Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

എല്ലുകളുടെ ആരോഗ്യത്തിന്

11 JUNE 2016 02:34 AM IST
മലയാളി വാര്‍ത്ത.

ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്‌നീഷ്യം എല്ലുകള്‍ക്കു ഗുണപ്രദം. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാല്‍സ്യം ശരീരത്തിലെത്തിക്കും. 50 വയസിനു മേല്‍ പ്രായമുളളവര്‍ പാട നീക്കിയ പാല്‍ ഡയറ്റീഷന്‍ നിര്‍ദേശിക്കുന്ന അളവില്‍ ഉപയോഗിക്കണം. കാല്‍സ്യമാണ് എല്ലുകള്‍ക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. 

മത്തി, നെത്തോലി എന്നിവ പോലെ ചെറു മുളളുളള മീനുകള്‍ കാല്‍സ്യം സമ്പന്നം. മീന്‍ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാല്‍സ്യം ധാരാളം. ഇലക്കറികള്‍ ശീലമാക്കണം. കാല്‍സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീന്‍. ഗോതമ്പുമാവിനൊപ്പം സോയാ പൗഡര്‍ ചേര്‍ത്തു ചപ്പാത്തി തയ്യാറാക്കാം. സോയാ ബീന്‍സ്, സോയാ ബോള്‍ എന്നിവയും വിപണിയില്‍ സുലഭം. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ പതിവായി സോയാബീന്‍ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്തുന്നതിനു സഹായകം.
വാല്‍നട്ട് പോലെയുളള നട്‌സ് ഇനങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്‌സിലെ പ്രോട്ടീന്‍ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയര്‍, വന്‍പയര്‍, കൂവരക് എന്നിവയും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം. ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാല്‍ മൂത്രത്തിലൂടെ കാല്‍സ്യം അധികമായി നഷ്ടമാവും. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിന്‍ ഡി ശരീരം കാല്‍സ്യം ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ സഹായിക്കുന്നു. വിററാമിന്‍ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശം കൂടാതെ സ്വികരിക്കരുത്. 
ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികള്‍ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികള്‍ വ്യായാമമുറകള്‍ സ്വയം സ്വീകരിക്കരുത്. ചെടികള്‍ നനയ്ക്കല്‍, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികള്‍ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികള്‍ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനില്‍ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം. കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്. അളവില്‍ അധികമായാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
സംസ്‌കരിച്ച മാംസവിഭവങ്ങള്‍ ഒഴിവാക്കുക. ശരീരത്തില്‍ നിന്നു കാല്‍സ്യം നഷ്ടമാകുന്നതു തടയാന്‍ അതു സഹായകം. കാപ്പിയിലെ കഫീനും കാല്‍സ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാല്‍ അമിതമായ കാപ്പികുടി ഒഴിവാക്കുക. അതുപോലെതന്നെ ആല്‍ക്കഹോളിന്റെ(മദ്യത്തിന്റെ) ഉപയോഗവും എല്ലുകള്‍ക്കു ദോഷകരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends