Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പ്രസവശേഷം മനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുളള കാരണങ്ങള്‍

08 APRIL 2017 12:03 PM IST
മലയാളി വാര്‍ത്ത

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്. പല സ്ത്രീകളിലും പ്രസവം കഴിഞ്ഞുളള ദിവസങ്ങളില്‍ മാനസിക സംഘകര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണഗതിയില്‍ കുറച്ച് ദിവസങ്ങള്‍കൊണ്ട് ഇത് മാറും. എന്നാല്‍ മറ്റു ചില സ്ത്രീകളില്‍ ഇത് ചികിത്സ ആവശ്യമുളള മനോരോഗങ്ങളായി മാറാറുണ്ട്. പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ലഘുവായ മാനസികപ്രശ്‌നങ്ങളെയാണ് 'പോസ്റ്റ്‌നേറ്റല്‍ ബ്ലൂസ്' എന്നു വിശേഷിപ്പിക്കുന്നത്.

ആദ്യപ്രസവം കഴിഞ്ഞ അമ്പതുശതമാനത്തിലേറെ സ്ത്രീകള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍ വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രസവം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുതുടങ്ങുന്ന ലക്ഷണങ്ങള്‍ മിക്കവാറും രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്. ഇത്തരം ഇത്തരം ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്‌നേഹപൂര്‍ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറാറുണ്ട്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അസ്വസ്ഥതകള്‍ നിലനില്ക്കുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം. 

പ്രസവത്തെത്തുടര്‍ന്ന് ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവില്‍ പൊടുന്നനെയുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. പത്തുശതമാനം സ്ത്രീകള്‍ക്ക് പ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗം ഉണ്ടാകാറുണ്ട്. പ്രസവം കഴിഞ്ഞ് നാലാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

 

ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. തന്റെ കുട്ടി സുഖമായി ഉറങ്ങുന്ന സമയത്തുപോലും ഈയവസ്ഥ ബാധിച്ച അമ്മമാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. കുട്ടിയെ താന്‍ ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരെ ഇടയ്ക്കിടെ അലട്ടും. ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം. ചികിത്സിക്കാത്തപക്ഷം ഇവര്‍ ആത്മഹത്യ ചെയ്യാനും കുട്ടിയെ കൊന്നുകളായാനുമുളള സാധ്യതയുണ്ട്.

പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ജീവിതപങ്കാളിയുമായുള്ള പൊരുത്തക്കേടുകള്‍, കുടുംബാംഗങ്ങളില്‍നിന്ന് പിന്തുണയില്ലാത്ത അവസഥ, മനസ്സിന് ഏറെ വിഷമമുണ്ടാക്കുന്ന ഗൃഹാന്തരീക്ഷം, ഗര്‍ഭം ധരിക്കാന്‍ താത്പര്യമില്ലായ്മ എന്നിവയൊക്കെ ഈയസ്ഥയ്ക്ക് വഴിതെളിച്ചേക്കാം. ആദ്യപ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗമുണ്ടായ സ്ത്രീകള്‍ വീണ്ടും ഇത് ആവര്‍ത്തിക്കുന്നതിനുളള സാധ്യത കൂടുതലാണ്. പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ചില സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈയവസ്ഥയ്ക്ക് 'പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്' അഥവാ 'പ്രസവാനന്തര വിഭ്രാന്തി' എന്നാണ് പറയുന്നത്.

സ്ഥായിയായ ഉറക്കക്കുറവ്, അമിതദേഷ്യം, അകാരണമായ ഭയം, അക്രമസ്വഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇക്കൂട്ടര്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ താത്പര്യം കാണിക്കാറില്ല. ചിലപ്പോള്‍ ഇവര്‍ക്കു ചുറ്റും ആരുമില്ലാത്ത സമയങ്ങളില്‍പ്പോലും ആരോ അവരോട് സംസാരിക്കുന്നതുപോലെയുളള അശരീരി ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. മാനസികവിഭ്രാന്തി മാറ്റാന്‍ സഹായിക്കുന്ന ആന്റിസൈക്കോട്ടിക് ഔഷധങ്ങളും മനസ്സിന്റെ വൈകാരികാവസ്ഥ ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മൂഡ് സ്‌റ്റെബിലൈസര്‍ ഔഷധങ്ങളും ഉപയോഗിച്ചാണ് ചികിത്സ നടത്തേണ്ടത്. ഔഷധചികിത്സയോടൊപ്പം കൃത്യമായ ഭക്ഷണവും വിശ്രമവും ലഭിക്കേണ്ടതും അനിവാര്യമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends