Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

കുട്ടികളുടെ ഇടുപ്പിൽ ഉണ്ടാകുന്ന മുഴ നിസാരക്കാരനല്ല...കരയുകയോ ചുമയ്ക്കുകയോ മുക്കുകയോ ചെയ്യുമ്പോൾ അരഭാഗത്തിന്റെ ഒരു വശത്തായി മുഴ രൂപപ്പെടും.. ഇത് അറിഞ്ഞില്ലങ്കിൽ വലിയ ആപത്ത്...

21 FEBRUARY 2022 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

അസുഖമാണ് ഇന്ന് മലയാളി ഏറ്റവും ഭയപ്പെടുന്ന അവസ്ഥ. പതിവുജീവിതത്തിലെ സുഖവും സന്തോഷവും നഷ്ടമാകുമ്പോള്‍ ഓരോരുത്തരും അസ്വസ്ഥരാകുന്നു. പ്രത്യേകിച്ചും കുട്ടികള്‍ക്കാണ് രോഗം വരുന്നതെങ്കില്‍ ആകുലത ഏറും. അസുഖങ്ങളുടെ ലക്ഷണം കാണുമ്പോള്‍ പെട്ടെന്ന് ശുശ്രൂഷ ലഭിക്കേണ്ടവയും അല്ലാത്തവയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്തത് പല മാതാപിതാക്കളെയും കുഴക്കാറുണ്ട്. ഒരു ചെറിയ പനി വന്നാല്‍പോലും കുട്ടികളെയുമെടുത്ത് ആശുപത്രിയിലേക്കോടുന്നവരുണ്ട്.

 

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇടുപ്പിലുണ്ടാകുന്ന ഹെർണിയ. ഇടുപ്പിന്റെ പേശികൾക്കുള്ളിലെ വിടവിലൂടെ ആന്തരികാവയവങ്ങൾ പുറത്തേക്ക് വരുന്നതിനെയാണ് ഇടുപ്പിലെ ഹെർണിയ എന്ന് പറയുന്നത്. കുഞ്ഞുങ്ങൾ കരയുകയോ ചുമയ്ക്കുകയോ മുക്കുകയോ ചെയ്യുമ്പോൾ അരഭാഗത്തിന്റെ ഒരു വശത്തായിയാണ് ഹെർണിയയുടെ മുഴ കാണുന്നത്.

കുട്ടികളിലെ ഹെർണിയകളിൽ മൂന്നിലൊന്നും 6 മാസത്തിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളിലാണ് കണ്ടുവരുന്നത്. മാസം തികയാതെയും പൂർണ വളർച്ചയെത്താതെയും ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. 10 % കുട്ടികളിൽ ഇത് ഇരുവശത്തും ഉണ്ടാകാൻ സാധ്യതയുണ്ട്.

 

സാധാരണയായി കുഞ്ഞുങ്ങൾ കരയുന്ന സമയത്ത് കാണുന്ന ഈ മുഴ അവർ ശാന്തരാകുന്ന സമയത്ത് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ഈ മുഴ കൈവിരലുകൾ കൊണ്ട് മുകളിലേക്കും വശങ്ങളിലേക്കുമായി ചെറുതായി തള്ളികൊടുക്കേണ്ടതായി വരും. ഇങ്ങനെ ഇത് അകത്തേക്ക് തിരികെ പോകുന്ന അവസ്ഥയിലാണെങ്കിൽ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. പക്ഷേ ചിലപ്പോൾ കുഞ്ഞുങ്ങൾ ശാന്തരായി കഴിഞ്ഞിട്ടും, തള്ളി കൊടുത്തിട്ടും ഇത് അകത്തേക്ക് പോകുകയില്ല. ഇത് വളരെ അപകടകരമായ അവസ്ഥയാണ്.

ഇങ്ങനെ സംഭവിക്കുമ്പോൾ പുറത്തു വന്നിരിക്കുന്നത് കുടലാണെങ്കിൽ അതിന്റെ തുടർച്ച നഷ്ടപ്പെടുകയും ഭക്ഷണപദാർഥങ്ങൾ മുമ്പിലേക്ക് പോകാതിരിക്കുകയും അതുമൂലം കുഞ്ഞിന്റെ വയർ വീർത്തുവരുവാനും കുഞ്ഞ് ഛർദിക്കുവാനും ഇടയാകും. അതുപോലെതന്നെ പുറത്തു വന്നിരിക്കുന്ന അവയവത്തിലേക്കുള്ള രക്തയോട്ടം നിലച്ചുപോകാനും 2 - 3 മണിക്കൂർ അങ്ങനെ നിൽക്കുകയാണെങ്കിൽ ആ ഭാഗം നിർജീവമായി പോകുവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആ ഭാഗം നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ഇത് ഹെർണിയയുടെ ഗുരുതരമായ ഒരു സങ്കീർണാവസ്ഥയാണ്.

 

ഹെർണിയയുടെ ഏക ചികിത്സാരീതി ഒരു ലഘുവായ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയമാക്കി അവയവങ്ങൾ ഇറങ്ങി വരുന്ന വിടവ് തുന്നലിട്ട് അടയ്ക്കുക എന്നതാണ്. ഇത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയും ചെയ്യാവുന്നതാണ്.

 

നിങ്ങളുടെ കുഞ്ഞിനെ ഡോക്ടർ കണ്ടതിനുശേഷം ഒരു അൾട്രാസൗണ്ട് സ്കാൻ ആവശ്യപ്പെട്ടേക്കാം. ഡോക്ടറുടെ പരിശോധനയിലോ സ്കാനിങ്ങിലോ ഹെർണിയ കണ്ടെന്ന് വരില്ല. പക്ഷേ മാതാപിതാക്കളുടെ വിവരണം കൊണ്ടുതന്നെ രോഗനിർണയം നടത്തുവാൻ ഡോക്ടർക്കു സാധിക്കും. രോഗനിർണയത്തിനുശേഷം വൈകാതെതന്നെ നിങ്ങൾക്കനൂകൂലമായ സമയത്ത് സർജറി നടത്തുവാനും സാധിക്കും. ഇതിലൂടെ മേൽപ്പറഞ്ഞ സങ്കീർണാവസ്ഥകൾ ഒഴിവാക്കാൻ നമുക്ക് കഴിയും.

 

എപ്പോഴെങ്കിലും ഹെർണിയ തനിയെയോ അല്ലെങ്കിൽ തള്ളി കൊടുക്കുമ്പോഴോ അകത്തേക്കു പോകുന്നില്ലെങ്കിൽ ഉടൻതന്നെ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കേണ്ടതാണ്. ഡോക്ടർമാർ ശ്രമിച്ചിട്ടും ഹെർണിയ ഉള്ളിലേക്ക് പോയില്ലെങ്കിൽ ഉടൻതന്നെ ഓപ്പറേഷൻ ആവശ്യമായി വരും.

 

ഹെർണിയ അകത്തേക്ക് പോകാതെ ഇരിക്കുന്ന അവസ്ഥയിൽ ചെയ്യുന്ന എമർജൻസി ഓപ്പറേഷനുകൾ കുഞ്ഞിന് കൂടുതൽ സങ്കീർണാവസ്ഥകൾ സൃഷ്ടിക്കുവാൻ സാധ്യതയുണ്ട് അതിനാൽ അതിന് മുൻപുതന്നെ രോഗനിർണയം നടത്തി ഒട്ടും താമസമില്ലാതെതന്നെ കുഞ്ഞ് പൂർണ ആരോഗ്യവാനായിരിക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്നതാണ് നല്ലത്.

 

സാധാരണഗതിയിൽ വലിയ സങ്കീർണതകളൊന്നുമില്ലാതെ ലളിതമായി ചെയ്യാവുന്ന ഒന്നാണ് ഹെർണിയ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ചില രക്തപരിശോധനകൾ ആവശ്യമായി വന്നേക്കാം. ഇതിനോടൊപ്പംതന്നെ ഭക്ഷണവും പാലും കൊടുക്കാതെ വേണം കുഞ്ഞിനെ ഓപ്പറേഷന് കൊണ്ടുവരേണ്ടത്. 30 മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിന് അന്ന് വൈകുന്നേരംതന്നെ വീട്ടിലേക്ക് പോകുവാൻ സാധിക്കുന്നതാണ്.

 

6 മാസത്തിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളെ നിരീക്ഷണത്തിനായി ഒരു ദിവസം അഡ്മിറ്റ് ചെയ്യാറുണ്ട്. പിന്നീട് ഒരാഴചയ്ക്ക് ശേഷം മുറിവ് പരിശോധിക്കാനായി വരണം. പിന്നെ പതിവായുള്ള പരിശോധനകൾ ആവശ്യമായി വരില്ല. ഹെർണിയ വീണ്ടും ഉണ്ടാകുക, വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ച് വൃഷണം ചുരുങ്ങി പോകുക എന്നിവയാണ് അത്യപൂർവമായി ഓപ്പറേഷന് ശേഷം ഉണ്ടാകുവാൻ സാധ്യതയുള്ള സങ്കീർണതകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (2 minutes ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (43 minutes ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (58 minutes ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (1 hour ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (6 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (6 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (8 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (9 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (9 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (9 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (9 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (9 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (10 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (10 hours ago)

Malayali Vartha Recommends