Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മരണ സംഖ്യ ഉയരും...!!.. വരാന്‍ പോകുന്നത് ഒമിക്രോണിനേക്കാൾ തീവ്രത കൂടിയ വകഭേദം, മനുഷ്യരില്‍ പെട്ടെന്ന് പകരുന്ന വകഭേദങ്ങള്‍ മാത്രമേ ഇനി ഉണ്ടാകുകയുള്ളു, മുന്നറിയിപ്പുമായി ആരോഗ്യവിദ​ഗ്ധർ

09 FEBRUARY 2022 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

കൊവിഡിന്റെ വകഭേദങ്ങളിൽ പൊറുതി മുട്ടി നിൽക്കുകയാണ് ലോകമാകെ. ഒന്നിന് പിന്നാലെ ഒന്നൊന്നായി വകഭേദങ്ങൾ ഉടലെടുക്കുമ്പോൾ പ്രതിരോധ സംവിധാനങ്ങൾ എത്രത്തോളം മെച്ചപ്പെടുത്താം എന്ന തിരക്കുപിടിച്ച ചർച്ചയിലാണ് ആരോഗ്യമേഖല. നിലവിൽ ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതോടെ ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളൊക്കെ പതിയെ നീക്കി തുടങ്ങിയിരിക്കുകയാണ് പല രാജ്യങ്ങളും.

നിയന്ത്രണങ്ങളിൽ വലഞ്ഞ ജനങ്ങൾക്കിത് വലിയ ആശ്വാസമാണ് ഏകുന്നത്. എന്നാൽ ഈ സമയത്ത് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധര്‍.കൊവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദങ്ങൾ ഇനിവരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലോകാരോഗ്യ സംഘടന നടത്തിയ പത്രസമ്മേളനത്തില്‍ എപ്പിഡെമിയോളജിസ്റ്റും കൊവിഡ് വിദഗ്ദ്ധയുമായ ഡോക്ടര്‍ മരിയ വാന കെര്‍ഖോവാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വകഭേദങ്ങള്‍ ഒമിക്രോണിനെക്കാള്‍ അപകടകരമാകുമെന്നും അവ‌ര്‍ പറഞ്ഞു. നിലവിലെ വകഭേദത്തെക്കാള്‍ തീവ്രത കൂടിയതും മനുഷ്യരില്‍ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങള്‍ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തുണ്ടാകാന്‍ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കി.എന്നാല്‍ കൊവിഡ് വാക്സിനുകള്‍ എടുക്കാത്തവരില്‍ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നൽകുന്നത്.ഇതേസമയം കഴിഞ്ഞ ദിവസമാണ് ടി.പി.ആർ ഉയർന്ന് നിന്നപ്പോൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ചിലത് പിൻവലിച്ച് തുടങ്ങിയത്.

ഇതിന്റെ ഭാഗമായി ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായത്. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വര്‍ഗീകരണം തുടരും.

 

സംസ്ഥാനത്ത് സ്കൂളുകളും ഈ മാസം 28 മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരു ദിവസം പങ്കെടുക്കാന്‍ അനുവദിക്കൂ. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആശുപത്രികളില്‍ പ്രത്യേകിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച്‌ പരിഹരിക്കണം.

ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച്‌ ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് കേസുകൾ കുറഞ്ഞതോടെ സംസ്ഥാനങ്ങൾ എല്ലാം തന്നെ വലിയ ആശ്വാസത്തിലാണ്. എന്നാൽ ആരോഗ്യവിദഗ്ദ്ധരുടെ പുതിയ മുന്നറിയിപ്പുകൾ ഈ ആശ്വാസത്തെ അപ്പാടെ തല്ലിക്കെടുത്തുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (1 minute ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (1 hour ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (2 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (2 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (2 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (3 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (3 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (3 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (3 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (4 hours ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (4 hours ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (4 hours ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (5 hours ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (5 hours ago)

Malayali Vartha Recommends