Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമായിരുന്നു കോവിഡ് നേരത്തെ പകർന്നത്; പക്ഷെ ഇപ്പോൾ അങ്ങനെ അല്ല; ഒമിക്രോൺ പടർന്ന് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

25 JANUARY 2022 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഒമിക്രോൺ പടർന്ന് പിടിക്കുകയാണ് ഇപ്പോൾ . നാം വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു . ഇതിലേറെ ശ്രദ്ധേയമായ കാര്യം ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നുവെന്നതാണ്. ഈയൊരു ഘട്ടത്തിൽ ആരോഗ്യ മേഖലയിലുലുള്ളവർ ചില മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാപന ശേഷി കൂടുതലായ സ്ഥിതിക്ക് ഇപ്പോൾ പടർന്നു പിടിക്കുന്നത് ഒമിക്രോൺ വകഭേദമാകാനാണ് സാധ്യത കൂടുതൽ.

ഒരാളിൽ നിന്ന് പരമാവധി രണ്ടോ മൂന്നോ പേരിലേക്കായിരുന്നു കോവിഡ് പകർന്നിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ ഒരാളിൽ നിന്ന് അഞ്ച് പേരിലേക്ക് പകരുകയാണ്.അതുകൊണ്ട് നാം വളരെയധികം സൂക്ഷിക്കണം . ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമായിരുന്നു കോവിഡ് നേരത്തെ പകർന്നത്. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.

ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവർ, ഒരുമിച്ച് യാത്ര ചെയ്യുന്നവർ, എന്നിവരിലേക്കും കോവിഡ് വളരെയധികം പകരുകയാണ്. വാക്സീൻ എടുത്തവരിൽ രോഗത്തിന്റെ കാഠിന്യം വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട് .അതുകൊണ്ട് എത്രയും വേഗം വാക്സീൻ സ്വീകരിക്കുകയാണ് വേണ്ടത്.

65 വയസ്സിനു മുകളിൽ പ്രായമുള്ള ആൾക്കാരെയും , പ്രമേഹരോഗികളെയും , കിഡ്നി, കരൾ രോഗികളെയും , ആസ്മ മറ്റ് ശ്വാസകോശ രോഗങ്ങൾ ഉള്ളവരെയും ഹൃദ്രോഗ പ്രശ്നം ഉള്ളവരെയും സൂക്ഷിച്ചേ മതിയാകൂ. ഭൂരിഭാഗം പേർക്കും കിടത്തിച്ചികിത്സ ആവശ്യമായി വരുന്നില്ല. ശരീരത്തിലെ ഓക്സിജൻ താഴുന്ന രോഗികൾ, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർ എന്നിവർ മാത്രം വേഗത്തിൽ ചികിത്സ തേടുക. അടുത്തുള്ള ആശുപത്രികളെ വേഗത്തിൽ തന്നെ ആശ്രയിക്കണം.

അവരുടെ നിർദേശപ്രകാരം മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് പോകേണ്ടുന്നതുള്ളൂ . എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിൽ സ്വയം പരിശോധനയും സ്വയം ചികിത്സയും വേണ്ട. ഡോക്ടറുടെ നിർദേശത്തോടെ മരുന്നുകൾ ഉപയോഗിച്ചാൽ മതി. പരിശോധനാ ഫലം ആരോഗ്യവകുപ്പിനെ ഉടനെ തന്നെ അറിയിച്ചിരിക്കണം.ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക. ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിന്നേ പറ്റൂ. പുറത്തിറങ്ങുന്നവർ ഒന്നിലധികം എൻ 95 മാസ്ക് ഉപയോഗിച്ചേ മതിയാകൂ. അണുവിമുക്തമാക്കി വേണം മാസ്ക്ക് ഉപ യോഗിക്കാൻ .

കൈകൾ സാനിറ്റൈസ് ചെയ്തു കൊണ്ടേയിരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. വീട്ടിലും മാസ്ക് ഉപയോഗിക്കുക. പുറത്തു പോകുന്നവർ വീട്ടിൽ എത്തുമ്പോൾ രണ്ട് മാസ്ക് ഉപയോഗിച്ചിരിക്കുക. പുറത്തുപോകുന്നവർ കഴിവതും വീട്ടിലുളള മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കാൻ ശ്രമിക്കുക. ക്വാറന്റീനിൽ കഴിയുന്നവർ മാസ്ക് ധരിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവർക്കു കോവിഡ് വരാതിരിക്കാനുള്ള കാര്യങ്ങൾ സൂക്ഷിക്കുക. മറ്റു രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ തുടർന്നും കഴിക്കണം. ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു .ഭയം വേണ്ട ജാഗ്രത മതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends