Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കൊവിഡ് വൃക്കകളേയും താറുമാറാക്കുന്നു, കോശങ്ങളിൽ കേടുപാടുകൾ ഉണ്ടാക്കും, വൃക്കകളുടെ പ്രവർത്തനത്തെ നീണ്ട കാലം ബാധിക്കും, പുതിയ കണ്ടെത്തലുമായി ഗവേഷകരുടെ അന്താരാഷ്ട്ര സംഘം

31 DECEMBER 2021 05:43 PM IST
മലയാളി വാര്‍ത്ത

കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനുബന്ധ രോഗങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സാര്‍സ് കോവ്-2 വൈറസ് വൃക്കകളെ ബാധിക്കുകയും കോശങ്ങളില്‍ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ അന്താരാഷ്ട്രസംഘം പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഗവേഷകർ തെളിയിച്ചിരിക്കുകയാണിപ്പോൾ. കിഡ്‌നി ഫൈബ്രോസിസ് വൃക്കയിൽ പരുക്ക് പറ്റുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്. കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന തകരാറുകൾ ഗുരുതരമാണ്.

 

ചിലപ്പോൾ വൃക്കകളിൽ അണുബാധയുണ്ടാകാൻ‍ വരെ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം അണുബാധയുടെ ഫലമായി വൃക്കയില്‍ എന്താണ് കൃത്യമായി സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ഗവേഷക സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജര്‍മ്മനിയിലെ ആര്‍ഡബ്ല്യുടിഎച്ച് യുണിക്ലിനിക് ആഷന്‍, നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ വൃക്കയിലെ കോശങ്ങള്‍ പരിശോധിക്കുകയുണ്ടായി.

കൊവിഡിന്റെ ഭാഗമല്ലാത്ത ശ്വാസകോശ അണുബാധയുള്ള രോഗികളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ കൊവിഡ് രോഗികളുടെ കോശങ്ങളില്‍ കേടുപാടുകൾ ഉള്ളതായും കണ്ടെത്തി. 'സെല്‍ സ്‌റ്റെം സെല്‍' എന്ന ജേർണലിലാണ് ഗവേഷകര്‍ കണ്ടെ‌ത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പിന്നീടുള്ള ഘട്ടത്തിൽ വൃക്കയുടെ തകരാറിന്റെ കാരണം കണ്ടെത്തുന്നതിനും ഇത് വൈറസിന്റെ നേരിട്ടുള്ള പ്രവർത്തനത്തിന്റെ ഫലമാണോ എന്ന് മനസിലാക്കുന്നതിനും ഓര്‍ഗനോയിഡുകള്‍ എന്ന് വിളിക്കുന്ന മിനി കിഡ്‌നികള്‍ ഗവേഷക സംഘം ലാബിൽ വികസിപ്പിച്ചെ‌ടുത്തു. കിഡ്നി ഓര്‍ഗനോയിഡുകള്‍ വികസിപ്പിച്ചെടുത്തത് സ്റ്റെം സെല്ലുകളില്‍ നിന്നാണ്.

പ്രതിരോധ കോശങ്ങള്‍ ഒഴികെയുള്ള നിരവധി കോശങ്ങൾ അതില്‍ ഉള്‍പ്പെട്ടിരുന്നു. അതോ‌ടൊപ്പം ഗവേഷകർ കിഡ്നി ഓര്‍ഗനോയിഡുകളിൽ സാര്‍സ്-കോവ്-2 അണുബാധ ഉണ്ടാക്കുകയും അതിലൂടെ വൃക്കയിലെ കോശങ്ങളില്‍ വൈറസിന്റെ നേരിട്ടുള്ള സ്വാധീനം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു.

കൊവിഡ് 19 രോഗികളുടെ കോശങ്ങളിലെന്ന പോലെ കിഡ്‌നി ഓര്‍ഗനോയിഡുകളിലും കേടുപാടുകൾ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. രോഗം ബാധിച്ച കിഡ്‌നി ഓർഗനോയിഡുകള്‍ തെളിയിക്കുന്നത് വൈറസ് കോശങ്ങള്‍ക്ക് നേരിട്ട് കേടുപാടുകള്‍ വരുത്തുന്നുവെന്നാണ്. ഞങ്ങളു‌ടെ പഠനം കൊവിഡ് രോഗബാധ വൃക്കകളിൽ കേടുപാടുകൾ ഉണ്ടാക്കുന്നുവെന്ന് തെളിയിക്കുന്നു. കൊറോണ വൈറസ് വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുന്നതിന് കാരണമാകുന്നുവെന്ന് മറ്റ് പഠനങ്ങൾ കാണിച്ചിട്ടുണ്ട്.

അതിനുള്ള വിശദീകരണമാണ് ഞങ്ങളുടെ പഠനം നൽകുന്നതെന്ന് ആർഡബ്ല്യുടിഎച്ചില്‍ നിന്നുള്ള കാതറീന റെയ്മര്‍ പറഞ്ഞു. നേരത്തെ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തില്‍ കൊവിഡ് വൈറസിന് മനുഷ്യന്റെ വൃക്കയിലെ കോശങ്ങളെ നേരിട്ട് ആക്രമിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (33 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (47 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (1 hour ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (1 hour ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (1 hour ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (4 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (4 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (5 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (7 hours ago)

Malayali Vartha Recommends