Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

യോഗയിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാം

03 JANUARY 2016 11:20 AM IST
മലയാളി വാര്‍ത്ത.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു ധാരാളം യോഗാസനങ്ങള്‍ സഹായിക്കുന്നുണ്ട്. അര്‍ധചക്രാസനം, വീരഭദ്രാസനം, സൂര്യനമസ്‌കാരം, ഏകപാദ ഉഥാനാസനം, ദ്വിപാദഉഥാസനം, പവനമുക്താസനം, ഭുജംഗാസനം, ശലഭാസനം, ധനുരാസനം, പശ്ചിമോഥാസനം, വിപരീതകരണി, അര്‍ധമത്സ്യേന്ദ്രാസനം, കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം, ശവാസനം എന്നിവ പ്രധാനം.

ഭുജംഗാസനം, ധനുരാസനം, ശലഭാസനം തുടങ്ങിയ ആസനപരിശീലനത്തിലൂടെ പുറംപേശികള്‍ക്ക് നല്ല സങ്കോചവികാസം ലഭിക്കുന്നു. വയറിനുള്ളിലെ അവയവങ്ങള്‍ക്കു നല്ല മസ്സാജിങ് കിട്ടുന്നു. കരള്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു. ഇതു കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായകമാകുന്നു. കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം എന്നിവ മനസ്സിനെ വളരെ ശാന്തമാക്കുന്നു. ശവാസന പരിശീലനം ശരീരത്തിനും മനസ്സിനും പൂര്‍ണ വിശ്രമം നല്‍കുന്നു. മാനസികസംഘര്‍ഷം ഇതു വഴി ലഘൂകരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യുന്ന ആസനങ്ങള്‍ വിശദമായി അറിയാം.
1. അര്‍ധചക്രാസനം
കാലുകള്‍ അല്പം അകലത്തില്‍ വച്ചു നിവര്‍ന്നു നില്‍ക്കുക. കൈവിരലുകള്‍ താഴോട്ടാക്കി അരക്കെട്ടിന്റെ പിന്‍ഭാഗത്തു വയ്ക്കുക. ശ്വാസം എടുത്തു പിന്നിലേക്കു വളയുക. ശ്വാസം വിട്ടു കൊണ്ടു മുന്നോട്ടു വളയുക. നേരേ മുന്‍വശത്തേക്കു നോക്കുക. അരക്കെട്ട് നല്ലതുപോലെ മടക്കുക. അഞ്ചു തവണ ആവര്‍ത്തിക്കുക.
2. വീരഭദ്രാസനം
കാലുകള്‍ നല്ലപോലെ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടു കൊണ്ടു വലതുവശത്തേക്കു തിരിഞ്ഞു കൈകള്‍ ചേര്‍ത്തു മുകളിലേക്ക് ഉയര്‍ത്തുക. വലതു കാല്‍മുട്ടു മടക്കണം. ശ്വാസം എടുത്ത് ആദ്യത്തെ അവസ്ഥയിലേക്കു വരിക. ഇടതു വശത്തേക്കും ഇതേപോലെ പരിശീലിക്കുക. അഞ്ചു തവണ.
3. പാര്‍ശ്വത്രികോണാസനം
കാലുകള്‍ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലത്തേക്കു ചരിഞ്ഞ് വലതുകൈ താഴ്ത്തുക. കൈ തറയിലോ പാദത്തിലോ പതിക്കുക. ഇടതുകൈ ഇടതുചെവി തൊടുവിച്ചു നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. ഇടതുവശത്തേക്കും ഇതേപോലെ ചെയ്യുക. അഞ്ചു തവണ.
4. പശ്ചിമോത്ഥാനാസനം
മലര്‍ന്നു കിടന്നു കാലുകള്‍ ചേര്‍ത്തു വച്ചു കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും താഴ്ത്തി കമഴ്ത്തിവയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഉയര്‍ത്തി തലയുടെ പിന്‍ഭാഗത്തു തറയില്‍ പതിക്കുക. ശ്വാസംവിട്ടുകൊണ്ടു തലയും കൈകളും ഉയര്‍ത്തി കാല്‍മുട്ടിനടുത്ത് പതിച്ചു വിരലുകളില്‍ പിടിക്കുക. ശ്വാസം എടുത്തു കയ്യും തലയും ഉയര്‍ത്തി കിടക്കുക. കൈ തലയുടെ പിന്‍ഭാഗത്തേക്കു നീട്ടിവയ്ക്കുക. ശ്വാസംവിട്ട് കൈ താഴ്ത്തി ആദ്യത്തെ അവസ്ഥയില്‍ സ്ഥിതി ചെയ്യുക. നാലോ അഞ്ചോ തവണ പരിശീലിക്കുക.
