Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മറക്കാതിരിക്കാൻ ഓർമശക്തി കൂട്ടാം

06 MAY 2017 11:34 AM IST
മലയാളി വാര്‍ത്ത

മനുഷ്യന് മാത്രമുള്ള സവിശേഷതയാണ് ഓർമ്മ . കുട്ടികൾക്ക് ബ്രഹ്മി കൊടുക്കുന്നത് മുതൽ ഓർമ്മയും ബുദ്ധിയും കൂട്ടാനുള്ള നിരവധി മാർഗ്ഗങ്ങൾ പണ്ടുകാലം മുതൽ പരീക്ഷിക്കുന്നുണ്ട്. ആരോഗ്യശാസ്ത്രവും ഇത്തരം പരീക്ഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.ആവശ്യത്തിന് ഒമേഗ 3 സപ്ളിമെന്റുകളും തലച്ചോറിനു ട്രെയിനിങ്ങും നല്‍കിയാല്‍ ഓര്‍മശക്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ചില പഠനങ്ങള്‍ പറയുകയുണ്ടായി.
ഓടുക, നീന്തല്‍, സൈക്ളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കാര്യം മറ്റ് പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതാണ്. വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് തുടങ്ങിയ റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ ഓര്‍മ്മശക്തി വർധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അറ്റ്ലാന്റയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത് ദിവസവും കുറഞ്ഞത് 20 മിനിട്ടെങ്കിലും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുകയാണെങ്കില്‍ ദീര്‍ഘനാള്‍ ഓര്‍മശക്തി നിലനില്‍ക്കുമെന്നാണ് . ആക്ട സൈക്കോളജിക്ക എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
29 സ്ത്രീകളും 17 പുരുഷന്‍മാരും അടങ്ങിയ 46 പേരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. മുഴുവന്‍ ആള്‍ക്കാര്‍ക്കും കംപ്യൂട്ടര്‍ സ്ക്രീനില്‍ 90 ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ ഗ്രൂപ്പുകളായി വിഭജിച്ച് ഈ ചിത്രങ്ങള്‍ ഓര്‍ത്തെടുക്കാനും ഇവരോട് അവശ്യപ്പെട്ടു.
തുടര്‍ന്ന് ആക്ടീവ്, പാസീവ് ഗ്രൂപ്പുകളായി തിരിച്ച ഇവര്‍ക്ക് കാലുകള്‍ കൊണ്ട് വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളും നല്‍കി. ആക്ടീവ് ഗ്രൂപ്പിനോട് കാലുകള്‍ നീട്ടാനും ഓരോ കാലും 50 പ്രാവശ്യം സങ്കോചിപ്പിക്കാനും നിര്‍ദേശിച്ചു. പാസീവ് ഗ്രൂപ്പിനോട് ചെയറിലിരുന്ന് കൊണ്ട് മെഷീനില്‍ അവരുടെ കാലുകള്‍ ചലിപ്പിക്കാനും ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തിനു ശേഷം ആദ്യം കാണിച്ച 90 ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതിയ 90 ചിത്രങ്ങളും കൂടി കൂട്ടിയോജിപ്പിച്ച് കാണിച്ചു കൊടുടത്തു. ആക്ടീവ് ഗ്രൂപ്പ് 60 ശതമാനം ചിത്രങ്ങള്‍ ഓര്‍ത്തപ്പോള്‍ പാസീവ് ഗ്രൂപ്പിന് 50 ശതമാനം ചിത്രങ്ങളാണ് ഓര്‍ത്തെടുക്കാന്‍ സാധിച്ചത്.
ഇപ്പോൾ മനസ്സിലായില്ലേ? ജിമ്മില്‍ പോയാല്‍ രണ്ടുണ്ട് കാര്യം .അതായത് മസിലുരുട്ടാം കൂട്ടത്തില്‍ ഓര്‍മ്മയും കൂട്ടാം. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവമെങ്കിലും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. പ്രായമായവര്‍ ജിമ്മില്‍ പോകുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിക്കാൻ സഹായകകരമാണ്. ദിവസവുമുള്ള ധ്യാനവും യോഗയും നല്ല ഫലം തരും.
അമിത മദ്യപാനം, ഉറക്കക്കുറവ് എന്നിവ ഓർമശക്തിയെ ബാധിക്കും. ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക, മല്‍സ്യം, കശുവണ്ടി, ചോക്കലേറ്റ്, വെളുത്തുള്ളി,കാബേജ്, കോളിഫ്ളവര്‍,ധാന്യങ്ങള്‍,കാപ്പി എന്നിവയും ഓർമശക്തികൂട്ടാൻ സഹായിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends