Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

'ഞാൻ നോക്കുമ്പോൾ ബെഡിൽ മൊത്തം ചോര! എന്റെ ബ്ലീഡിങ് ആവുമെന്ന് കരുതി ചാടി എണീറ്റപ്പോൾ മോളുടെ കൈ മാറിയപ്പോൾ കാനുല ഇളകി ബ്ലഡ്‌ തിരിച്ചു വന്നതാണ് എന്ന് കണ്ടു. ഉടനെ നഴ്സിനെ വിളിച്ചു. അങ്ങനെ എവിടെ രക്തം കണ്ടാലും എന്റെ ഗർഭപാത്രത്തെ സംശയിക്കേണ്ട കാലമായിരുന്നു. എന്നാലും എന്റെ പൊന്നു മെറിന! എവിടെയായിരുന്നു ഇത്ര കാലം! മെറിന ഇട്ട ദിവസം അടിവയറ്റിൽ മഞ്ഞ് വീണ പോലൊരു സുഖമായിരുന്നു....' ആർത്തവപ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ അറിയാൻ, അനുഭവം പങ്കുവച്ച് പവിത്ര ഉണ്ണി

11 MARCH 2022 01:25 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ഒട്ടുമിക്ക സ്ത്രീകളും ആർത്തവ നാളുകളില്‍ ശാരീരികയവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഓരോ മാസവും ക്ഷണിക്കാതെ എത്തുന്ന ഈ അതിഥി നമ്മെ പലവിധ പിരിമുറുക്കത്തിലൂടെയും കൊണ്ടുപോകും. അമിത രക്തസ്രാവവും ക്ഷീണവും പലപ്പോഴും ആർത്തവ നാളുകളിൽ നമ്മെ ദുസ്സഹമാക്കും.

എന്നാൽ ഇത്തരത്തിൽ അമിത രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഉത്തമമായ പരിഹാര മാർഗം നിർദേശിക്കുകയാണ് പവിത്ര ഉണ്ണി എന്ന യുവതി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പവിത്ര തന്റെ അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. ആർത്തവം നൽകുന്ന പല തരത്തിലുള്ള വേദനകളിൽ നിന്നും പരിഹാരം നൽകുന്ന ഈ കുറിപ്പ് ഏവർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


എട്ടാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിക്കാലത്ത് എന്റെ കൂടെ കൂടിയ ആളാണ് ആർത്തവം. ഗർഭകാലത്തും(സ്വാഭാവികം!) പ്രസവശേഷമുള്ള 6-7 മാസങ്ങളിലും ഒഴികെ ഒരു മാസം പോലും ഈ കക്ഷി എന്നെ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്. സ്നേഹം ഇല്ലാതിരിക്കുമോ? എന്റെ രക്തം ഊറ്റിക്കുടിക്കുന്ന നന്ദി കാണുമല്ലോ!

അങ്ങനെ എല്ലാ മാസവും ബാക്കി എല്ലാ കുണ്ടാമണ്ടികൾക്കും ഒപ്പം വൻ രക്തചൊരിച്ചിലുമായി ആർത്തവം എന്നെ തേടി വന്നു. അമിത രക്‌തസ്രാവം എനിക്ക് അമ്മ വഴിക്ക് കിട്ടിയ സമ്മാനം ആയതിനാൽ അതിനോടൊപ്പം ജീവിക്കാൻ പഠിച്ചു. പേറ്റിന്റിടയ്ക്ക് തീണ്ടാരി എന്ന കണക്ക് എല്ലാ തിരക്കുകളിലും ഈ രക്ത സാന്നിധ്യം ഉണ്ടായിരുന്നു. കല്യാണദിവസം നേരത്തെ തന്നെ ഉപവിഷ്ടനായി തന്റെ ആത്മാർത്ഥത തെളിയിച്ച കക്ഷിയാണ്! പിന്നെ അങ്ങോട്ട് പല ഘട്ടങ്ങളിലും ഈ അമിത രക്തസ്രാവം എന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്. പ്രസവശേഷമാണ് ഇത് കൂടുതൽ മാരകമായ അവസ്ഥയിൽ എത്തിയത്. (ഞാൻ ആദ്യ പ്രസവത്തിൽ മരിച്ചു ജീവിച്ചു വന്നയാളാണ് അത് പിന്നെ ഒരിക്കൽ എഴുതാം)

മക്കൾ പനി പിടിച്ചു ആശുപത്രിയിൽ അഡ്മിറ്റ്‌ ആയതെല്ലാം എന്റെ ആർത്തവ ദിനങ്ങളിൽ ആയിരുന്നു. കുട്ടികളെ നോക്കണം, ഒപ്പം ഇടയ്ക്കിടയ്ക്ക് പാഡ് മാറ്റണം. ആഹാ എന്തൊരു സുഖം. ഞാൻ എങ്ങനെ ആ കാലഘട്ടമൊക്കെ കടന്നു വന്നു എന്ന് എന്നോട് ചോദിക്കരുത്. മറക്കാൻ ശ്രമിക്കുകയാണ്, ഓർമിപ്പിക്കരുത്! ഒരിക്കൽ മകൻ പനി പിടിച്ചു അഡ്മിറ്റ്‌ ആകുന്നതിന് മുൻപ് ഡ്രിപ് ഇടാൻ കാനുല ഇടീക്കാൻ നഴ്സസ് റൂമിൽ കൊണ്ടു പോയി. കുഞ്ഞു കുട്ടികൾക്ക് കാനുല ഇടുക എന്നത് എത്ര എളുപ്പമാണെന്ന് അനുഭവിച്ചവർക്ക് അറിയാം. ആ ടെൻഷൻ എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഒരു മലവെള്ളപ്പാച്ചിൽ എനിക്ക് അനുഭവപ്പെട്ടു. നമ്മൾ ടെൻഷൻ അടിച്ചാൽ ഗർഭപാത്രവും ടെൻഷൻ ആകുമെന്ന് അന്നാണ് മനസിലായത്-ബാത്‌റൂമിൽ രക്തക്കളം!

പിന്നീടൊരിക്കൽ ദോഹയിൽ മകൾ ഹോസ്പിറ്റലിൽ ആയ സമയം. ഡ്രിപ് ഇട്ടിട്ടുണ്ട്. ഭർത്താവിന് രാത്രി ഡ്യൂട്ടിക്ക് പോകണം. പെട്ടെന്ന് ഡ്യൂട്ടി മാറ്റാൻ സാധിക്കില്ല. ഞാനും പിള്ളേരും മാത്രം റൂമിൽ. എന്നത്തേയും പോലെ എനിക്ക് പീരിയഡ്‌സ് ആണ്. മോളുടെ കൈ ശ്രദ്ധിക്കേണ്ടത് കൊണ്ടു ഞാൻ അവളുടെ അരികിൽ തന്നെ കിടക്കുകയാണ്. അതിരാവിലെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. മകൻ ഉണർന്നപ്പോൾ എന്നെ തട്ടി വിളിച്ചു പറഞ്ഞു-ബെഡിൽ ബ്ലഡ്‌! ഞാൻ നോക്കുമ്പോൾ ബെഡിൽ മൊത്തം ചോര! എന്റെ ബ്ലീഡിങ് ആവുമെന്ന് കരുതി ചാടി എണീറ്റപ്പോൾ മോളുടെ കൈ മാറിയപ്പോൾ കാനുല ഇളകി ബ്ലഡ്‌ തിരിച്ചു വന്നതാണ് എന്ന് കണ്ടു. ഉടനെ നഴ്സിനെ വിളിച്ചു. അങ്ങനെ എവിടെ രക്തം കണ്ടാലും എന്റെ ഗർഭപാത്രത്തെ സംശയിക്കേണ്ട കാലമായിരുന്നു.

ഡോക്ടറെ കാണലും സ്കാനും ഒക്കെ മുറ പോലെ നടന്നു. മുഴകളൊന്നും കണ്ടെത്തിയില്ല. ഗർഭപാത്ര ലൈനിങ് (endometrium) കട്ടി കൂടുന്ന ഒരസുഖമാണ്. Adenomyosis എന്ന് പറയും. പാരമ്പര്യമാകാം. ബ്ലീഡിങ് കുറയാനുള്ള മരുന്നിലും അയൺ ടാബ്‌ലെറ്റിലുമായി പിന്നെ ജീവിതം. എന്നാലും എല്ലാ മാസവും അമിതമായി രക്തം നഷ്ടപ്പെട്ട് അനീമിക് ആയിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഒരു പുതിയ സാധനം കണ്ടെത്തിയത്.കൊച്ചിയിൽ വച്ചും ഗൈനക്കോളജിസ്റ്റ് ഈ സജഷൻ പറഞ്ഞിരുന്നു. ഹോർമോൺ വച്ചുള്ള കളിയായതിനാൽ ഞാൻ മടിച്ചു. ദോഹയിൽ ഇതിനായി ഒരു സ്പെഷലിസ്റ്റ് ഡോക്ടർ ഉണ്ടെന്ന് മനസിലാക്കിയത് അപ്പോഴാണ്. അങ്ങനെ ഒടുവിൽ കേസ് ഡോക്ടർ നൗഷീൻ മിർ എന്ന കാശ്മീരി ഡോക്ടറുടെ ടേബിളിൽ എത്തി. സ്കാനും ബയോപ്‌സിയും കഴിഞ്ഞു ഒരു പടയാളിയെ എന്റെ ഗർഭപത്രത്തിലേക്ക് പറഞ്ഞു വിട്ടു-മെറിന എന്ന IUD(Intra Uterine Device) നെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

എന്നാലും എന്റെ പൊന്നു മെറിന! എവിടെയായിരുന്നു ഇത്ര കാലം! മെറിന ഇട്ട ദിവസം അടിവയറ്റിൽ മഞ്ഞ് വീണ പോലൊരു സുഖമായിരുന്നു. ആരോ എന്റെ ഗർഭപാത്രത്തെ കരുതലോടെ ചേർത്ത് പിടിക്കുന്ന പോലുള്ള ഒരു അനുഭൂതി. മൂന്ന് സൈക്കിളുകൾ കഴിഞ്ഞിരിക്കുന്നു മെറിനയോടൊപ്പം. ഇപ്പൊ ശരിയാക്കിത്തരാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറയുന്ന ശീലമൊന്നും മെറിനയ്ക്ക് ഇല്ല. എപ്പോ ശരിയാക്കി എന്ന് ചോദിച്ചാൽ മതി. ഇപ്പോൾ ബ്ലീഡിങ് 10ൽ 1 ആയി കുറഞ്ഞു! സ്കാൻ ചെയ്തപ്പോൾ എൻഡോമെട്രിയം തിക്നെസ് വളരെ കുറഞ്ഞിരിക്കുന്നു. ഗർഭപാത്ര ലൈനിങ് കനം കുറഞ്ഞത് കൊണ്ടു ബ്ലീഡിങ്ങും കുറഞ്ഞു.

ഇതിന്റെ ശാസ്ത്രീയ വശം ഇങ്ങനെയാണ്: ഗർഭ പാത്ര ലൈനിങ് കട്ടിയാണെങ്കിൽ ഓരോ സൈക്കിളിലും പുറംതള്ളേണ്ട രക്തത്തിന്റെ അളവ് കൂടുതൽ ആയിരിക്കും. അപ്പോൾ കനത്ത ബ്ലീഡിങ് ആവും ഫലം. മെറിന ഒരു ഗർഭ നിരോധന മാർഗമാണ്. കോപ്പർ ടി പോലെ ഉള്ളത്. അത് കുറച്ച് കുറച്ചായി റിലീസ് ചെയ്യുന്ന ഹോർമോൺ ഗർഭപാത്ര ലൈനിങ്ങിന്റെ കനം കുറയ്ക്കുന്നു. ഭ്രൂണത്തിന് പറ്റിപ്പിടിക്കാൻ ഉള്ള സാഹചര്യം ഇല്ലാതെ ആക്കുക എന്നതാണ് ഉദ്ദേശം. പക്ഷേ, അമിത രക്തസ്രാവം ഉള്ളവരിൽ ഈ ഉദ്ദേശം കൊണ്ടു ബ്ലീഡിങ് കുറയുന്നു എന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് അമിത രക്തസ്രാവത്തിന് മെറിന ഉപയോഗിച്ച് തുടങ്ങിയത്.

 

എന്തായാലും ഞാൻ ഈ അടുത്ത് ചെയ്ത നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആണിത്. ആരോഗ്യമാണല്ലോ ഏറ്റവും വിലപിടിപ്പുള്ള ധനം. ഇന്ത്യയിൽ 5000 രൂപ മുതൽ 10000 രൂപ വരെ ചിലവ് വരും ഈ ചികിത്സയ്ക്ക്(സ്കാൻ, മറ്റു പരിശോധനകൾ ഉൾപ്പെടെ). ദോഹയിൽ കുറച്ച് കൂടി ചെലവ് വന്നു. 5 വർഷമാണ് ഇതിന്റെ കാലാവധി. അതിന് മുൻപ് വേണമെങ്കിൽ നീക്കം ചെയ്യാം. രക്തസ്രാവം അമിതമായാൽ പിന്നെ ഉള്ള വഴി ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ്. അതൊരു മേജർ സർജറി ആയതിനാലും ഗർഭപാത്രത്തിന് സ്ത്രീ ശരീരത്തിന്റെ ഹോർമോൺ ബാലൻസിങ്ങിൽ പ്രധാന പങ്ക് ഉള്ളതിനാലും ആ വഴിയിലേക്ക് എത്താതിരിക്കാൻ ശ്രമിക്കാം. മെറിന ഞാൻ പൂർണ തൃപ്തിയോടെ റെക്കമെന്റ് ചെയ്യും. ബ്ലീഡിങ് കുറഞ്ഞത് കൊണ്ടു മറ്റു ബുദ്ധിമുട്ടുകളിലും (വേദന……നീണ്ട ലിസ്റ്റാണ്!) ആശ്വാസമുണ്ട്. ഈ ബ്ലോഗ് വായിക്കുന്ന സ്ത്രീകളോട്: ചുവർ ഉണ്ടെങ്കിലേ ചിത്രം എഴുതാൻ പറ്റൂ. നിങ്ങളുടെ ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണ്ട ചികിത്സകൾ വേണ്ട സമയത്ത് എടുക്കൂ. നിങ്ങളെക്കുറിച്ച് നിങ്ങൾ എങ്കിലും ചിന്തിക്കണ്ടേ?

പവിത്ര ഉണ്ണി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (2 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (3 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (5 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (5 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (5 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (7 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (7 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (7 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (8 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (8 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (8 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (8 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (8 hours ago)

Malayali Vartha Recommends