5. അര്‍ധമത്സ്യേന്ദ്രാസനം
കാലുകള്‍ നീട്ടി ഇരിക്കുക. വലതു കാല്‍മുട്ടു മടക്കി ഇടതുതുടയുടെ താഴെ പതിക്കുക. ഇടതുകാല്‍ മുട്ടു മടക്കി കുത്തനെ വലതു കാല്‍മുട്ട് കവച്ചു വയ്ക്കുക. വലതുകൈ കക്ഷത്തിലേക്ക് ഇടതുകാല്‍മുട്ട് വച്ച് ഇടതുപാദത്തില്‍ വയ്ക്കുക. ഇടതുകൈ പിന്നില്‍ നിലത്തു പതിക്കുക. പറ്റുമെങ്കില്‍ ഇടതുകൈ വലതുതുടയുടെ ആരംഭത്തില്‍ പതിക്കുക. ഇടതുവശത്തിലൂടെ പിന്നോട്ടു തിരിഞ്ഞു നോക്കുക. സാധാരണ ശ്വാസഗതി. മറുഭാഗവും ചെയ്യുക. രണ്ടു തവണ.
6. ശലഭാസനം
കമഴ്ന്നു കിടക്കുക. കൈകള്‍ മലര്‍ത്തി തുടകളുടെ അടിയില്‍ വയ്ക്കുക. ശ്വാസം എടുക്കുക. തുടര്‍ന്ന് കാല്‍ ഉയര്‍ത്തുക. താടി തറയില്‍ പതിഞ്ഞിരിക്കണം. കാലുകള്‍ താഴ്ത്തുക. അതിനുശേഷം ശ്വാസം പുറത്തുവിടുക. നാലു തവണ പരിശീലിക്കുക. ഉയര്‍ന്ന രകതസമ്മര്‍ദം, ഹൃദ്രോഗം, നടുവേദന എന്നിവയുള്ളവര്‍ ഓരോ കാല്‍ മാത്രം പരിശീലിക്കുക. ഓരോ കാല്‍ ഉയര്‍ത്തുന്നവര്‍ കൈകള്‍ ശരീരത്തിനിരുഭാഗത്തും മലര്‍ത്തിവയ്ക്കുക. ശ്വാസം എടുത്ത് വലതുകാല്‍ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു കാല്‍ താഴ്ത്തുക. ഇടതുകാലും പരിശീലിക്കുക. അഞ്ചു തവണ.
7. ശവാസനം (വിശ്രമം)

ശരീരത്തിനും മനസ്സിനും പൂര്‍ണവിശ്രമം കിട്ടുന്ന ശവാസനം പരിശീലിക്കാം. അഞ്ചോ പത്തോ മിനിറ്റ് ഇത് ചെയ്യണം. മലര്‍ന്നു കിടക്കുക. കണ്ണുകള്‍ അടച്ച് ഇരുകൈകളും അരക്കെട്ടിനിരുവശത്തുമായി തറയില്‍ കൈപ്പത്തി മലര്‍ത്തി അയച്ചിടുക. കാലുകള്‍ ഒരടി അകലത്തില്‍ വയ്ക്കുക. ശരീരത്തിന്റെ ഓരോ അവയവങ്ങളും കാല്‍വിരലുകള്‍ മുതല്‍ മുകളിലേക്ക് അയഞ്ഞുവരുന്നതായി സങ്കല്പിക്കുക. ശേഷം സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക. നല്ല വിശ്രമാവസ്ഥ ലഭിക്കുന്നതായി അറിയുക. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതില്ല. എഴുന്നേറ്റിരുന്നു സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (33 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (47 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (1 hour ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (1 hour ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (1 hour ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (4 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (4 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (5 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (7 hours ago)

Malayali Vartha Recommends