Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

എച്ച്ഐവിയുടെ അതിമാരക വകഭേദം കണ്ടെത്തി; അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും... ഇതുവരെ ബാധിച്ചത് 109 പേരെ: മുന്നറിയിപ്പ്

05 FEBRUARY 2022 09:59 AM IST
മലയാളി വാര്‍ത്ത

മനുഷ്യരിൽ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവിയുടെ അതിമാരക വകഭേദം കണ്ടെത്തി ഗവേഷകർ. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറൽ കണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തൽ. നെതർലാൻഡിൽ കണ്ടെത്തിയ വി ബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും.
രോഗബാധിതരായ 100–ലധികം ആളുകളിൽ നടത്തിയ വിശദമായ പഠനത്തിന്റെ റിപ്പോർട്ടാണിത്. ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വ്യക്തമാകുന്നു.

 

എച്ച്ഐവി മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. സിഡി4ന്റെ അളവ് വൻതോതിൽ കുറയാൻ വൈറസ് കാരണമാവും. ശരിയായ ചികിത്സ ആദ്യഘട്ടത്തിൽ നൽകിയില്ലെങ്കിൽ എയ്ഡ്‌സ് എന്ന പ്രത്യേക ഘട്ടത്തിൽ എത്തും. വി ബി വകഭേദത്തിന് മറ്റു വകഭേദങ്ങളെക്കാൾ രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എച്ച്‌ഐവി വൈറസിന്റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവരേക്കാൾ വളരെ വേഗത്തിൽ അത് എയ്ഡ്‌സായി വികസിക്കാനുള്ള കഴിവും ഇപ്പോൾ കണ്ടെത്തിയതിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇത് കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല്‍ ലോ‍‍ഡും പഴയതിനെക്കാൾ കൂടുതലാണ്. 3.5 മുതൽ 5.5 വരെയാണ് ഇത്. എന്നാൽ ചികിൽസ ആരംഭിച്ചാൽ പ്രതിരോധ ശേഷി വർദ്ധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മറ്റ് വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

 


മുപ്പതുകളിൽ എച്ച്ഐവി വി ബി അണുബാധയേറ്റവർ ഉടൻ ചികിത്സ തുടങ്ങിയില്ലെങ്കിൽ ഒമ്പതു മാസമാവുമ്പോഴേക്കും അഡ്വാൻസ് സ്റ്റേജിൽ എത്തും. പ്രായമേറിയവരിൽ വേഗത അതിലും കൂടുതലായിരിക്കും.-- പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ സീനിയർ ഗവേഷകനായ ക്രിസ് വൈമാന്ത് പറഞ്ഞു.
നേരത്തെ തന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു. സാധാരണ ജീവിതത്തിന്റെ ഭാഗമായ ജലദോഷം പോലുള്ള അണുബാധകൾ പോലും പ്രതിരോധിക്കാൻ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ല. നിലവിൽ എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി റെട്രോവൈറൽ മരുന്നുകൾ വി ബി വകഭേദത്തിനെ ചികിത്സിക്കാൻ ഉപയോഗിക്കാമെന്ന് മനസിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ആന്റി റെട്രോ വൈറൽ മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കുന്നത് അണുബാധ എയ്ഡ്‌സ് ഘട്ടത്തിലേക്ക് പോവുന്നത് തടയാൻ സഹായിക്കും.

 

അയാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാനും ഇത് സഹായിക്കും-- ക്രിസ് വൈമാന്ത് വിശദീകരിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എച്ച്ഐവി ബാധിക്കാൻ സാധ്യതയുള്ളവർ നിരന്തരമായി പരിശോധന നടത്തുക എന്നതാണ് പ്രതിരോധ മാർഗം. രോഗം കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം. എച്ച്ഐവിയുടെ മറ്റു വകഭേദങ്ങൾക്കുള്ള ചികിത്സ തന്നെ മതിയാവും.-- ക്രിസ് വൈമാന്ത് കൂട്ടിച്ചേർത്തു.

എച്ച്ഐവിയും എയ്ഡ്‌സും...

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്ഐവി പ്രധാനമായും പകരുന്നത്. സിറിഞ്ചും സൂചിയും പങ്കുവെക്കുന്നതും അണുബാധക്ക് കാരണമാവാറുണ്ട്. ഗർഭിണിയായ രോഗിയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പകരാം. അണുബാധയുണ്ടായാൽ കുറെക്കാലം ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. അണുബാധയുണ്ടായി രണ്ടോ നാലോ ആഴ്ച്ചക്കുള്ളിൽ നേരിയ പനിയുണ്ടാവാം. ഇക്കാലത്ത് അവരുടെ ശരീരത്തിൽ എച്ച്ഐവി ധാരാളമുണ്ടാവാമെന്നും പകരാൻ സാധ്യത കൂടുതലാണെന്നുമാണ് യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറയുന്നത്. മതിയായ ചികിത്സ നൽകാത്തതാണ് എയ്ഡ്‌സ് എന്ന ഘട്ടത്തിലേക്ക് എത്തിക്കുക. പ്രതിരോധശേഷി വളരെ ദുർബലമായ ഇവർക്ക് കാൻസർ പോലുള്ള മാരകമായ നിരവധി രോഗങ്ങൾ വരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (20 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (52 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (57 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends