Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

തലച്ചോറിനെ സ്മാര്‍ട്ടാക്കാം

13 APRIL 2017 10:39 AM IST
മലയാളി വാര്‍ത്ത

ശരീരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യത്തിനും വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ പോലെ പ്രാധാന്യമുളളതാണ് തലച്ചോറിന് വേണ്ടിയുളള വ്യായാമങ്ങളും. തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ എന്ന് പറയുന്നത്. ാഴ്ച, സ്പര്‍ശം, മണം, സ്വാദ്, കേള്‍വി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

പല്ല്‌തേയ്ക്കുന്നത് തലച്ചോറിന് വേണ്ടിയുളള ഒരു വ്യായാമമാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈയ്യ് മാറ്റുക. നിങ്ങള്‍ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിന് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. വീട്ടിലായാലും ഓഫീസിലായാലും കഴിയുമെങ്കില്‍ ഇരിപ്പിന്റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടില്‍ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലമായാലും, വായിക്കാനിരിക്കുന്ന സ്ഥാലമായാലും, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്പോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതല്‍ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച് ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാന്‍ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിന്റെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാന്‍ സഹായിക്കും. തലച്ചോറിലെ കൂടുതല്‍ കോശങ്ങളെ ഉഷാറാക്കാന്‍ ഇത് വഴി കഴിയും. ചിട്ടകള്‍ തലച്ചോറിന് മടി പിടിപ്പിക്കും. പ്രത്യേകിച്ച് ചിന്തിക്കാതെ കാര്യങ്ങള്‍ ശീലമായി ചെയ്യാന്‍ തലച്ചോറിന് ഇത് സഹായിക്കുന്നു. എന്നാല്‍ ചിട്ടകള്‍ മാറ്റി കാര്യങ്ങള്‍ അല്‍പ്പം കുഴച്ച് മറിച്ച് നോക്കു. തലച്ചോറിന് അപ്പോള്‍ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. 

ദിവസവും കാണുന്ന വസ്തുക്കള്‍ തല തിരിച്ച് വക്കാം. അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച് വക്കാം. ഇത് ഈ വസ്തുക്കള്‍ തിരിച്ചറിയുന്നതിന് തലച്ചോറിന്റെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിന്റെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിന്റെ സര്‍ഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതല്‍ ഉഷാറാക്കും.സ്പര്‍ശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തില്‍ നാണയങ്ങളെടുത്ത് കണ്ണടച്ച് അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ചശേഷം അതിന്റെ മൂല്യം നിങ്ങള്‍ കണ്ടെത്തിയത് തന്നെയാണോയെന്ന് കണ്ണുതുറന്ന് നോക്കാം.

സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേക്കാവുന്ന വ്യായാമമായിരിക്കാം ഇത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങുക. താല്‍പ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളില്‍ താഴെ മുതല്‍ മുകള്‍ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇതുവരെ കാണാത്തവ അതിലുണ്ടെങ്കില്‍ അവ പരിശോധിക്കാം. അവ എന്തൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച് ചിന്തിക്കാം. നിങ്ങള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ മനോഹരമാണ് നിങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റൊരാള്‍ക്ക് അത് വായിച്ച് കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയും സന്തോഷമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വായന കേള്‍ക്കുന്നയാള്‍ക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (5 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (5 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (6 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (6 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (6 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (6 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (8 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (8 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (8 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (8 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (8 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends