മുട്ട കഴിക്കമ്പോള്‍ ശ്രദ്ധിക്കണം
മുട്ട ഒരു സമ്പൂര്‍ണ്ണ ആഹാരമാണ്. മുട്ട കഴിക്കാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ ഏത് ആഹാരമായാലും ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാകും. ചിഞ്ഞതും നിറവിത്യാസം ഉളളതുമായ മുട്ടകള്‍ നമുക്ക് കടയില്‍ നിന്ന് വാങ്ങുമ്പോള്‍ കിട്ടാറുണ്ട്. ചീഞ്ഞ മുട്ട ഉപയോഗിക്കാതെ നമ്മള് എടുത്തു കളയാറുമുണ്ട്. മുട്ട പൊട്ടിക്കുമ്പോള്‍ മഞ്ഞക്കരുവില്‍ ബ്ലഡ് സ്പോട്ട് കാണാറുണ്ടോ? അത് ചീഞ്ഞതാണെന്ന് കരുതി കളയണ്ട.
കോഴിക്കുഞ്ഞാകാന്‍ തുടങ്ങുന്ന മുട്ടയെന്നതാണ് പൊതുവെ ഇതിനെക്കുറിച്ചു പറുന്നത്. മുട്ട രൂപപ്പെടുമ്പോള്‍ മഞ്ഞക്കരുവിന്റെ മുകളിലായി രക്തക്കുഴല്‍ പൊട്ടുന്നതാണ് ഇത്തരത്തിലെ രക്ഥക്കറയ്ക്ക് കാരണം. ഇത് ആരോഗ്യമുളള മുട്ടതന്നെയാണ്. ഈ ചുവന്ന ഭാഗ9ം സ്പൂണ്‍ കൊണ്ടോ കത്തിയുപയോഗിച്ചോ നീക്കിയതിനുശേഷം മുട്ട ഉപയോഗിക്കാവുന്നതാണ്. സാധാരണ മുട്ട പോലെത്തന്നെ രുചിയും ഗുണവുമുളള മുട്ടതന്നെയാണ് ഇതും. ഇത്തരം മുട്ടകള്‍ക്ക് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള കഴിവുണ്ട്.
https://www.facebook.com/Malayalivartha