ആയുര്‍വേദ മരുന്നുകള്‍ ക്യാന്‍സറിനും വൃക്ക രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഗവേഷകര്‍

ആയുര്‍വേദ മരുന്നുകള്‍ വൃക്ക രോഗങ്ങള്‍ക്കും ബ്ലാഡറിനെ ബാധിക്കുന്ന ക്യാന്‍സറിനും കാരണമാകുന്നുവെന്ന് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രഞ്ജരുടെ കണ്ടെത്തല്‍. ഇതോടെ ഇന്ത്യയുള്‍പ്പെട്ട രാജ്യങ്ങളിലെ പച്ചമരുന്നു ചികിത്സ ഇപ്പോള്‍ നിരീക്ഷണത്തിനു കീഴിലായിരിക്കുകയാണ്. ഇന്ത്യയിലും ചൈനയിലുമെല്ലാം ആയിരക്കണക്കിനു പേര് ആയുര്‍വേദ ചികിത്സമൂലം വൃക്കരോഗത്തിനും ബ്ലാഡര്‍ ക്യാന്‍സറിനും കാരണമാകുന്നുണ്ടെന്നാണ് ഇവരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്.
ശരീരം മെലിയാനുപയോഗിക്കുന്ന മരുന്നുകള്‍, ആസ്ത്മ, വാത രോഗങ്ങള്‍ തുടങ്ങിയവക്കുപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളില്‍ കാണുന്ന അരിസ്റ്റോ ലോക്കിക് ആസിഡ് ആണ് ഇവിടെ വില്ലന്‍. ഈ ആസിഡുകളുടെ പ്രവര്‍ത്തനം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കാരണമാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha