക്ക് മസാജ് ആകാം. ഗ്രേപ്പ്ഫ്രൂട്ട് ഓയില്‍ ഉപയോഗിച്ചുള്ള മസാജ് കൈകളിലെ ഫാറ്റിനെ ഉരുക്കി കൈവണ്ണം കുറയാന്‍ സഹായിക്കുന്നു. അഞ്ചോ പത്തോ മിനിറ്റ് ദിവസവും ചെയ്യുന്നത് ഫലപ്രദമാകും. വരണ്ട ചര്‍മമുള്ളവര്‍ ബദാം ഓയിലോ, ഒലീവ് ഓയിലോ ഉപയോഗിച്ച് നിത്യവും കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ മസാജ് ചെയ്താല്‍ കൈകള്‍ മൃദുവാകും. മൊരിച്ചില്‍, വിണ്ടു കീറല്‍ തുടങ്ങിയവ മാറും.

കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരും ഓഫീസ് ജോലികള്‍ ചെയ്യുന്നവരും സ്ഥിരമായി നേരിടുന്ന പ്രശ്‌നമാണ് തോള്‍വേദന. വിന്റര്‍ഗ്രീന്‍ ഓയിലും യൂക്കാലിപ്റ്റ്‌സ് ഓയിലും സമം ചേര്‍ത്തുള്ള മസാജ് തോള്‍ വേദനയ്ക്ക് പരിഹാരമാകും. പത്ത് മിനിറ്റ് മുതല്‍ ഇരുപത് മിനിറ്റ് വരെ ഈ മസാജ് ചെയ്യാം. തോളില്‍ കഴുത്തിനു പിന്നിലായി പെരുവിരല്‍ കൊണ്ട് വട്ടത്തില്‍ ഉഴിയാം.
മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് മസാജ്. മുഖത്ത് അടിഞ്ഞു കൂടിയിട്ടുള്ള പൊടിയും വൈറ്റ് ഹെഡ്‌സും ബ്ലാക്ക് ഹെഡ്‌സും നീക്കം ചെയ്യാന്‍ മസാജ് നല്ലവഴിയാണ്. സിംപിള്‍ ഫെയ്‌സ് പാക്കുകള്‍ ഉണ്ടാക്കി വീട്ടില്‍ തന്നെ മസാജ് ചെയ്യാം. താഴെ നിന്ന് മുകളിലേക്ക് വിരലുകള്‍ വൃത്താകൃതിയില്‍ ചലിപ്പിച്ച് മസാജ് ചെയ്യാം.

കഴുത്തിലുണ്ടാകുന്ന കറുത്ത പാടുകള്‍, നിറ വ്യത്യാസം ഇവയെല്ലാം മാറ്റാന്‍ മസാജിന് കഴിയും. കുളിക്കുന്നതിന് മുമ്പ് എണ്ണ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യുന്നത് രക്ത ചംക്രമണം കൂട്ടും. മുഖവും കഴുത്തും ആവി കൊള്ളിച്ചതിന് ശേഷം ചെയ്യുന്ന മസാജ് കൂടുതല്‍ ഫലം നല്‍കും. എന്നാല്‍ മുഖക്കുരു ഉള്ളവര്‍ ആവി കൊള്ളിക്കരുത്. അഞ്ച് മിനിറ്റില്‍ കൂടുതലായി മുഖം ആവി കൊള്ളിക്കാന്‍ പാടില്ല.

അമിത ടെന്‍ഷനും പ്രഷറും കുറയ്ക്കാനും ചൂടു പിടിച്ച തല തണുപ്പിക്കാനുമുള്ള ഏറ്റവും നല്ല വഴിയാണ് ശിരോ ചര്‍മത്തിലെ മസാജ്. ഒപ്പം നല്ല ഉറക്കവും കിട്ടും. തലയിലെ മസാജ് മുടി തഴച്ചു വളരാന്‍ സഹായിക്കും. കുളിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് എണ്ണ തേച്ച് തലയില്‍ മസാജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഓയില്‍ മസാജ് നിര്‍ബന്ധമാക്കുക.

നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന, സുഗന്ധ മുള്ള ഹെയര്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. സൈനസൈറ്റിസ്, ശ്വാസം മുട്ടല്‍, തുടര്‍ച്ചയായ ജലദോഷം ഇവ ഉള്ളവര്‍ എണ്ണ ഉപയോഗിച്ചുള്ള മസാജ് ഒഴിവാക്കണം. എപ്പോഴും തിരക്കുപിടിച്ചു നടക്കാതെ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇഷ്ട മസാജിനായി സമയം നല്‍കൂ, മാറ്റങ്ങള്‍ തിരിച്ചറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends