Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളിലെ അത്യുഷ്ണം ഹൃദ്രോഗത്തിലേക്ക് നയിക്കുമോ?

20 APRIL 2017 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് കഠിനമായ ചൂടും അസ്വസ്ഥപ്പെടുത്തുന്ന വിയര്‍പ്പും അനുഭവപ്പെടും. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, സമ്മര്‍ദം അനുഭവിക്കുക എന്നിവ മൂലമോ കാപ്പി, എരിവു കൂടിയ ഭക്ഷണം, മദ്യം ഇവയുടെ ഉപയോഗം മൂലമോ അത്യുഷ്ണം വര്‍ധിക്കാം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുക എന്നിവയാല്‍ ഉഷ്ണം അല്പം കുറയ്ക്കാന്‍ സാധിക്കും.

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന അത്യുഷ്ണാനുഭവം ഹൃദ്രോഗത്തിലേക്ക് നയിക്കാമെന്നു പഠനം. 70 ശതമാനം സ്ത്രീകള്‍ക്കും ഉണ്ടാകാവുന്ന ഈ അവസ്ഥ, മൂന്നിലൊന്ന് പേര്‍ക്കും പതിവായും കഠിനമായും അനുഭവപ്പെടുന്നു. ഹൃദയത്തിന്റെയും എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യവുമായും അത്യുഷ്ണം ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളിലെ മാറ്റവുമായി ബന്ധപ്പെട്ട ഈ അത്യുഷ്ണാനുഭവം ആര്‍ത്തവ വിരാമത്തിന് മുമ്പാണ് അനുഭവപ്പെടുക.

40 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള പുകവലിക്കാത്ത 272 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍, അത്യുഷ്ണവും രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതീലിയന്‍ കോശങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചു. അത്യുഷ്ണത്തിന് രക്തക്കുഴലുകളെ വലുതാക്കാനുള്ള കഴിവ് പഠനസാമ്പിളിലെ ചെറുപ്പക്കാരായ സ്ത്രീകളില്‍ മാത്രമാണ് രേഖപ്പെടുത്തിയത്.

54 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍ അത്യുഷ്ണാനുഭവവും ഹൃദ്രോഗവും തമ്മില്‍ ബന്ധം കണ്ടില്ല. എന്നാല്‍ ആര്‍ത്തവവിരാമത്തിനു വളരെ മുന്‍പേ തന്നെ അനുഭവപ്പെടുന്ന അത്യുഷ്ണവും ഹൃദ്രോഗവും തമ്മില്‍ ബന്ധം ഉണ്ടെന്ന് പഠനത്തില്‍ കണ്ടു. ഈ പഠനം മെനോപോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends