വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ

സ്ത്രീപുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന രോഗമാണ് വന്‍കുടലിലെ കാന്‍സര്‍. ഈ കാന്‍സറിനെ തടയാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇന്നുണ്ടെങ്കിലും അവയിലെ രോഗപ്രതിരോധഘടകങ്ങള്‍ കണ്ടെത്താനാവശ്യമായ ഗവേഷണങ്ങള്‍ വേണ്ടവിധം നടക്കുന്നില്ലെന്ന് ആരോഗ്യരംഗത്തുള്ളവര്‍തന്നെ സമ്മതിക്കുന്ന ഒന്നാണ്. മാത്രമല്ല, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അനുദിനം പുതിയ മരുന്നുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും ലക്ഷ്യം സാമ്പത്തികനേട്ടത്തില്‍ മാത്രം ഒതുങ്ങുന്നു.
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണഫലം ഇതിനുദാഹരണമാണ്. ലാറിക് ആസിഡിനു വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്നും ലാറിക് ആസിഡ് ഉപയോഗിച്ച് 48 മണിക്കൂറിനുള്ളില്‍ കാന്‍സറിനെ തടയാമെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വെളിച്ചണ്ണയില്‍ 50 ശതമാനത്തോളം ലാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിട്ടുണ്ടെന്നാണ് വിവരം. ലാബില്‍ നടത്തിയ പരീക്ഷണങ്ങളിലും ശുഭസൂചനയാണു നല്കുന്നത്.
ലാറിക് ആസിഡിന് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നതോടൊപ്പം ശരീരത്തിലെ ഗ്ലൂട്ടാതയോണിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുമുണ്ട്. പ്രമേഹം, അസ്ഥികളിലെ തേയ്മാനം, വിവിധ വൈറല്‍ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയെ സുഖപ്പെടുത്താന്‍ വെളിച്ചണ്ണയ്ക്കു കഴിവുണ്ടെന്ന് അമേരിക്കന്‍ നൂട്രീഷന്‍ അസോസിയേഷന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കീമോതെറാപ്പി കാരണമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കഴിവുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha