Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

അമിതമായ പകൽ ഉറക്കം...ഉച്ചത്തിൽ കൂർക്കം വലി...ഉറക്കത്തിൽ ശ്വാസം മുട്ടൽ...ഇതൊക്കെ ഉള്ളവർ സൂക്ഷിക്കുക... ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയയെന്ന ഗായകൻ ബപ്പി ലഹ്‌രിയുടെ ജീവനെടുത്ത രോഗം ലക്ഷണങ്ങൾ ഇവയൊക്കെ ...

16 FEBRUARY 2022 05:03 PM IST
മലയാളി വാര്‍ത്ത

ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹ്‌രിയുടെ മരണവാർത്ത വന്നപ്പോൾ പലരും കേൾക്കാൻ ഇടയായ ഒരു രോഗത്തിന്റെ പേരാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ... ഈ രോഗത്തിന് രോഗത്തിന് ചികിത്സയിലായിരുന്നു ബപ്പി ലഹ്‌രിയെന്നാണ് ഡോക്ടർമാർ അറിയിച്ചത്.എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ....

 

ഉറക്കത്തിനിടയിലെ ശ്വാസോച്ഛ്വാസത്തിൽ തകരാർ സംഭവിക്കുന്ന രോഗമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ. ശ്വസന വൈകല്യമായി ഇതിനെ വ്യാഖ്യാനിക്കാം. ശ്വാസമെടുക്കുന്നത് പെട്ടെന്ന് നിലച്ചുപോകുകയാണ് സ്ലീപ് അപ്‌നിയ ബാധിച്ചവർക്ക് സംഭവിക്കുന്നത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം വീണ്ടുമെടുക്കാൻ സാധിക്കുമെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും.

ഉറക്കത്തിൽ തൊണ്ടയിലെ പേശികൾ ശരിയായി പ്രവർത്തിക്കാതെ വരുന്നതോടെ ശ്വസമെടുക്കാൻ കഴിയാതെ പോകുന്നതാണ് അവസ്ഥ. സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് പൊതുവിൽ കാണുന്ന രോഗലക്ഷണമാണ് ഉച്ചത്തിലുള്ള കൂർക്കം വലി. ഇത്തരക്കാർക്ക് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടലും സംഭവിക്കും. ശ്വാസം മുട്ടൽ സംഭവിക്കുന്നതോടെ ഇവർക്ക് ഉറക്കം നഷ്ടപ്പെടും. ഇവർക്ക് പകൽ സമയം മുഴുവൻ ഉറക്കമത്തായിരിക്കും അനുഭവപ്പെടുക.

 

സ്ലീപ് അപ്നിയ ഉള്ളയാൾക്ക്, ഏതാണ്ട് 10 സെക്കൻഡ് നേരത്തേക്കാണ് തുടർച്ചയായി ശ്വാസതടസം അനുഭവപ്പെടുക. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇക്കാര്യം തലച്ചോർ അറിയുന്നതോടെ രോഗി ഉറക്കത്തിൽ നിന്നുണരും. രാത്രി ഉറക്കത്തിൽ ഈ ഒരു പാറ്റേൺ സംഭവിച്ചുകൊണ്ടേയിരിക്കും. മണിക്കൂറിൽ ഏതാണ്ട് മുപ്പത് തവണ ഇത്തരത്തിൽ ആവർത്തിച്ചേക്കാം.

സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങൾ:

ഉയർന്ന രക്തസമ്മർദ്ദം

അമിതമായ പകൽ ഉറക്കം

ഉച്ചത്തിൽ കൂർക്കം വലിക്കുക

തൊണ്ടവേദന അനുഭവപ്പെട്ട് ഉറക്കം നഷ്ടമാകുക.

വായയിൽ ഈർപ്പം ഇല്ലാത്തതായി അനുഭവപ്പെടുക.

അതിരാവിലെ തലവേദന തോന്നുക

വിഷാദം ഉണ്ടാകുക

 

ഹൃദയസംബന്ധമായ രോഗങ്ങൾ, നയന രോഗങ്ങൾ, അമിതമായ ക്ഷീണം എന്നിവയും രോഗികൾക്ക് ഉണ്ടായേക്കാം. സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കുന്നതിനുള്ള സംവിധാനങ്ങളും രോഗത്തിന് ഫലപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (17 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (49 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (54 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends