ചിത്രങ്ങള്‍ കണ്ടാല്‍ ഇനി പല്ലുതേയ്ക്കാന്‍ മടി കാണിക്കില്ല ..

വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ ഭീകരമായ മൈക്രോസ്‌കോപിക് ചിത്രങ്ങള്‍ കാണുന്നവര്‍ ബ്രഷ് ചെയ്യാന്‍ ഇനി മറക്കില്ല. 300 ല്‍ കൂടുതല്‍ സൂക്ഷ്മജീവികള്‍ അധിവസിക്കുന്ന വായില്‍ മനുഷ്യര്‍ക്ക് ഉപകാരമുള്ളതും അല്ലാത്തവയും ഉള്ളതായി കാണാം. ഉപദ്രവകാരികളായ ബാക്ടീരിയകള്‍ മോണവേദനക്കും പല്ല് കേടാകുന്നതിനും കാരണമാകുന്നു.
കടല്‍ ജീവികളെ പോലെ തോന്നിക്കുന്ന അണുക്കള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ വായില്‍ ഉള്ളവയാണ്. ഇലക്ട്രോണ്‍ മൈക്രോസ്‌കോപിന്റെ സഹായത്തോടെ എടുത്ത ദൃശ്യങ്ങള്‍ പതിനായിരം മടങ്ങ് വലിപ്പത്തില്‍ കാണിച്ചിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha