മദ്യപാനം അര്‍ബുദത്തിന് കാരണമാകും
മദ്യപാനം പൊതുവേ ആരോഗ്യത്തിന് ഹാനീകരം തന്നെയാണ്. അമിതമദ്യപാനികള്ക്കാണ് രോഗസാധ്യത കൂടുതലെങ്കിലും കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരും സൂക്ഷിക്കണമെന്നാണ് പുതിയ പഠനം മുന്നറിയിപ്പു നല്‍കുന്നത്. ന്യൂസിലന്‍ഡിലെ ഒടോഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2012ല്‍ മാത്രം അഞ്ചുലക്ഷത്തോളം പേരാണ് അര്‍ബുദം ബാധിച്ചു മരിച്ചത്. മദ്യോപയോഗം വഴി അന്നനാളം, ശ്വാസനാളം, ഓറോഫാരിക്സ്, കരള്‍, വന്‍കുടല്‍, സ്തനം, മലദ്വാരം എന്നി ഏഴു ശരീരഭാഗങ്ങളില്‍ അര്‍ബുദം വരാന്‍ കാരണമാകും.
കഴിഞ്ഞ പത്തു വര്‍ഷമായി വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് ഫണ്ട്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസേര്‍ച്ച്, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍, ദ് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ആല്‍ക്കഹോള്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ അവലോകനങ്ങളില്‍ നിന്നും ഈ അടുത്ത കാലത്ത് ഒടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ മെറ്റാ അനലിസിസില്‍ നിന്നുമാണ് മദ്യോപയോഗം അര്‍ബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha