Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം; അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന്​ ട്യൂമര്‍ നീക്കം ചെയ്തു: അടിയന്തര ശസ്​ത്രക്രിയ നടത്തി സൗദി ഡോക്​ടര്‍

26 DECEMBER 2021 09:13 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം എന്നല്ലാതെ മറ്റെന്ത് പറയാൻ അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന്​ ട്യൂമര്‍ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്​ത്​ വലിയ നേട്ടമാണ് സൗദി ഡോക്ടർ സ്വന്തമാക്കിയത്

ഒഹായോയിലെ ക്ലീവ്‌ലാന്‍ഡ്​​ മെഡിക്കല്‍ സെന്‍ററിലാണ്​ സൗദി പൗരനായ ഡോ. ഹാനി നജ്മിന്‍റെ നേതൃത്വത്തില്‍ അപൂര്‍വവും സങ്കീര്‍ണവുമായ ശസ്​ത്രക്രിയ നടന്നത്​. ലോകത്തെല്ലാം വലിയ ചർച്ചക്കാണ് ഈ സംഭവം വഴിതിരിച്ച് വിട്ടിരിക്കുന്നത്.

അഞ്ച്​ മാസമായ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന് ട്യൂമര്‍ വിജയകരമായി നീക്കം ചെയ്​ത​ വളരെ സങ്കീര്‍ണവും അപൂര്‍വവുമായ ശസ്​ത്രക്രിയയായിരുന്നു ഇത്​​. സാം ഡ്രെനണ്‍ എന്ന അമേരിക്കന്‍ യുവതിയുടെ ഗര്‍ഭപാത്രത്തി​ല്‍ വളരുന്ന ശിശുവിന്‍റെ ഹൃദയത്തിലാണ്​ ഇത്രയും സൂക്ഷ്​മമായ ശസ്​ത്രക്രിയ നടന്നത്​.

ഇതിന്​ നേതൃത്വം നല്‍കിയത്​ ഡോ. ഹാനി നജ്​മാണ്​. അപൂര്‍വ ശസ്ത്രക്രിയയുമായ ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ക്ലീവ്‌ലാന്‍റ്​ മെഡിക്കല്‍ സെന്‍റര്‍ പുറത്തുവിട്ടതോടെ​ ആഗോളതലത്തില്‍ തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു.

ക്ലീവ്‌ലാന്‍റ്​ മെഡിക്കല്‍ സെന്‍ററിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തി​െന്‍റ തലവനാണ്​ ഡോ. ഹാനി നജ്​മ്. യുവതിയുടെ വയറും ഗര്‍ഭപാത്രവും ശസ്ത്രക്രിയയിലൂടെ തുറന്നാണ്​​ ട്യൂമര്‍ നീക്കം ചെയ്​തത്​. ഗര്‍ഭസ്ഥശിശുവി​െന്‍റ കൈകള്‍ ഉയര്‍ത്താനും നെഞ്ചിലെ അറയില്‍ പ്രവേശിക്കാനും ട്യൂമര്‍ നീക്കം ചെയ്യാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും സൗദി ​ഡോക്​ടറുടെ ​നേതൃത്വത്തിലുള്ള സംഘത്തിന്​ കഴിഞ്ഞു.

പൂര്‍ണവളര്‍ച്ചയെത്തി പ്രസവിക്കാന്‍ വേണ്ടി ഗര്‍ഭപാത്രത്തില്‍ ശിശുവിനെ സുരക്ഷിതമായി തിരികെ വെച്ചു. ജൂലൈ 13നാണ്​ ശസ്ത്രക്രിയ നടന്നത്​. 10 ആഴ്ചക്ക് ശേഷം സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ സാം ഡ്രൈനണ്‍ കുഞ്ഞിന്​ ജന്മം നല്‍കി. ഓപറേഷന്‍ വിജയിച്ചതായും കുട്ടിയുടെ ജനനം പൂര്‍ണ ആരോഗ്യത്തോടെയാണെന്നും മെഡിക്കല്‍ സെന്‍റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

25 ആഴ്ച ഗര്‍ഭിണിയായിരിക്കുമ്ബോഴാണ്​ തന്‍റെ ശിശുവിന്‍റെ ഹൃദയത്തില്‍ ട്യൂമറുള്ളത്​ കണ്ടെത്തുന്നതെന്ന്​ സാം ഡ്രെനണ്‍ എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവി​െന്‍റ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന്​ ആ സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞതായും സാം ഡ്രെനണ്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (31 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (40 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (44 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (49 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (53 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (59 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends