കോഴി ഇറച്ചി ക്യാന്‍സറിന് കാരണമാകുന്നു

കോഴി ഇറച്ചിയും ക്യാന്‍സറിന് കാരണമാകും. എന്നാല്‍ എല്ലാ കോഴിയുടെ ഇറച്ചിയും ക്യാന്‍സര്‍ ഉണ്ടാക്കില്ല. മറിച്ച് കോഴിയിറച്ചിയില്‍ ചേര്‍ക്കുന്ന അര്‍ഥ ലോഹാവസ്ഥയില്‍ ഉള്ള രാസവസ്തുവായ ആര്‍സനിക് ആണ് അപകടകാരി. ഇറച്ചിയുടെ തൂക്കവും നിറവും വര്‍ധിപ്പിക്കാനായാണ് ആര്‍സനിക് ഉപയോഗിക്കുന്നത്. ഫാമുകളില്‍ കോഴിക്ക് നല്‍കുന്ന തീറ്റയിലാണ് ഈ രാസവസ്തു കലര്‍ത്തുന്നത്. ഇതിലൂടെ കോഴിയുടെ തൂക്കവും നിറവും വര്‍ധിക്കുന്നു. എന്നാല്‍ ആര്‍സനിക് മനുഷ്യശരീരത്തില്‍ കടന്നാല്‍ വളരെ അപകടകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ആര്‍സനിക് ശരീരത്തില്‍ പ്രവേവശിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഈ രാസവസ്തു കലര്‍ന്ന കോഴി ഇറച്ചിക്ക് പിങ്ക് നിറമായിരിക്കും. മനുഷ്യന്റെ ആരോഗ്യത്തെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ ആര്‍സനികിന് കഴിയുമെന്ന് പഠനം. മാത്രമല്ല മെര്‍ക്കുറിയേക്കാള്‍ മൂന്നിരട്ടി അപകടകരിയാണ് ആര്‍സനിക്. ഇത് കുട്ടികളുടെ ശരീരത്തില്‍ കടന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ പല തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കും. ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാകുന്നത് മൂലം ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോമാ റ്റിഷ്യൂ ശരീരത്തില്‍ പ്രവേശിക്കാനും ഇടയാക്കും. എഫ് ഡി എ (ദി ഫുഡ് ആന്റെ് ഡ്രഗ് അഡ്മിനിസിട്രേഷന്‍) പുറത്ത് വിട്ട് റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha