സിക്കവൈറസ് ഗര്‍ഭസ്ഥശിശുക്കളുടെ കണ്ണിനെയും ബാധിക്കുമെന്ന് ഗവേഷകര്‍

ആഗോളതലത്തില്‍ വ്യാപകമാകുന്ന സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്ക വൈകല്യത്തിനു പുറമേ കണ്ണിനെയും ബാധിക്കുമെന്നു ഗവേഷകര്‍. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പുതിയ കണ്ടെത്തലിനു പിന്നില്‍. കണ്ണില്‍ അസാധാരണമായ രക്തസ്രാവമുണ്ടായ മൂന്നു കുട്ടികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിക്ക ബാധിച്ച കുട്ടികളുടെ കണ്ണുകള്‍ പരിശോധിക്കണമെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്കി. കണ്ണിന്റെ റെറ്റിനെയെയും രക്തധമിനികളെയും വൈറസ് ബാധിക്കുന്നുണ്ടെന്നും കണ്ടെത്തി. സിക്ക വൈറസിനു ഫലപ്രദമായ ചികിത്സയോ വാക്സിനുകളോ കണ്ടെത്താത്ത സാഹചര്യത്തില്‍ ഗര്‍ഭിണി കൊതുക് കടിയേല്ക്കാത്ത വിധത്തിലുള്ള വസ്ത്രധാരണം നടത്തണമെന്നും സംഘം ശിപാര്‍ശ ചെയ്തു.
ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണു രോഗം പടര്‍ത്തുന്നത്. യുഎസിലെ 20 ഓളം പ്രദേശങ്ങളിലും ആഫ്രിക്ക, ഏഷ്യ തുടങ്ങിയിടങ്ങളിലെല്ലാം വൈറസ് പടര്‍ന്നു പിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha