Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളം കുടിക്കുമ്പോള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

14 JANUARY 2017 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

വെള്ളമെന്നത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷികമാണ്. വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ കഴിയില്ല. സാധാരണ ഒരാളുടെ ശരീരത്തിന്റെ 60-70 ശതമാനം വരെ ജലാംശമാണ്. മസ്തിഷ്‌കകോശങ്ങളിലാകട്ടെ 80-85 ശതമാനം വരെയുണ്ട് ജലാംശം. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും.  എന്നാല്‍ എങ്ങനെ, എപ്പോള്‍, എത്ര മാത്രം വെള്ളം കുടിക്കണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. വെള്ളം കുടിയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ആഹാരത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ആഹാരത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്.



ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ആഹാരത്തിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. മിക്കവര്‍ക്കും ആഹാരത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.

പഴയ പല നാടന്‍ ആരോഗ്യസമ്പ്രദായങ്ങളിലും നിര്‍ദേശിക്കുന്ന ഒന്നാണ് രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നത്. ജപ്പാനില്‍ ഇത്തരത്തിലൊരു ജലചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായും മുഖവും വൃത്തിയാക്കി 650 മില്ലി വെള്ളം കുടിക്കുകയാണ് ഈ ചികില്‍സാ രീതിയില്‍ പ്രധാനം. ശുദ്ധമായ പച്ചവെള്ളമാണ് കുടിക്കേണ്ടത്.




വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?


*ദിവസം മുഴുവന്‍ വെള്ളം അല്‍പാല്‍പമായി കുടിച്ചു കൊണ്ടിരിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇതു സഹായിക്കും.

*അതിരാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇതു വളരെ നല്ലതാണ്.

*വ്യായാമത്തിനു മുന്‍പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകുന്നതിനാലാണിത്.

*ആഹാരത്തിന് 30 മിനിറ്റു മുന്‍പ് വെള്ളം കുടിക്കുന്നത് ദഹനം സുഗമമായി നടക്കാന്‍ സഹായിക്കും.

*കുളിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ നല്ലതാണ്.

*പുറത്തേക്കിറങ്ങുമ്പോഴും അതിനു ശേഷവും വെള്ളം കുടിക്കുക. രോഗം പരത്തുന്ന ചിലയിനം വൈറസുകളെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കും.

*ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അന്നേ ദിവസത്തെ ജലനഷ്ടം നികത്താന്‍ ഇതാവശ്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (18 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (42 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (4 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends