Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം..കല്ലുകളുമായി എത്തി വാഹനം തടഞ്ഞു..മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..വീഡിയോ പുറത്തു വന്നു..


മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

ആഹാരത്തിലൂടെ ക്യാൻസറിനെ തടയാം; ഈ വക നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കൂ

04 FEBRUARY 2021 02:39 PM IST
മലയാളി വാര്‍ത്ത

മറ്റൊരു ലോക ക്യാൻസർ ദിനം കൂടി കടന്നു പോവുകയാണ്... ക്യാൻസർ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളും എന്നാൽ മറ്റു ചിലർ അതിനെ ധൈര്യത്തോടെ നേരിടുന്നതും എല്ലാം നാം കാണുന്നുണ്ട്. ഭക്ഷണത്തിലൂടെ ക്യാൻസറിനെ തടയാനാകുമോ? ഒരു പരിധി വരെ നമുക്ക് അതിന് സാധിക്കും. നമ്മുടെ ഭക്ഷണക്രമത്തിലൂടെ ക്യാൻസറിനെ അകറ്റാൻ ഒരു പരിധിവരെ നമുക്ക് സാധിക്കും. കാൻസർ അകറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.അർബുദം വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങൾ ഉണ്ട്    ലളിതമായ വഴികളിലൂടെ കാൻസർ രോഗത്തെ ചെറുക്കാൻ നമുക്കു സാധിക്കുക തന്നെ ചെയ്യും.

നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിൽ കാൻസറിനു കാരണമാകാവുന്ന ജീനുകളുണ്ട്. ചിലരിലതു പെട്ടെന്ന് പ്രവർത്തിക്കില്ല... കുറച്ചു പേരിൽ ചിലപ്പോൾ അത് വലുതായി പ്രവർത്തിക്കും . എന്നാൽ പകുതിപേരിലും ക്യാന്സറിന്റെ ജീനുകളെ ഉണർത്തുന്ന ചിലതിനെ നശിപ്പിച്ചാൽ അർബുദരോഗികളാകാനിരിക്കുന്ന നൂറുപേരിൽ 50 പേരെ ആ രോഗത്തിൽ നിന്നു രക്ഷിക്കാനാകും. വളരെ ലളിതമായ വഴികളിലൂടെ കാൻസർ രോഗത്തെ ചെറുക്കാൻ നമുക്കു കഴിയും. ആ ദുരന്തത്തെ അകറ്റി നിർത്താനാവും.

പാശ്ചാത്യ നാടുകളിൽ കാണുന്ന കാൻസറിൽ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണ്. ഇന്ത്യയിൽ പത്തുമുതൽ 15 ശതമാനം വരെ കാൻസറിനും ഇതു കാരണമായിത്തീരുന്നുണ്ട്. സാമൂഹികസാമ്പത്തിക സാഹചര്യങ്ങളിലെ മെച്ചം മൂലം പാശ്ചാത്യനാടുകൾക്കു സമാനമായ ഭക്ഷണരീതിയിലേക്കാണു നnമ്മുടെ നാടും പോകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ അപാകതയാണു നമ്മുടെ നാട്ടിലെ 25 ശതമാനം കാൻസറിനും കാരണമാകുന്നതെന്നു പറയാം. ഇതൊരു അപകടകരമായ സൂചനയാണെന്നു പറയുന്നതുപോലെ, നമുക്ക് എളുപ്പത്തിൽ തിരുത്തി അത്രമാത്രംഅർബുദ സാധ്യതയെ തടയാൻ കഴിയുമെന്ന ആശ്വാസവും ഉണ്ട്. എന്തൊക്കെ കഴിക്കരുത് എന്ന് നോക്കാം ;

അർബുദ സാധ്യത വരുത്തുന്ന ഭക്ഷണം, അർബുദ സാധ്യതയെ പ്രതിരോധിക്കുന്ന ഭക്ഷണം, രോഗം വന്നവരിൽ അതിന്റെ വ്യാപനത്തെ കുറയ്ക്കുന്ന ഭക്ഷണം മൂന്നായി തരംതിരിക്കാം. അർബുദസാധ്യത വർധിപ്പിക്കുന്നതായി വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നിരവധി ഭക്ഷണപദാർത്ഥങ്ങളുണ്ട്. അവയെല്ലാം ഒഴിവാക്കണം.

മൃഗക്കൊഴുപ്പിന്റെ അമിതോപയോഗം അർബുദസാധ്യത വർധിപ്പിക്കും. സ്തനാർബുദത്തിനും കുടലിലെ കാൻസറിനും ഇത് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഇതിനായി റെഡ്മീറ്റ് (പന്നി, ആട,് പശു, കാള, പോത്ത്) കഴിക്കാതിരിക്കുക.
സമയത്തു കണ്ടെത്താം, ചികിൽസിച്ചു തോൽപിക്കാം; കാൻസർ ഭീതി വേണ്ട
സമയത്തു കണ്ടെത്താം, ചികിൽസിച്ചു തോൽപിക്കാം; കാൻസർ ഭീതി വേണ്ട

പൂപ്പൽ പിടിച്ച ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. പ്രത്യേകിച്ചും ധാന്യങ്ങളിലും പയറു വർഗങ്ങളിലും മറ്റും കാണുന്ന അഫ്ളാടോക്സിൻ എന്ന പൂപ്പൽബാധ കാൻസറിനു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. സങ്കീർണമായ ചികിത്സ വേണ്ടിവരുന്ന കരൾ കാൻസറിനാണ് ഇതു വഴിവയ്ക്കുന്നത്.


പുകച്ചും കരിച്ചും തയാറാക്കുന്നതും സൂക്ഷിച്ചുവയ്ക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ അപകടകരമാണ്. അതുപോലെ ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കാൻസറിനു വഴിവയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവർത്തിച്ചു നൈട്രോസമൈൻ എന്ന കാൻസർ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടർച്ചയായ സാന്നിധ്യം കാൻസറിനു കാരണമാകും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്നു നിർദേശിക്കാനുള്ള കാരണവും ഇതുതന്നെ. പ്രതിദിനം അഞ്ചുഗ്രാം വരെ മതി ഉപ്പിന്റെ ഉപയോഗം. എണ്ണ പലതവണ ചൂടാകുമ്പോൾഒരേ എണ്ണ തന്നെ ദിവസങ്ങളോളം ആവർത്തിച്ചു വറുക്കാനും പൊരിക്കാനുമൊക്കെ ഉപയോഗിക്കുന്നത് അപകടകരമായ ആരോഗ്യശീലമാണ്. എണ്ണ ആവർത്തിച്ചു തിളപ്പിക്കുമ്പോൾ കാൻസറിനു പ്രേരകമായരാസവസ്തുക്കൾ രൂപം കൊള്ളുന്നതായി വ്യക്തമായിട്ടുണ്ട്.

കൃത്രിമ നിറവും മണവും സൂക്ഷിക്കാം . കൃത്രിമനിറവും മണവും രുചിയുമൊക്കെ കലർത്തുന്ന ഭക്ഷണപാനീയങ്ങളും കോളകളും കഴിവതും ഒഴിവാക്കുക. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ ചേർക്കുന്ന രാസവസ്തുക്കളും (പ്രിസർവേറ്റീവ്സ്) ശരീരത്തിലെത്തുന്നതു കാൻസർ സാധ്യത വർധിപ്പിക്കും. ടിന്നിലടച്ചതും സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം. കാൻസർ തടയും ആഹാരം ചില കാൻസർരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉചിതമായ ഭക്ഷണത്തിലൂടെ കഴിയും. ആമാശയം, കുടൽ, മലാശയം തുടങ്ങിയ ശരീരഭാഗങ്ങളിലുണ്ടാകുന്ന കാൻസറിനെ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിനു വളരെ പ്രധാന പങ്കു വഹിക്കാൻ കഴിയും. പഴങ്ങളും പച്ചക്കറികളും വേണ്ടത്ര ഉപയോഗിക്കാത്തത് ഏതാണ്ട് ആറു ശതമാനം കാൻസറിനു കാരണമാകുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (4 minutes ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (6 minutes ago)

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്  (9 minutes ago)

വസ്ത്രധാരണത്തെ പരിഹസിച്ചയാള്‍ക്ക് തക്ക മറുപടിയുമായി അപര്‍ണ തോമസ്  (12 minutes ago)

Minister O J Janeesh പയ്യന്നൂരിലും തളിപ്പറമ്പിലും അടക്കം അഞ്ചിടങ്ങളിലായി അതിക്രമം  (36 minutes ago)

LDF activist കേട്ടാലറയ്ക്കുന്ന വാക്കുകൾ  (47 minutes ago)

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (2 hours ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (2 hours ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (3 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (3 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (3 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (3 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (4 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends